AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

T20 World Cup 2026 : റിങ്കു സിങ്ങിൻ്റെ പിതാവ് വെൻ്റിലേറ്ററിൽ; താരം ഇന്ത്യൻ ക്യാംപ് വിട്ടു, ടീം പ്രതിസന്ധിയിൽ

Rinku Singh T20 World Cup : ഇന്ത്യൻ സംഘത്തിനൊപ്പം റിങ്കു സിങ് ചെന്നൈയിലെത്തിയിരുന്നു. എന്നാൽ പിതാവിൻ്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് താരം ഇന്ത്യൻ ക്യാംപ് വിടുകയായിരുന്നു.

T20 World Cup 2026 : റിങ്കു സിങ്ങിൻ്റെ പിതാവ് വെൻ്റിലേറ്ററിൽ; താരം ഇന്ത്യൻ ക്യാംപ് വിട്ടു, ടീം പ്രതിസന്ധിയിൽ
Rinku SinghImage Credit source: PTI
Jenish Thomas
Jenish Thomas | Published: 24 Feb 2026 | 10:12 PM

ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ സിംബാബ്വയ്ക്കെതിരെ മത്സരത്തിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി. റിങ്കു സിങ് ഇന്ത്യൻ ക്യാംപ് വിട്ടു. താരത്തിൻ്റെ പിതാവ് ഖാൻചന്ദ് സിങ്ങിൻ്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് റിങ്കു ചെന്നൈയിലുള്ള ഇന്ത്യൻ ടീം ക്യാംപ് വിട്ടത്. ഗുരുതരാവസ്ഥയിലുള്ള റിങ്കുവിൻ്റെ പിതാവ് ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ആശുപത്രയിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ ഫെബ്രുവരി 23 താരം ഇന്ത്യൻ ടീമിനൊപ്പം അഹമ്മദബാദിൽ നിന്നും ചെന്നൈയിലെത്തിയുരുന്നു. കുടുംബത്തിനോടൊപ്പം ചേർന്ന താരം നാളെ കഴിഞ്ഞ് ഫെബ്രുവരി 26-ാം തീയതി സംബാബ്വെയ്ക്കെതിരെ നടക്കുന്ന മത്സരത്തിന് പങ്കെടുക്കാൻ സാധ്യതയില്ല. മാർച്ച് ഒന്നിന് വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മത്സരത്തിലും റിങ്കു ടീമിൻ്റെ ഭാഗമാകുമോ എന്ന കാര്യത്തിലും സംശയമാണ്.

ALSO READ : Sanju Samson: പാര പണിത് ഇര്‍ഫാന്‍ പത്താന്‍; സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജുവിന്റെ ആവശ്യമില്ല

അതേസമയം റിങ്കു ടീമിനെ പുറത്തേക്ക് പോകുമ്പോ സിംബാബ്വെയ്ക്കെതിരെയുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിച്ചേക്കും. ബാറ്റിങ് ലൈനപ്പിലെ മുൻനിര താരങ്ങളായ അഭിഷേക് ശർമയും തിലക് വർമ്മയും തുടർച്ചയായി നിറമങ്ങിയതോടെ സിംബാബ്വെയ്ക്കെതിരെയുള്ള മത്സരത്തിൽ സഞ്ജുവിന് അവസരം നൽകാൻ സാധ്യതയേറെയായിരുന്നു. സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റ ഇന്ത്യക്ക് സെമി പ്രവേശനത്തിന് സിംബാബ്വെയക്കെതിരെയും വിൻഡീസ് വൻ വിജയം നേടേണ്ടത് അനിവാര്യമാണ്.