Barefoot Walking: ചെരിപ്പിടാതെ മണ്ണിൽ നടന്നുനോക്കൂ, ആരോഗ്യം പിന്നാലെ പോരും
Barefoot Walking: ചെരിപ്പിടാതെ മണ്ണിൽ ചവിട്ടി അൽപനേരം നടക്കാറുണ്ടോ? ഇല്ലെങ്കിൽ ഇനി മുതൽ ഒന്ന് പരീക്ഷിച്ച് നോക്കൂ, ഇത്തരത്തിൽ നടക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

കാലുകള്‍ക്ക് എല്ലായ്‌പ്പോഴും ഭംഗി ലഭിക്കുന്നത് കാലിലെ പേശികൾ ബലമുള്ളതായി ഇരിക്കുമ്പോഴാണ്. ചെരുപ്പ് ഇടാതെ നടക്കുന്നത് ഇതിന് നിങ്ങളെ സഹായിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? കാലിലെ പേശികളെ കൂടുതല്‍ ബലമുള്ളതാകാന്‍ ഇത്തരത്തിൽ നടക്കുന്നത് സഹായിക്കുന്നു.(Image Credit: Instagram)

ചെരിപ്പിടാതെ നടക്കുമ്പോള്‍ ഉപ്പൂറ്റിയില്‍ കൊടുക്കുന്ന സമ്മര്‍ദ്ദം ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നതിനും കണ്ണുകള്‍ക്ക് നല്ല ആരോഗ്യം പ്രദാനം ചെയ്യുന്നതിനും സഹായിക്കുന്നു. മാനസികമായി നല്ല സമാധാനം ലഭിക്കുന്നതിനും ഇവ സഹായിക്കും.(Image Credit: Instagram)

കൂടാതെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇവ ഗുണകരമാണ്. നടക്കുമ്പോള്‍ ഹൃദയത്തിന്റെ തുടിപ്പ് ഏകീകരിക്കാനും ശരീരതാപം ബാലന്‍സ് ചെയ്യുന്നതിനും ഹോര്‍മോണ്‍ വ്യതിയാനം നിയന്ത്രിക്കാനും സാധിക്കുന്നു. ശരീരത്തിലെ രക്തോട്ടം നല്ലപോലെ കൂടുന്നതിനും ഇവ സഹായിക്കുന്നു. (Image Credit: Instagram)

ഉറക്കം കിട്ടുന്നില്ലെങ്കിൽ പുല്ലിലോ, അല്ലെങ്കില്‍ മുറ്റത്തെ കല്ലുകരള്‍ക്കിടയിലൂടെ നടക്കാവുന്നതാണ്. ഇത്തരത്തിൽ നടക്കുന്നത് നിങ്ങളുടെ രക്തോട്ടം മെച്ചപ്പെടുത്തുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനും സഹായിക്കും.(Image Credit: Instagram)

കുറച്ച് നേരം വെറും കാലോടെ നടക്കുന്നത് നമ്മളുടെ അവയവങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. പാദരക്ഷകള്‍ ഉപയോഗിക്കാതെ നടക്കുമ്പോള്‍ നമ്മളുടെ ശരീരത്തില്‍ ആന്റിഇന്‍ഫ്‌ലമേറ്ററി പ്രോപര്‍ട്ടീസ് ഉണ്ടാവുകയും ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.(Image Credit: Instagram) )