Thoppi Revenue: 30 ലക്ഷവുമല്ല, തൊപ്പിയുടെ സോഷ്യൽ മീഡിയ വരുമാനം ഇത്രയും
Youtuber Thoppi Revenue: രാസലഹരി കേസിൽ പെട്ടതിന് പിന്നാലെയാണ് തൊപ്പി തൻ്റെ വരുമാനം വെളിപ്പെടുത്തിയതും അത് വളരെ അധികം ചർച്ചയായതും ആ സമയത്താണ്

യൂട്യൂബർ തൊപ്പി വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്, ക്രിപ്ടോ സ്പാമിങ്ങ് വഴി തൻ്റെ പൈസ മുഴുവൻ പോയെന്ന വീഡിയോയുമായി തൊപ്പി എത്തിയിരുന്നു.

Mrz Thoppi എന്നാണ് തൊപ്പി എന്ന നിഹാദിൻ്റെ യൂട്യൂബ് ചാനൽ, ഗെയിമിംഗ് സ്ട്രീമിംഗ് എന്നിങ്ങനെയാണ് തൊപ്പിയുടെ കണ്ടൻ്റുകൾ.

രാസലഹരി കേസിൽ പെട്ടതിന് പിന്നാലെയാണ് തൊപ്പി തൻ്റെ വരുമാനം വെളിപ്പെടുത്തിയതും ഇതിന് പുറമെ താൻ ഇത്തരത്തിൽ ലഹരി വിറ്റ് കാശുണ്ടാക്കുന്നയാളല്ല എന്ന് പറഞ്ഞതും.

കുറഞ്ഞത് സ്ട്രീംമിംഗിൽ നിന്നും മാത്രം മണിക്കൂറിന് 20000 രൂപയാണ് തൻ്റെ വരുമാനമെന്നാണ് തൊപ്പി പറഞ്ഞത്. കുറഞ്ഞത് ഒരു ദിവസം തൻ്റെ വരുമാനം 1 ലക്ഷമാണെന്നും തൊപ്പി വീഡിയോയിൽ പറഞ്ഞിരുന്നു.

സോഷ്യൽ ബ്ലേഡിലെ വിവരങ്ങൾ പ്രകാരം ബി കാറ്റഗറിയിലുള്ള തൊപ്പിയുടെ ചാനലിൽ നിന്നും 2 ലക്ഷത്തിലധികമാണ് പ്രതിമാസ വരുമാനം ലഭിക്കുന്നത്. ഇത്തരത്തിൽ 30 ലക്ഷത്തിനും മുകളിലാണ് തൊപ്പിക്ക് ലഭിക്കുന്നത്. ഇതിന് പുറമെ കൊളാബുകൾ, ഉദ്ഘാടനങ്ങൾ എന്നിവയിൽ നിന്നെല്ലാം ലഭിക്കുന്ന വരുമാനം വേറെയും.