തണുപ്പുകാലത്ത് കാപ്സിക്കം കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാം? | What are the Hidden Health benefits of eating capsicum in winter Season Malayalam news - Malayalam Tv9

Capsicum Benefits: തണുപ്പുകാലത്ത് കാപ്സിക്കം കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാം?

Published: 

23 Nov 2025 19:22 PM

Capsicum Health Benefits: ശരീരത്തെ ഓക്‌സിഡേറ്റീവ് കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന ആന്റി ഓക്സിഡൻറാണ് ഇതിലുള്ളത്. കാപ്‌സിക്കം പ്രതിരോധശേഷി മെച്ചപ്പെടുത്താനും, ദഹനം മെച്ചപ്പെടുത്താനും, ഊർജ്ജ നിലനിർത്താനും കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

1 / 5നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് കാപ്സിക്കം. പൊതുവെ ആളുകൾ കാപ്സിക്കം വാങ്ങുന്നത് കുറവാണ്. ഗ്രീൻ പെപ്പർ, സ്വീറ്റ് പെപ്പർ, ബെൽ പെപ്പർ എന്നീ പേരിലെല്ലാം ഇവ അറയപ്പെടാറുണ്ട്.  ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച്  തുടങ്ങിയ നിറങ്ങളിൽ കാപ്സിക്കം  ലഭ്യമാണ്. കാപ്സിക്കത്തിൽ ഫ്ലേവനോയ്ഡുകൾ എന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ സി, ഫൈബർ എന്നിവയാലും സമ്പുഷ്ടമാണ് കാപ്സിക്കം. (Image Credits: unsplash)

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് കാപ്സിക്കം. പൊതുവെ ആളുകൾ കാപ്സിക്കം വാങ്ങുന്നത് കുറവാണ്. ഗ്രീൻ പെപ്പർ, സ്വീറ്റ് പെപ്പർ, ബെൽ പെപ്പർ എന്നീ പേരിലെല്ലാം ഇവ അറയപ്പെടാറുണ്ട്. ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച് തുടങ്ങിയ നിറങ്ങളിൽ കാപ്സിക്കം ലഭ്യമാണ്. കാപ്സിക്കത്തിൽ ഫ്ലേവനോയ്ഡുകൾ എന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ സി, ഫൈബർ എന്നിവയാലും സമ്പുഷ്ടമാണ് കാപ്സിക്കം. (Image Credits: unsplash)

2 / 5

ശരീരത്തെ ഓക്‌സിഡേറ്റീവ് കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന ആന്റി ഓക്സിഡൻറാണ് ഇതിലുള്ളത്. കാപ്‌സിക്കം പ്രതിരോധശേഷി മെച്ചപ്പെടുത്താനും, ദഹനം മെച്ചപ്പെടുത്താനും, ഊർജ്ജ നിലനിർത്താനും കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. കാപ്‌സിക്കത്തിൽ വിറ്റാമിൻ എ, സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇതാകട്ടെ നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. (Image Credits: unsplash)

3 / 5

ശരീരത്തിൽ രക്തത്തിന്റെ അഭാവം വിളർച്ചയ്ക്ക് കാരണമാകുമെങ്കിലും കാപ്‌സിക്കത്തിലെ ഇരുമ്പിന്റെ അംശം വിളർച്ചയുടെ സാധ്യത തടയാൻ സഹായിക്കുന്നു. കാപ്സിക്കം ആന്റിഓക്‌സിഡന്റ് ലൈക്കോപീൻ, വിറ്റാമിൻ സി, എ എന്നിവയുടെ നല്ല ഉറവിടമാണ്. ഇത് ഹൃദയാരോഗ്യത്തിനും , ശരീരഭാരം കുറയ്ക്കാനും വളരെ നല്ലതാണ്. (Image Credits: unsplash)

4 / 5

ക്യാൻസർ പോലുള്ള മാരക രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും കാപ്സിക്കത്തിലെ സംയുക്തങ്ങൾക്ക് കഴിവുണ്ട്. അവയിൽ എപിജെനിൻ, ലൂപിയോൾ, കാപ്സിയേറ്റ്, കരോട്ടിനോയിഡുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. സീസണൽ രോ​ഗങ്ങളായ ജലദോഷം, ചുമ, ആസ്ത്മ തുടങ്ങിയ ശ്വാസകോശ പ്രശ്നങ്ങളെ തടയാനും ഇവ സഹായിക്കും. (Image Credits: unsplash)

5 / 5

അനീമിയ തടയാനും പ്രമേഹത്തെ നിയന്ത്രിക്കാനും കാപ്സിക്കം ഡയറ്റിൽ‌ ഉൾ‌‌പ്പെടുത്താവുന്നതാണ്. വളരെ കുറച്ച് കാർബോ മാത്രമേ ഇവയിൽ അടങ്ങിയിട്ടുള്ളൂ. അതുകൊണ്ട് തന്നെ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കാപ്സിക്കം ഡയറ്റിൽ ഉൾപ്പെടുത്താം. വിശപ്പ് നിയന്ത്രിക്കാനും ശരീരത്തിൻ്റെ ഊർജ്ജം നിലനിർത്താനും കാപ്സിക്കം ധൈര്യമായി കഴിക്കാം. (Image Credits: unsplash)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും