പൊന്നുംവില കൊടുത്ത് പൊന്ന് വാങ്ങിയാല്‍ എന്താ ലാഭം? നഷ്ടം സംഭവിച്ചാല്‍ എന്ത് ചെയ്യും? | When gold is bought at a record high, will selling it later result in profit or loss Malayalam news - Malayalam Tv9

Gold Rate: പൊന്നുംവില കൊടുത്ത് പൊന്ന് വാങ്ങിയാല്‍ എന്താ ലാഭം? നഷ്ടം സംഭവിച്ചാല്‍ എന്ത് ചെയ്യും?

Published: 

18 Dec 2025 21:03 PM

Selling Gold Profit or Loss: വിവാഹങ്ങള്‍ക്കെല്ലാം ശരീരം മുഴുവന്‍ സ്വര്‍ണം അണിയുന്നതാണ് ഇന്ത്യക്കാരുടെ രീതി. എന്നാല്‍ സ്വര്‍ണവില കുതിച്ചുയരാന്‍ തുടങ്ങിയതോടെ ഇതില്‍ അറുതി വന്നിട്ടുണ്ട്.

1 / 5സ്വര്‍ണത്തെ നിക്ഷേപമായും ആഭരണമായും കാണുന്നവര്‍ ധാരാളമുണ്ട്. ഇന്ത്യയില്‍ പൊതുവേ സ്വര്‍ണം ആര്‍ഭാടത്തിന്റെ കൂടി പ്രതീകമാണ്. വിവാഹങ്ങള്‍ക്കെല്ലാം ശരീരം മുഴുവന്‍ സ്വര്‍ണം അണിയുന്നതാണ് ഇന്ത്യക്കാരുടെ രീതി. എന്നാല്‍ സ്വര്‍ണവില കുതിച്ചുയരാന്‍ തുടങ്ങിയതോടെ ഇതില്‍ അറുതി വന്നിട്ടുണ്ട്. എങ്കിലും സ്വര്‍ണം വാങ്ങിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ല, വലിയ വില കൊടുത്തും ഒരു തരി പൊന്നെങ്കിലും വാങ്ങിക്കണമെന്ന ചിന്ത നിങ്ങള്‍ക്കുമുണ്ടോ? (Image Credits: Getty Images)

സ്വര്‍ണത്തെ നിക്ഷേപമായും ആഭരണമായും കാണുന്നവര്‍ ധാരാളമുണ്ട്. ഇന്ത്യയില്‍ പൊതുവേ സ്വര്‍ണം ആര്‍ഭാടത്തിന്റെ കൂടി പ്രതീകമാണ്. വിവാഹങ്ങള്‍ക്കെല്ലാം ശരീരം മുഴുവന്‍ സ്വര്‍ണം അണിയുന്നതാണ് ഇന്ത്യക്കാരുടെ രീതി. എന്നാല്‍ സ്വര്‍ണവില കുതിച്ചുയരാന്‍ തുടങ്ങിയതോടെ ഇതില്‍ അറുതി വന്നിട്ടുണ്ട്. എങ്കിലും സ്വര്‍ണം വാങ്ങിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ല, വലിയ വില കൊടുത്തും ഒരു തരി പൊന്നെങ്കിലും വാങ്ങിക്കണമെന്ന ചിന്ത നിങ്ങള്‍ക്കുമുണ്ടോ? (Image Credits: Getty Images)

2 / 5

വലിയ വില കൊടുത്ത് വാങ്ങിയ സ്വര്‍ണത്തിന് വില്‍ക്കുമ്പോഴും അതേ വില തന്നെ ലഭിക്കുമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ അങ്ങനെ ഒന്ന് സംഭവിക്കാനിടയില്ല. നിങ്ങള്‍ വാങ്ങിച്ച വില ഒരിക്കലും വില്‍ക്കുമ്പോള്‍ ലഭിക്കില്ലെന്ന കാര്യം മനസിലാക്കുക.

3 / 5

വിപണിയില്‍ സ്വര്‍ണം നഷ്ടം നേരിടുകയാണെങ്കില്‍, ആഭരണം വില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് തിരിച്ചടി നേരിടേണ്ടതായി വരും. മാത്രമല്ല, പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ അതിന്റെ ശുദ്ധതയും പരിഗണിക്കപ്പെടുന്നു.

4 / 5

13,000 രൂപയാണ് നിങ്ങള്‍ വില്‍ക്കുന്ന സമയത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയെന്ന് കരുതൂ, അങ്ങനെയെങ്കില്‍ 13000 X 0.916=11908 രൂപയായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക.

5 / 5

അന്താരാഷ്ട്ര സ്വര്‍ണ വിപണി, രൂപയുടെ മൂല്യം, ഡോളറിന്റെ മൂല്യം തുടങ്ങി വിവിധ ഘടകങ്ങളാണ് സ്വര്‍ണവില നിശ്ചയിക്കുന്നതിന് പരിഗണിക്കുന്നത്. വലിയ വില കൊടുത്ത് സ്വര്‍ണം വാങ്ങിച്ചാലും നിങ്ങള്‍ക്ക് കാര്യമായ നഷ്ടം സംഭവിക്കാന്‍ സാധ്യതയില്ല. എങ്കിലും വിപണിയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ലാഭത്തെ ബാധിക്കും.

സ്ത്രീകൾ ദിവസവും മുട്ട കഴിച്ചാൽ... ​ഗുണങ്ങൾ അറിയാം
പാലില്‍ ശര്‍ക്കരയിട്ട് കുടിച്ചാല്‍ ഇരട്ടി ഫലം
മുട്ടകഴിക്കുന്നവർക്ക് ഹൃദ്രോ​ഗം ഉണ്ടാകുമോ?
കോഫി ലവര്‍ ആണോ? റ്റിറാമിസു പരീക്ഷിച്ചാലോ
തടി കൊണ്ടാണ് ഇതുണ്ടാക്കുന്നത്
ട്രെയിൻ പാളത്തിലേക്കോടിച്ച് കേറ്റിയത് താർ, ഞെട്ടിയത് ജനം
പത്തി വിടർത്തി മൂർഖൻ, അവസാനം സംഭവിച്ചത്...
കൈക്കുഞ്ഞുമായി എത്തിയ യുവതിയുടെ മുഖത്തടിച്ച് സിഐ