AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vodafone Idea 5G: വോഡഫോൺ ഐഡിയയുടെ 5ജി സർവീസ് മാർച്ച് മുതൽ; കേരളത്തിലെ ഉപഭോക്താക്കൾ കാത്തിരിക്കണം

Vodafone Idea 5G Services: 5ജി സേവനങ്ങൾ പ്രഖ്യാപിച്ച് വോഡഫോൺ ഐഡിയ (വിഐ). ചൊവ്വാഴ്ച കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മാർച്ച് മാസത്തിൽ മുംബൈയിലാവും 5ജി സേവനത്തിൻ്റെ തുടക്കം. ഏപ്രിലിൽ നാല് പട്ടണങ്ങളിൽ കൂടി 5ജി സേവനം ആരംഭിക്കും.

abdul-basith
Abdul Basith | Updated On: 12 Feb 2025 12:16 PM
വോഡഫോൺ ഐഡിയയുടെ 5ജി സർവീസ് മാർച്ച് മുതൽ ആരംഭിക്കും. കമ്പനി തന്നെയാണ് ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്. മാർച്ചിൽ മുംബൈയിൽ മാത്രമാവും 5ജി സേവനം ആരംഭിക്കുക. ഏപ്രിലിൽ നാല് പട്ടണങ്ങളിൽ കൂടി 5ജി സേവനം തുടങ്ങും. 2024 ഡിസംബറിൽ രാജ്യത്തെ 19 പട്ടണങ്ങളിലായി പരീക്ഷണാടിസ്ഥാനത്തിൽ വോഡഫോൺ ഐഡിയ 5ജി സേവനം ആരംഭിച്ചിരുന്നു. (Image Courtesy- Social Media)

1 / 5
മുംബൈയ്ക്ക് ശേഷം ഏപ്രിലിൽ ബെംഗളൂരു, ഛണ്ഡീഗഡ്, ഡൽഹി, പറ്റ്ന എന്നീ പട്ടണങ്ങളിൽ കൂടി വിഐ 5ജി സേവനം ആരംഭിക്കും. ആദ്യ ഘട്ടത്തിൽ 5ജി സേവനം ആരംഭിക്കുന്ന മറ്റ് പട്ടണങ്ങൾ ഏതാണെന്ന് കമ്പനി അറിയിച്ചിട്ടില്ല. കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വൈക്യാവും 5ജി സേവനങ്ങൾ ആരംഭിക്കുക എന്നാണ് സൂചന. (Image Courtesy- Social Media)

2 / 5
5ജി സേവനങ്ങൾ ആരംഭിക്കുന്നതിനൊപ്പം കഴിഞ്ഞ 9 മാസത്തിൽ തങ്ങളുടെ 4ജി കവറേജ് വ്യാപിപ്പിച്ചെന്നും കമ്പനി അറിയിച്ചു. 2024 മാർച്ചിൽ 1.03 ബില്ല്യൺ ആളുകളിലേക്ക് 4ജി സേവനങ്ങൾ എത്തിക്കാൻ തങ്ങൾക്ക് കഴിഞ്ഞു എന്നാണ് കമ്പനി അവകാശപ്പെട്ടത്. കഴിഞ്ഞ വർഷം ഡിസംബറോടെ ഇത് 41 മില്ല്യൺ വർധിപ്പിച്ച് 1.07 ബില്ല്യൺ ആക്കിയെന്നും കമ്പനി പറയുന്നു. (Image Courtesy- Social Media)

3 / 5
തങ്ങളുടെ ഉപഭോക്താക്കളുടെ എണ്ണത്തിലും വർധനയുണ്ടായതായി കമ്പനി പറഞ്ഞു. 125.6 മില്ല്യൺ വരിക്കാരിൽ നിന്ന് 126 മില്ല്യൺ ആയി വർധിപ്പിക്കാൻ തങ്ങൾക്ക് സാധിച്ചു. ശരാശരി ഒരു ഉപഭോക്താവിൽ നിന്നുള്ള വരുമാനം 166 രൂപയിൽ 173 രൂപയാക്കി വർധിപ്പിച്ചു. 4.7 ശതമാനം വർധന ഇതിലുണ്ടായതായും കമ്പനി വ്യക്തമാക്കി. (Image Courtesy- Social Media)

4 / 5
രാജ്യത്ത് ജിയോയും എയർടെലുമാണ് ആദ്യമായി 5ജി സേവനം നൽകിത്തുടങ്ങിയ ടെലികോം ഓപ്പറേറ്റർമാർ. 2022ലാണ് എയർടെലും ജിയോയും 5ജി സേവനം നൽകിത്തുടങ്ങിയത്. ബിഎസ്എൻഎലും ഈ വർഷം തന്നെ 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, എപ്പോൾ മുതലാവും ഇത് ആരംഭിക്കുക എന്നതിനെപ്പറ്റി വ്യക്തതയില്ല. (Image Courtesy- Social Media)

5 / 5