AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരാണോ?, ഇതറിയാതെ പോകരുത്!

Health Problems Caused by sitting work: ഇടവേളകളില്ലാതെ ഒരേ ഇരിപ്പ് തുടരുന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും. 'സൈലന്റ് കില്ലർ' എന്നാണ് ആരോഗ്യ വിദഗ്ധർ ഇതിനെ വിശേഷിപ്പിക്കുന്നത്.

മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരാണോ?, ഇതറിയാതെ പോകരുത്!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 24 Feb 2026 | 10:15 PM

ഇന്നത്തെ കാലത്ത് മണിക്കൂറോളം ഇരുന്ന് ജോലി ചെയ്യുന്നവരാണ് അധികവും. എട്ട് മണിക്കൂർ വരെ തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നത് വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുന്നത്. ഇടവേളകളില്ലാതെ ഒരേ ഇരിപ്പ് തുടരുന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും. ‘സൈലന്റ് കില്ലർ’ എന്നാണ് ആരോഗ്യ വിദഗ്ധർ ഇതിനെ വിശേഷിപ്പിക്കുന്നത്. ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് മൂലം ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ ഏതെല്ലാമെന്ന് അറിഞ്ഞാലോ….

 

ആരോഗ്യപ്രശ്നങ്ങൾ

 

നടുവേദനയും കഴുത്തുവേദനയും: തുടർച്ചയായി ഇരിക്കുമ്പോൾ നട്ടെല്ലിനും പേശികൾക്കും അമിതമായ സമ്മർദ്ദം അനുഭവപ്പെടുന്നു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ഡിസ്ക് സംബന്ധമായ പ്രശ്നങ്ങൾക്കും വിട്ടുമാറാത്ത നടുവേദനയ്ക്കും കാരണമാകും.

ഹൃദ്രോഗ സാധ്യത: ശാരീരിക അധ്വാനം കുറയുന്നതോടെ രക്തചംക്രമണം സാവധാനത്തിലാവുകയും ശരീരത്തിൽ കൊഴുപ്പ് അടിയാൻ തുടങ്ങുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതം ഉൾപ്പെടെയുള്ള ഹൃദയസംബന്ധമായ അസുഖങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു.

പ്രമേഹവും പൊണ്ണത്തടിയും: ഇരിക്കുമ്പോൾ ഇൻസുലിനോടുള്ള ശരീരത്തിന്റെ പ്രതികരണം കുറയുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാനും ടൈപ്പ്-2 പ്രമേഹത്തിലേക്ക് നയിക്കാനും കാരണമാകുന്നു. ഒപ്പം കലോറി ദഹിക്കാത്തതിനാൽ അമിതവണ്ണവും ഉണ്ടാകുന്നു.

ALSO READ: അധികമായാൽ കാപ്പിയും വിഷം, പണി വരുന്നത് ഇങ്ങനെ

മാനസികാരോഗ്യം: ശാരീരിക ചലനങ്ങൾ കുറയുന്നത് ഉത്കണ്ഠയ്ക്കും വിഷാദത്തിനും വരെ കാരണമാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

വെരിക്കോസ് വെയ്ൻ: ദീർഘനേരം ഒരേ നിലയിൽ ഇരിക്കുന്നത് കാലുകളിലെ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും വെരിക്കോസ് വെയ്ൻ പോലുള്ള പ്രശ്നങ്ങൾക്ക് വഴിവെക്കുകയും ചെയ്യുന്നു.

 

പരിഹാരം എന്ത്?

 

20-20 നിയമം: ഓരോ 20 മിനിറ്റിലും ഒരിക്കൽ എഴുന്നേറ്റ് നിൽക്കുകയോ കുറച്ചു ദൂരം നടക്കുകയോ ചെയ്യുക.

ശരിയായ പോസ്റ്റർ: ഇരിക്കുമ്പോൾ നട്ടെല്ല് നിവർന്നിരിക്കാൻ ശ്രദ്ധിക്കുക. കമ്പ്യൂട്ടർ സ്ക്രീൻ കണ്ണിന്റെ നേരെയായിരിക്കണം.

സ്ട്രെച്ചിംഗ്: ഇടവേളകളിൽ കൈകാലുകളും കഴുത്തും സ്ട്രെച്ച് ചെയ്യുന്നത് പേശികളുടെ മുറുക്കം കുറയ്ക്കും.

ലിഫ്റ്റിന് പകരം പടികൾ: ഓഫീസിൽ ലിഫ്റ്റിന് പകരം പടികൾ ഉപയോഗിക്കുന്നത് ശാരീരിക അധ്വാനം കൂട്ടാൻ സഹായിക്കും.