AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

How To Select Soap: മണം നോക്കി വാങ്ങിക്കല്ലേ! നിങ്ങള്‍ ഉപയോഗിക്കുന്നത് ചിലപ്പോള്‍ ടോയ്‌ലറ്റ് സോപ്പായിരിക്കും

Difference Between Bathing Soap and Toilet Soap: സോപ്പുകള്‍ ഉപയോഗിച്ചാണ് ഭൂരിഭാഗം ആളുകളും കുളിക്കുന്നത്. ഇന്നത്തെ കാലത്ത് ചിലരെങ്കിലും ബോഡി വാഷുകളിലേക്ക് മാറിയിട്ടുണ്ട്. സോപ്പ് വാങ്ങിക്കുന്നതില്‍ പ്രധാനപ്പെട്ട കാര്യമായി പരിഗണിക്കുന്നത് മണമാണ്. നല്ല മണമുള്ള സോപ്പാണെങ്കില്‍ മാത്രമേ നമ്മള്‍ അത് തിരഞ്ഞെടുക്കാറുള്ളു. എന്നാല്‍ നമ്മള്‍ വാങ്ങിക്കുന്നത് ശരിക്കും കുളിക്കാന്‍ ഉപയോഗിക്കുന്ന സോപ്പ് തന്നെയാണോ?

Shiji M K
Shiji M K | Published: 20 Feb 2025 | 08:36 PM
പരസ്യം കണ്ടും മണം നോക്കിയുമെല്ലാം സോപ്പ് വാങ്ങിക്കുന്നത് അത്ര നല്ല ശീലമല്ല. സോപ്പ് തിരഞ്ഞെടുക്കുന്നതിന് മുമ്പ് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. രണ്ട് തരത്തിലാണ് സോപ്പുകളുള്ളത്. ഒന്ന് ബാത്തിങ് സോപ്പ്, മറ്റൊന്ന് ടോയ്‌ലറ്റ് സോപ്പ്. (Image Credits: Freepik)

1 / 5
ടോയ്‌ലറ്റ് സോപ്പ് എന്നാല്‍ കൊഴുപ്പിനെ ആല്‍ക്കലി ഫോമില്‍ കൊണ്ടുവന്ന സോപ്പാക്കി മാറ്റുന്നതാണ്. ടോട്ടല്‍ ഫാറ്റ് മാറ്റര്‍ എന്ന അളവാണ് ശരീരത്തിലെ അഴുക്കിനെ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നത്. 60 മുതല്‍ 70 വരെയാണ് ടിഎഫ്എം ഉണ്ടായിരിക്കുക. (Image Credits: Freepik)

2 / 5
എന്നാല്‍ ബാത്തിങ് സോപ്പുകളില്‍ ടിഎഫ്എമ്മിന്റെ അളവ് കുറവായിരിക്കും. 40 മുതല്‍ 60 വരെയായിരിക്കും ഇവയിലെ ടിഎഫ്എം. നമ്മുടെ രാജ്യത്തെ വിപണികളിലെത്തുന്ന ഭൂരിഭാഗം സോപ്പുകളും ടോയ്‌ലറ്റ് സോപ്പുകളാണ്. ടിഎഫ്എം കൂടിയ അളവിലുള്ള സോപ്പുകള്‍ എല്ലാവര്‍ക്കും ആവശ്യമില്ല എന്നതാണ് യാഥാര്‍ഥ്യം. (Image Credits: Freepik)

3 / 5
കൂടുതല്‍ അഴുക്കില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ടോയ്‌ലറ്റ് സോപ്പ് ഉപകാരപ്പെടുന്നത്. ടോയ്‌ലറ്റ് സോപ്പ് പോലെ അത്രകണ്ട് അണുനാശിനി അല്ലെങ്കിലും ചര്‍മത്തിന് ഏറെ നല്ലതാണ് ബാത്തിങ് സോപ്പുകള്‍. (Image Credits: Freepik)

4 / 5
സോപ്പിന്റെ കവറുകളില്‍ എഴുതിയിരിക്കുന്നത് അനുസരിച്ചാണ് സോപ്പുകള്‍ തിരഞ്ഞെടുക്കേണ്ടത്. ബ്യൂട്ടി ബാര്‍ എന്നാണെങ്കില്‍ ബാത്തിങ് സോപ്പ് ആണെന്ന് മനസിലാക്കാം. ടോയ്‌ലറ്റ് സോപ്പാണെങ്കില്‍ അങ്ങനെ തന്നെ എഴുതിയിട്ടുണ്ടാകും. ടിഎഫ്എമ്മിന്റെ അളവ് പരിശോധിക്കുന്നതും നല്ലതാണ്. (Image Credits: Freepik)

5 / 5