വനിതാ പ്രീമിയർ ലീഗിനൊരുങ്ങി ക്രിക്കറ്റ് ലോകം; എന്ന്, എങ്ങനെ, എവിടെ കാണാം | WPL 2026 When Where And How To Watch Womens Premier League Matches Here Is The Broadcast Details Malayalam news - Malayalam Tv9

WPL 2026: വനിതാ പ്രീമിയർ ലീഗിനൊരുങ്ങി ക്രിക്കറ്റ് ലോകം; എന്ന്, എങ്ങനെ, എവിടെ കാണാം

Published: 

07 Jan 2026 | 07:00 AM

WPL Broadcast Details: വനിതാ പ്രീമിയർ ലീഗ് എപ്പോൾ, എവിടെ, എങ്ങനെ കാണാം. ജനുവരി 9 മുതലാണ് സീസൺ ആരംഭിക്കുക.

1 / 5
വനിതാ പ്രീമിയർ ലീഗ് ആരംഭിക്കാൻ കേവലം രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ജനുവരി 9ന് മുംബൈ ഇന്ത്യയും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിൽ നടക്കുന്ന മത്സരത്തോടെ ലീഗിന് തുടക്കമാവും. മത്സരങ്ങൾ എപ്പോൾ, എങ്ങനെ കാണാനാവുമെന്ന് നോക്കാം. (PTI)

2 / 5
ജനുവരി 9 മുതൽ ഫെബ്രുവരി അഞ്ച് വരെയാണ് ലീഗ്. ആകെ 22 മത്സരങ്ങളുണ്ട്. ആദ്യ ഘട്ടം നവി മുംബൈയിലും ഫൈനൽ ഉൾപ്പെടെയുള്ള രണ്ടാം ഘട്ടം ബറോഡയിലും നടക്കും. എല്ലാ ദിവസവും രാത്രി 7.30നാണ് മത്സരങ്ങൾ. രണ്ട് മത്സരങ്ങളുടെ ദിവസങ്ങളിൽ വൈകിട്ട് മൂന്നരയ്ക്കും കളിയുണ്ട്.

3 / 5
സ്റ്റാർ നെറ്റ്‌വർക്ക് ആണ് വനിതാ പ്രീമിയർ ലീഗിൻ്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ടെലിവിഷൻ പ്രേക്ഷകർക്ക് സ്റ്റാർ സ്പോർട്സ് ചാനലുകളിലൂടെ ടൂർണമെൻ്റ് കാണാം. ഒടിടി പ്രേക്ഷകർക്ക് ജിയോഹോട്ട്സ്റ്റാർ ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും മത്സരങ്ങൾ കാണാനാവും.

4 / 5
ആകെ അഞ്ച് ടീമുകളാണ് വനിതാ പ്രീമിയർ ലീഗിൽ മത്സരിക്കുക. മുംബൈ ഇന്ത്യൻസ് രണ്ട് തവണ കിരീടം നേടിയിട്ടുണ്ട്. ആദ്യ സീസണിലും കഴിഞ്ഞ സീസണിലും മുംബൈ കപ്പടിച്ചു. രണ്ടാം സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആയിരുന്നു ജേതാക്കൾ.

5 / 5
മൂന്ന് സീസണുകളിലും ഡൽഹി ക്യാപിറ്റൽസ് റണ്ണേഴ്സ് അപ്പായി. മൂന്ന് തവണ ഫൈനൽ കളിച്ചെങ്കിലും ഡൽഹിയ്ക്ക് ഇതുവരെ കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. യുപി വാരിയേഴ്സാണ് ഇതുവരെ പ്ലേ ഓഫ് കാണാത്ത ഒരേയൊരു ടീം. ഗുജറാത്ത് ജയൻ്റ്സ് ഒരു തവണ പ്ലേ ഓഫിലെത്തി.

പാൽകുടിയും ഹൃദ്രോ​ഗവും തമ്മിലെന്തു ബന്ധം?
ഫുഡ് ഡെലിവറി ബോയിക്ക് എത്ര രൂപ ശമ്പളം ലഭിക്കും?
‘ജനനായകൻ’ ടിക്കറ്റ് തുക എങ്ങനെ തിരികെ ലഭിക്കും
പഴയ വെള്ളി കൊലുസ് പുത്തൻ ആക്കാം
റോഡിൻ്റെ സൈഡിലൂടെ പോകുന്നത് എന്താണെന്ന് കണ്ടോ? കോഴിക്കോട് നഗരത്തിൽ നിന്നുള്ള കാഴ്ച
റെജി ലൂക്കോസ് ബിജിെപിയിൽ ചേരുന്നു
ബേസിലിൻ്റെ കുട്ടുമ സുട്ടൂ! ഒപ്പം ഭാര്യയും കുഞ്ഞും
റെജി ലൂക്കോസിൻ്റെ ബിജെപി പ്രവേശനം എൽഡിഎഫിനെ ബാധിക്കില്ല