വനിതാ പ്രീമിയർ ലീഗ് ആരംഭിക്കാൻ കേവലം രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ജനുവരി 9ന് മുംബൈ ഇന്ത്യയും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിൽ നടക്കുന്ന മത്സരത്തോടെ ലീഗിന് തുടക്കമാവും. മത്സരങ്ങൾ എപ്പോൾ, എങ്ങനെ കാണാനാവുമെന്ന് നോക്കാം. (PTI)
1 / 5
ജനുവരി 9 മുതൽ ഫെബ്രുവരി അഞ്ച് വരെയാണ് ലീഗ്. ആകെ 22 മത്സരങ്ങളുണ്ട്. ആദ്യ ഘട്ടം നവി മുംബൈയിലും ഫൈനൽ ഉൾപ്പെടെയുള്ള രണ്ടാം ഘട്ടം ബറോഡയിലും നടക്കും. എല്ലാ ദിവസവും രാത്രി 7.30നാണ് മത്സരങ്ങൾ. രണ്ട് മത്സരങ്ങളുടെ ദിവസങ്ങളിൽ വൈകിട്ട് മൂന്നരയ്ക്കും കളിയുണ്ട്.
2 / 5
സ്റ്റാർ നെറ്റ്‌വർക്ക് ആണ് വനിതാ പ്രീമിയർ ലീഗിൻ്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ടെലിവിഷൻ പ്രേക്ഷകർക്ക് സ്റ്റാർ സ്പോർട്സ് ചാനലുകളിലൂടെ ടൂർണമെൻ്റ് കാണാം. ഒടിടി പ്രേക്ഷകർക്ക് ജിയോഹോട്ട്സ്റ്റാർ ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും മത്സരങ്ങൾ കാണാനാവും.
3 / 5
ആകെ അഞ്ച് ടീമുകളാണ് വനിതാ പ്രീമിയർ ലീഗിൽ മത്സരിക്കുക. മുംബൈ ഇന്ത്യൻസ് രണ്ട് തവണ കിരീടം നേടിയിട്ടുണ്ട്. ആദ്യ സീസണിലും കഴിഞ്ഞ സീസണിലും മുംബൈ കപ്പടിച്ചു. രണ്ടാം സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആയിരുന്നു ജേതാക്കൾ.
4 / 5
മൂന്ന് സീസണുകളിലും ഡൽഹി ക്യാപിറ്റൽസ് റണ്ണേഴ്സ് അപ്പായി. മൂന്ന് തവണ ഫൈനൽ കളിച്ചെങ്കിലും ഡൽഹിയ്ക്ക് ഇതുവരെ കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. യുപി വാരിയേഴ്സാണ് ഇതുവരെ പ്ലേ ഓഫ് കാണാത്ത ഒരേയൊരു ടീം. ഗുജറാത്ത് ജയൻ്റ്സ് ഒരു തവണ പ്ലേ ഓഫിലെത്തി.