Whatsapp: വാട്സപ്പിലെ പുതിയ ഫീച്ചറുകൾ അവസാനിക്കുന്നില്ല; അടുത്തത് മോഷൻ ഫോട്ടോസ്
Whatsapp Motion Photos Feature: വാട്സപ്പിൽ മോഷൻ ഫോട്ടോസ് സപ്പോർട്ട് ഫീച്ചർ എത്തുന്നു. വാട്സപ്പിൻ്റെ ആൻഡ്രോയ്ഡ് ബീറ്റ വേർഷനിൽ ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഏറെ വൈകാതെ തന്നെ ഈ ഫീച്ചർ പുറത്തിറങ്ങുമെന്നാണ് വിവരമുണ്ട്.

വാട്സപ്പിൽ പുതിയ ഫീച്ചറെത്തുന്നു. മോഷൻ ഫോട്ടോസ് സപ്പോർട്ടാണ് അണിയറയിലൊരുങ്ങുന്നത്. വാട്സപ്പിൻ്റെ ആൻഡ്രോയ്ഡ് പതിപ്പിലാണ് പുതിയ ഫീച്ചർ എത്തുക. ചാറ്റുകളിലും ചാനലുകളിലും മോഷൻ ഫോട്ടോസ് ചെയർ ചെയ്യാൻ സാധിക്കുന്നതാണ് പുതിയ ഫീച്ചർ. ഫീച്ചർ എപ്പോഴാണ് ഉപഭോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങുക എന്ന് വ്യക്തമല്ല. (Image Courtesy - Unsplash)

ഫോട്ടോ എടുക്കുമ്പോൾ ചെറുവിഡിയോകൾ എടുക്കാൻ ചില സ്മാർട്ട്ഫോണുകൾ അവസരം നൽകാറുണ്ട്. ഇത് സപ്പോർട്ട് ചെയ്യുന്ന ഫീച്ചറാണ് വാട്സപ്പിലെത്തുന്നത്. ഐഒഎസ് വാട്സപ്പിൽ ഇത് ലൈവ് ഫോട്ടോ ആയി കാണാനാവുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിൽ ഔദ്യോഗിക പ്രഖ്യാപനമോ വിശദീകരണമോ എത്തിയിട്ടില്ല. (Image Courtesy - Unsplash)

വ്യക്തിഗത ചാറ്റ്, ഗ്രൂപ്പ് ചാറ്റ്, ചാനലുകൾ തുടങ്ങിയ ഇടങ്ങളിലൊക്കെ ഈ മോഷൻ ഫോട്ടോസ് പങ്കുവെക്കാനാവും. ആൻഡ്രോയ്ഡ് വാട്സപ്പിൻ്റെ ബീറ്റ വേർഷനായ ആൻഡ്രോയ്ഡ് 2.25.8.12വിലാണ് ഈ ഫീച്ചർ ആദ്യം കണ്ടത്. പ്ലേ സ്റ്റോറിലൂടെ ബീറ്റ ടെസ്റ്റർമാർക്ക് ഈ വേർഷൻ ലഭ്യമാവുന്നുണ്ട്. ഫീച്ചർ ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. (Image Courtesy - Unsplash)

ഐഫോണിലെ ലൈവ് ഫോട്ടോസ് ഫീച്ചറിന് സമാനമാണ് ആൻഡ്രോയ്ഡ് ഫോണിലെ മോഷൻ ഫോട്ടോ. ക്യാമറ ആപ്പിലൂടെ സ്റ്റിൽ ഇമേജിനൊപ്പം ഓഡിയോ ഉൾപ്പെടെയുള്ള ചെറുവിഡിയോ എടുക്കാൻ കഴിയുന്നതാണ് ഇത്. എല്ലാ സ്മാർട്ട്ഫോണുകളിലും ഈ ഫീച്ചർ ഇല്ല. അതുകൊണ്ട് ഇത്തരം മോഷൻ ഫോട്ടോസ് അയച്ചാലും ഇതില്ലാത്ത ഫോണുകളിൽ സപ്പോർട്ട് ചെയ്യാറില്ല. (Image Courtesy - Unsplash)

വാട്സപ്പിലെ പുതിയ ഫീച്ചർ പ്രകാരം ഇത്തരം മോഷൻ ഫോട്ടോസ് സപ്പോർട്ട് ചെയ്യും. ഇപ്പോൾ ഇത്തരം ഇമേജുകൾ സ്റ്റാറ്റിക് ഇമേജ് ആയാണ് കാണുന്നത്. പുതിയ ഫീച്ചറെത്തുമ്പോൾ ഇത് മോഷൻ ഫോട്ടോ ആയിത്തന്നെ കാണാനാവും. മോഷൻ ഫോട്ടോസ് സപ്പോർട്ട് ചെയ്യാത്ത ഫോണിലും ഇത് കാണാനാവും. (Image Courtesy - Unsplash)