Rain and Low-pressure: ന്യൂനമർദ്ദം വന്നു കനത്ത മഴയ്ക്ക് സാധ്യത…. ഇവ തമ്മിലുള്ള ബന്ധം എന്തെന്ന് അറിയുമോ?
Weather Science: മഴ മുന്നറിയിപ്പ് വരുന്നതിനൊപ്പം കേൾക്കുന്ന ഒന്നാണ് ന്യൂനമർദ്ദം. എന്താണ് ഇവ തമ്മിലുള്ള ബന്ധം എന്ന് ചിന്തിച്ചിട്ടുണ്ടോ?

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, മഴ കനക്കും. ഇത്തരം വാർത്തകൾ ഇപ്പോൾ സർവ്വ സാധാരണമാണ്. എന്നാൽ ന്യൂനമർദ്ദം വന്നാൽ എങ്ങനെ മഴ കനക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു പ്രദേശത്തെ വായു ചൂടുപിടിച്ച് മുകളിലേക്ക് ഉയരുമ്പോൾ, അവിടെ ഒരു ന്യൂനമർദം രൂപപ്പെടുന്നു.

ഉയർന്ന മർദമുള്ള പ്രദേശങ്ങളിൽ നിന്ന് തണുത്തതും ഈർപ്പമുള്ളതുമായ വായു ഈ ന്യൂനമർദ മേഖലയിലേക്ക് ശക്തമായി ഒഴുകിയെത്തുന്നു.

മുകളിലേക്ക് ഉയരുന്ന ഈർപ്പമുള്ള വായു തണുക്കുകയും, അതിലെ നീരാവി ജലകണങ്ങളായി ഘനീഭവിച്ച് മേഘങ്ങൾ രൂപംകൊള്ളുകയും ചെയ്യുന്നു.

മേഘങ്ങളിലെ ജലകണങ്ങൾ ഭാരം കൂടി മഴയായി ഭൂമിയിലേക്ക് പതിക്കുന്നു. രൂപപ്പെടുന്ന ന്യൂനമർദ്ദത്തിനു അനുസൃതമായി മഴയുടെ ശക്തിയും കൂടുകയോ കുറയുകയോ ചെയ്യാം.

ന്യൂനമർദം എത്രത്തോളം ശക്തമാണോ, അത്രത്തോളം വേഗത്തിൽ വായു ഉയരുകയും, കൂടുതൽ മേഘങ്ങൾ രൂപംകൊള്ളുകയും, കനത്ത മഴ ലഭിക്കുകയും ചെയ്യും. ചിലപ്പോൾ ഇത് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.