ഷവോമി 15 അൾട്രയിലുണ്ടാവുക വലിപ്പം കൂടിയ ക്യാമറ മോഡ്യൂൾ; സാധ്യതകൾ ഇങ്ങനെ | Xiaomi 15 Ultra To Have Bigger Camera Module Claims Social Media Reports Malayalam news - Malayalam Tv9

Xiaomi 15 Ultra: ഷവോമി 15 അൾട്രയിലുണ്ടാവുക വലിപ്പം കൂടിയ ക്യാമറ മോഡ്യൂൾ; സാധ്യതകൾ ഇങ്ങനെ

Published: 

27 Jan 2025 11:32 AM

Xiaomi 15 Ultra Bigger Camera Module: ഷവോമിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ ഷവോമി 15 അൾട്രയിൽ വലിപ്പം കൂടിയ ക്യാമറ മൊഡ്യൂൾ ആണ് ഉണ്ടാവുകയെന്ന് റിപ്പോർട്ട്. ഷവോമി 14 അൾട്രയുടെ പുതുതലമുറയാണ് ഷവോമി 15 അൾട്ര.

1 / 5ഷവോമിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ ഷവോമി 15 അൾട്ര വരുന്ന ദിവസങ്ങളിലാണ് പുറത്തിറങ്ങുക. ഏറെ പ്രതീക്ഷയുള്ള ഈ മോഡലിനെപ്പറ്റി നേരത്തെ തന്നെ ചില വെളിപ്പെടുത്തലുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഫോണിലുണ്ടാവുക വലിപ്പം കൂടിയ ക്യാമറ മോഡ്യൂൾ ആണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. (Image Courtesy - Social Media)

ഷവോമിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ ഷവോമി 15 അൾട്ര വരുന്ന ദിവസങ്ങളിലാണ് പുറത്തിറങ്ങുക. ഏറെ പ്രതീക്ഷയുള്ള ഈ മോഡലിനെപ്പറ്റി നേരത്തെ തന്നെ ചില വെളിപ്പെടുത്തലുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഫോണിലുണ്ടാവുക വലിപ്പം കൂടിയ ക്യാമറ മോഡ്യൂൾ ആണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. (Image Courtesy - Social Media)

2 / 5

ഷവോമി 14 അൾട്രയുടെ പുതുതലമുറയാണ് ഷവോമി 15 അൾട്ര. ഷവോമി ഫ്ലാഗ്ഷിപ്പ് സീരീസിലെ ഏറ്റവും പുതിയ മോഡലായ ഷവോമി 15 അൾട്രയുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സാധാരണ കാണുന്ന ലെയ്ക ബ്രാൻഡിംഗിനൊപ്പം നാല് ക്യാമറകളാണ് പിൻഭാഗത്തുള്ളത്. (Image Courtesy - Social Media)

3 / 5

ക്വാഡ് ക്യാമറ സെറ്റപ്പിൽ ഒരു ക്യാമറ ഒരിഞ്ച് + 200 എംപി പെരിസ്കോപ്പ് ആണെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇത് അവകാശപ്പെട്ടുകൊണ്ടുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലുണ്ട്. സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്സെറ്റ് ആണ് ഫോണിലുള്ളത്. ആൻഡ്രോയ്ഡ് 15നെ അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് ആണ് സ്കിൻ. (Image Courtesy - Social Media)

4 / 5

റിയർ ക്യാമറ മോഡ്യൂളിൽ പ്രധാനപ്പെട്ടത് ഒരിഞ്ച് ക്യാമറയാണ്. രണ്ടാമത്തേത് 200 എംപി പെരിസ്കോപ് ടെലിഫോട്ടോ ക്യാമറ. 50 മെഗാപിക്സൽ അൾട്രവൈഡ് ക്യാമറയും 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയുമാണ് ഫോണിൽ ബാക്കിയുള്ളത്. ഐപി68, ഐപി69 ഡസ്റ്റ്, വാട്ടർ റെസിസ്റ്റൻസും ഫോണിലുണ്ട്. (Image Courtesy - Social Media)

5 / 5

ഷവോമി 14 അൾട്രയ്ക്കും ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉണ്ടായിരുന്നത്. 5000 എംഎഎച്ച് ബാറ്ററി, 2കെ അമോഎൽഇഡി ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റും ലെയ്കയുടെ ക്യാമറയുമുണ്ടായിരുന്ന ഷവോമി 14 പ്ലസ് അൾട്ര മോഡലിന് ആരാധകർ ഏറെയായിരുന്നു. (Image Courtesy - Social Media)

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം