നാവിൽ വെളുത്ത നിറമോ, കുമിളകളോ കാണാറുണ്ടോ; നാവ് പറയും നിങ്ങളുടെ ആരോ​ഗ്യം | What your tongue says about your internal health, ​It can support early detection Malayalam news - Malayalam Tv9

Health Tips: നാവിൽ വെളുത്ത നിറമോ, കുമിളകളോ കാണാറുണ്ടോ; നാവ് പറയും നിങ്ങളുടെ ആരോ​ഗ്യം

Published: 

22 Aug 2025 20:22 PM

Tongue And Health: നാവിലെ ചെറിയ മാറ്റങ്ങൾ പോലും നിങ്ങളുടെ മോശം ആരോ​ഗ്യത്തിൻ്റെ ചില ലക്ഷണങ്ങളാകാം. അതുകൊണ്ട് നാവിന്റെ മാറ്റങ്ങൾ മനസ്സിലാക്കിയിരിക്കുന്നത് അസുഖങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ നൽകാൻ സാധിക്കും. എന്തെല്ലാമാണ് ഈ മാറ്റങ്ങളെന്ന് നമുക്ക് വിശദമായി നോക്കാം.

1 / 5ആശുപത്രികളിൽ പനിയുമായി ചെല്ലുമ്പോൾ നാവ് പരിശോധിക്കുന്നത് നിങ്ങൾ കണ്ടിട്ടും അറിഞ്ഞിട്ടും ഉണ്ടാവും. ഡോക്ടറെ കാണുമ്പോൾ അദ്ദേഹം ആദ്യം പറയുന്നത് നാവു നീട്ടാനായിരിക്കും. എന്നാൽ ഇതിന് പിന്നിൽ ഒരു കാരണമുണ്ട്. കാരണം ഡോക്ടർമാർക്ക് നാവു കണ്ടാൽ അറിയാം ഒരാൾ ആരോഗ്യവാനാണോ അല്ലയോ എന്ന്. (Image Credits: Gettyimages)

ആശുപത്രികളിൽ പനിയുമായി ചെല്ലുമ്പോൾ നാവ് പരിശോധിക്കുന്നത് നിങ്ങൾ കണ്ടിട്ടും അറിഞ്ഞിട്ടും ഉണ്ടാവും. ഡോക്ടറെ കാണുമ്പോൾ അദ്ദേഹം ആദ്യം പറയുന്നത് നാവു നീട്ടാനായിരിക്കും. എന്നാൽ ഇതിന് പിന്നിൽ ഒരു കാരണമുണ്ട്. കാരണം ഡോക്ടർമാർക്ക് നാവു കണ്ടാൽ അറിയാം ഒരാൾ ആരോഗ്യവാനാണോ അല്ലയോ എന്ന്. (Image Credits: Gettyimages)

2 / 5

നാവിലെ ചെറിയ മാറ്റങ്ങൾ പോലും നിങ്ങളുടെ മോശം ആരോ​ഗ്യത്തിൻ്റെ ചില ലക്ഷണങ്ങളാകാം. അതുകൊണ്ട് നാവിന്റെ മാറ്റങ്ങൾ മനസ്സിലാക്കിയിരിക്കുന്നത് അസുഖങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ നൽകാൻ സാധിക്കും. എന്തെല്ലാമാണ് ഈ മാറ്റങ്ങളെന്ന് നമുക്ക് വിശദമായി നോക്കാം. (Image Credits: Gettyimages)

3 / 5

ചെറിയ കുമിളകൾ പോലെ നാവിൽ കാണപ്പെടാറുണ്ടെങ്കിൽ അത് ശ്രദ്ധിക്കണം. അവയ്ക്ക് വേദനയുണ്ടാകണമെന്നില്ല. ബാക്ടീരിയ, യീസ്റ്റ് അല്ലെങ്കിൽ വൈറസുകൾ എന്നിവ മൂലമുള്ള അണുബാധയും ഇതിന് കാരണമാണ്. ടിഎസ്എച്ച്, ഫ്രീ ടി3, റിവേഴ്സ് ടി3, ലിംഫ് മാർക്കറുകൾ എന്നിവ പോലുള്ള ചില പരിശോധനകളിലൂടെ യഥാർത്ഥ കാരണം കണ്ടെത്താൻ സാധിക്കും. (Image Credits: Gettyimages)

4 / 5

ആരോഗ്യവാനായ ഒരാളുടെ നാവിന് ഇളം റോസ് നിറമായിരിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. എന്നാൽ വിറ്റാമിൻ ബി12 ന്റെ അഭാവം മൂലം ചിലപ്പോൾ നാവിന് കടുത്ത ചുവപ്പു നിറം ഉണ്ടായേക്കാം. അനീമിയ ഉള്ളവരുടെ നാവ് ഇത്തരത്തിലായിരിക്കും. വിറ്റാമിൻ ബി 12, ഫോളിക് ആസിഡ് എന്നിവയുടെ കുറവാണ് ഇതിന് പ്രധാന കാരണം. (Image Credits: Gettyimages)

5 / 5

നാവിൽ വെളുത്ത നിറത്തിലുള്ള പൂപ്പൽ പോലെയുള്ള നിറം കാണുകയാണെങ്കിൽ ശ്രദ്ധിക്കണം. കാരണം ഇത് അനാരോഗ്യത്തിന്റെ ലക്ഷണമാണ്. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ചെറിയ കുട്ടികളിലുമാണ് ഇത് കൂടുതലായും കാണുന്നത്. ദഹനക്കുറവ് മൂലവും ഇത് ഉണ്ടായേക്കാം. ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോഴും ചിലപ്പോൾ നാവിൽ വെളുത്ത നിറം കാണാം. (Image Credits: Gettyimages)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും