കണ്ടാല്‍ സുന്ദരന്‍, കയ്യിലിരുപ്പ് മഹാമോശം; 'ലയണ്‍ഫിഷി'നെ സൂക്ഷിക്കണം | Why Lionfish are dangerous, all about this venomous marine fish in Malayalam Malayalam news - Malayalam Tv9

Lionfish: കണ്ടാല്‍ സുന്ദരന്‍, കയ്യിലിരുപ്പ് മഹാമോശം; ‘ലയണ്‍ഫിഷി’നെ സൂക്ഷിക്കണം

Published: 

18 Apr 2025 14:44 PM

Special features of Lionfish: മനോഹരമായ ഡിസൈനുകളിലുള്ള ഒരു മീന്‍. പക്ഷേ, ആ സൗന്ദര്യം കണ്ട് ലയണ്‍ഫിഷിനെ പിടിക്കാന്‍ ശ്രമിച്ചാല്‍ കളി മാറും. ഒരു പക്ഷേ, ഈ ജീവിതത്തോട് തന്നെ ഗുഡ് ബൈ പറയേണ്ടി വരും

1 / 5മത്സ്യപ്രേമികളാണ് പല മലയാളികളും. ഊണിന് ഒരു നേരം മീനില്ലാത്ത അവസ്ഥ പലര്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കില്ല. വിവിധ തരത്തിലുള്ള മത്സ്യങ്ങള്‍. പല നിറങ്ങള്‍. പല രൂപങ്ങള്‍. കാണാന്‍ ഏറെ രസമുള്ള, എന്നാല്‍ കയ്യിലിരിപ്പ് മഹാമോശമായ ഒരു മീനുണ്ട്. പേര് ലയണ്‍ഫിഷ് (Image Credits: Freepik)

മത്സ്യപ്രേമികളാണ് പല മലയാളികളും. ഊണിന് ഒരു നേരം മീനില്ലാത്ത അവസ്ഥ പലര്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കില്ല. വിവിധ തരത്തിലുള്ള മത്സ്യങ്ങള്‍. പല നിറങ്ങള്‍. പല രൂപങ്ങള്‍. കാണാന്‍ ഏറെ രസമുള്ള, എന്നാല്‍ കയ്യിലിരിപ്പ് മഹാമോശമായ ഒരു മീനുണ്ട്. പേര് ലയണ്‍ഫിഷ് (Image Credits: Freepik)

2 / 5

മനോഹരമായ ഡിസൈനുകളിലുള്ള ഒരു മീന്‍. പക്ഷേ, ആ സൗന്ദര്യം കണ്ട് ലയണ്‍ഫിഷിനെ പിടിക്കാന്‍ ശ്രമിച്ചാല്‍ കളി മാറും. ഒരു പക്ഷേ, ഈ ജീവിതത്തോട് തന്നെ 'ഗുഡ് ബൈ' പറയേണ്ടി വരും.

3 / 5

മുള്ളുകള്‍ വഴി ശരീരത്തിലേക്ക് മാരകമായ വിഷം കടത്തിവിടാനുള്ള കഴിവാണ് ഇവയുടെ പ്രത്യേകത. മനുഷ്യരുടെ ശരീരം തളരാനും, കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിലും മരണപ്പെടാനും വരെ സാധ്യതയുണ്ട്.

4 / 5

ഏതാനും വര്‍ഷം മുമ്പ് യുകെയില്‍ ഒരു 39കാരന്‍ ലയണ്‍ഫിഷിനെ പിടികൂടിയിരുന്നു. ചെസില്‍ ബീച്ചിന് സമീപം പിതാവിനൊപ്പം മീന്‍ പിടിക്കാന്‍ പോയ യുവാവാണ്‌ ലയണ്‍ഫിഷിനെ പിടികൂടിയത്. അന്ന് ഈ സംഭവം വാര്‍ത്തയായി. ലയണ്‍ഫിഷിനെക്കുറിച്ച് ചര്‍ച്ചകളുമുണ്ടായി.

5 / 5

ഇന്തോ-പസഫിക് മേഖലയിലാണ് ലയണ്‍ഫിഷിനെ ആദ്യമായി കണ്ടെത്തുന്നത്. സീബ്രഫിഷ്, ഫയര്‍ഫിഷ്, ടര്‍ക്കിഫിഷ്, ബട്ടര്‍ഫ്‌ളൈ കോഡ് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ആഴക്കടലിലെ മുള്ളന്‍പന്നിയെന്നും ഇതിനെ വിളിക്കാറുണ്ട്. ചുരുക്കിപറഞ്ഞാല്‍, ഒരു അഴുക്കമത്സ്യം. മറ്റ് മീനുകളെക്കാള്‍ മഹാമോശം

കാരറ്റിന്റെ ​ഗുണം ഇരട്ടിയാക്കും, ഇങ്ങനെ വാങ്ങൂ...
ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
പൂനിലാവ് ഉദിച്ചതുപോലെ! പുതിയ ചിത്രങ്ങളുമായി മീനാക്ഷി
മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
കിടപ്പു രോഗിയെ വോട്ട് ചെയ്യിക്കാൻ എത്തിയപ്പോൾ
ജനങ്ങൾ മടുത്തു അവർക്ക് മാറ്റം വേണം
ദിലീപും കാവ്യയും വോട്ട് ചെയ്യാൻ
ട്രെയിനിൻ്റെ മേളിൽ കേറിയാൽ