Loan: രണ്ട് വായ്പകള്‍ എടുക്കണോ അല്ലെങ്കില്‍ ഒരൊറ്റ വലിയ വായ്പ എടുക്കണോ? ഏതാണ് നല്ലത്?
Two Small Loans or One Large Loan: ചെറിയ ചെറിയ തുക വായ്പയെടുക്കുന്നത് തങ്ങള്‍ക്ക് വലിയ നഷ്ടം ഉണ്ടാക്കുന്നില്ലേ എന്ന ചിന്ത ആളുകള്‍ക്കുണ്ടാകാറുണ്ട്. അതിനാല്‍ അവര്‍ എല്ലാ സാമ്പത്തിക ആവശ്യങ്ങളും നിറവേറ്റുന്നതിനായി വലിയ തുക വായ്പയായി എടുക്കുന്നു.

സാമ്പത്തിക ആവശ്യങ്ങള്‍ വന്നെത്തുമ്പോള്‍ എല്ലാവരുടെയും മനസിലേക്ക് എത്തുന്നത് ലോണുകളെടുക്കാം എന്ന ചിന്തയാണ്. വീടുപണി, മെഡിക്കല്‍ ആവശ്യങ്ങള്‍, സ്‌കൂള്‍ ഫീസ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ആളുകള്‍ വായ്പയെടുക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ ചെറിയ ചെറിയ തുകകള്‍ വായ്പയെടുക്കുന്നത് തങ്ങള്‍ക്ക് വലിയ നഷ്ടം ഉണ്ടാക്കുന്നില്ലേ എന്ന ചിന്ത ആളുകള്‍ക്കുണ്ടാകാറുണ്ട്. അതിനാല്‍ അവര്‍ എല്ലാ സാമ്പത്തിക ആവശ്യങ്ങളും നിറവേറ്റുന്നതിനായി വലിയ തുക വായ്പയായി എടുക്കുന്നു. വലിയ തുകയുടെ ഒരൊറ്റ വായ്പയാണെങ്കില്‍ അത് കൂടുതല്‍ നല്ലതാകില്ലേ എന്നാണോ നിങ്ങളും ചിന്തിക്കുന്നത്? (Image Credits: Getty Images)

എങ്കില്‍ വലിയ വായ്പകളെടുക്കുന്നത് എപ്പോഴും ബുദ്ധിപരമായ തീരുമാനമായിരിക്കില്ല. ചിലപ്പോള്‍ വലിയ വായ്പയ്ക്ക് പകരം രണ്ട് ചെറിയ വായ്പകളെടുക്കുന്നതാകും കൂടുതല്‍ നല്ലത്. വലിയ തുക ആവശ്യമുള്ളപ്പോള്‍ ഒരൊറ്റ വായ്പയെടുക്കുന്നതാണ് ഉചിതമെന്ന് ആളുകള്‍ക്ക് തോന്നുന്നു.

പ്രതിമാസം ഇഎംഐ അടയ്ക്കാന്‍ എളുപ്പം, ഒരേ ലോണ്‍ തുകയും ഒരുമിച്ച് ലഭിക്കുന്നു. ലളിതമായ രേഖകള്‍ മാത്രം മതി തുടങ്ങിയവയാണ് ഇത്തരത്തില്‍ ഒരു വായ്പയെടുക്കുന്നതിന്റെ ഗുണകളായി ആളുകള്‍ കാണുന്നത്. എന്നാല്‍ ഉയര്‍ന്ന ഇഎംഐ, കൂടുതല്‍ പലിശ എന്നിങ്ങനെയുള്ള വെല്ലുവിളികള്‍ നിങ്ങള്‍ക്ക് മുന്നിലുയരും.

ഇവിടെയാണ് ഒരു വായ്പയ്ക്ക് പകരം രണ്ട് വായ്പകളെടുക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യുന്നത്. ചെറിയ വായ്പകള്‍ക്ക് സാധാരണയായി കുറഞ്ഞ പ്രതിമാസ തിരിച്ചടവുകള്‍ മാത്രമായിരിക്കും ഉണ്ടാകുക. ഓരോ വായ്പയ്ക്കും കൃത്യമായ ലക്ഷ്യമുണ്ടാകും. കുറഞ്ഞ പലിശ നിരക്കുമായിരിക്കും. അപകട സാധ്യതയും കുറയും.

എന്നിരുന്നാലും ഒരു വായ്പ എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ പ്രതിമാസ ചെലവുകള്‍ക്കൊപ്പം ഒന്നിലധികം ഇഎംഐകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യം കൃത്യമായി പരിശോധിക്കണം. എന്താണ് വായ്പയെടുക്കുന്നതിന്റെ ഉദ്ദേശം, പലിശ, ഇഎംഐ തുക തുടങ്ങിയ കാര്യങ്ങളെ കുറിച്ചും നന്നായി പഠിച്ചതിന് ശേഷം മാത്രം വായ്പയെടുക്കുക.