Actor Bala: ചന്ദനയെ ബാല ഒഴിവാക്കിയത് അമൃതയെ വിവാഹം ചെയ്യാന്‍; ചതിക്കപ്പെട്ടെന്ന് അമൃത
Actor Bala's First Wife Chandana Sadasiva Reddiyar: നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഗായിക അമൃത സുരേഷിന്റെ പിഎ ഉന്നയിച്ചിരിക്കുന്നത്. ബാല അമൃതയെ മൃഗീയമായി ഉപദ്രവിച്ചുവെന്നാണ് കുക്കു എനോല വെളിപ്പെടുത്തിയത്. താനുമായിട്ടുള്ളത് ബാലയുടെ രണ്ടാം വിവാഹമാണെന്ന് അമൃതയും പറഞ്ഞിരുന്നു. എന്നാല്‍ ആരാണ് ബാലയുടെ ആദ്യ ഭാര്യയെന്നാണ് സോഷ്യല്‍ മീഡിയ അന്വേഷിക്കുന്നത്.

കര്‍ണാടക, ബെംഗളൂരു സ്വദേശിനിയാണ് ചന്ദന സദാശിവ റെഡ്ഡിയാര്‍. അമൃതയുമായി പ്രണയത്തിലാകുന്നതിന് ഏതാനും വര്‍ഷം മുമ്പാണ് ചന്ദനയെ ബാല നിയമപ്രകാരം വിവാഹം കഴിച്ചത്. ഒരു കന്നഡ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം ചെയ്യുന്നതും. എന്നാല്‍ ആ ദാമ്പത്യം അധികകാലം മുന്നോട്ട് പോയില്ല. (Image Credits: Social Media)

ദാമ്പത്യം ജീവിതം വിചാരിച്ചത് പോലെ മുന്നോട്ട് പോകാതായതോടെ ചന്ദന വിവാഹമോചനത്തിന് ശ്രമിച്ചു. ബാല വിവാഹമോചനം നല്‍കാന്‍ തയാറായിരുന്നില്ല. എന്നാല്‍ പിന്നീട് അമൃതയെ വിവാഹം കഴിക്കേണ്ട സാഹചര്യം വന്നെത്തിയപ്പോഴാണ് ബാല ചന്ദനയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കാന്‍ തയാറായത്. പിന്നീട് 2018ലായിരുന്നു വിവാഹമോചന കത്ത് കോടതിയില്‍ സമര്‍പ്പിച്ചതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. (Image Credits: Social Media)

എന്നാല്‍ ബാലയുടെ ആദ്യ വിവാഹത്തെ കുറിച്ച് അമൃതയ്ക്ക് അറിയില്ലായിരുന്നു. അമൃതയുടെ അച്ഛന്റെ സുഹൃത്ത് രാജാമണിയാണ് ബാലയുടേത് രണ്ടാം വിവാഹമാണെന്ന കാര്യം കുടുംബത്തെ അറിയുന്നത്. ഇതോടെ വിവാഹത്തിന് സമ്മതിക്കില്ലെന്ന തീരുമാനത്തിലെത്തി അമൃതയുടെ മാതാപിതാക്കള്‍. (Image Credits: Social Media)

താനും തന്റെ കുടുംബവും ചതിക്കപ്പെട്ടാണ് ഈ വിവാഹത്തിലേക്കെത്തിയത്. എന്‍ഗേജ്‌മെന്റ് എല്ലാം കഴിഞ്ഞ ഒരുപാട് നാള്‍ കഴിഞ്ഞാണ് ബാല ചേട്ടന്‍ ചന്ദന സദാശിവ റെഡ്ഡിയാറിനെ വിവാഹം ചെയ്തിട്ടുണ്ടെന്ന് അറിയുന്നത്. ആ ബന്ധം വേര്‍പ്പെടുത്തിയതാണെന്ന് സംഗീത സംവിധായകന്‍ രാജാമണി സാറാണ് അച്ഛനോട് പറഞ്ഞത്. (Image Credits: Social Media)

കാര്യങ്ങള്‍ അറിഞ്ഞു വന്നപ്പോഴേക്കും ഒരുപാട് വൈകി. എങ്കിലും അച്ഛനും അമ്മയും ബന്ധം ഒഴിവാക്കാന്‍ തന്നെ നിര്‍ബന്ധിച്ചു. പക്ഷെ അവര്‍ പറഞ്ഞത് താന്‍ കേട്ടില്ല, കാരണം തനിക്ക് ബാല ചേട്ടനെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. താന്‍ അത്രയും സ്‌നേഹിച്ചിട്ടുണ്ടായിരുന്നു എന്നാണ് അമൃത പറയുന്നത്. (Image Credits: Social Media)