AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Adhik Maas 2026: 2026 ലെ ദുരിതം പിടിച്ച ദിവസങ്ങൾ! നല്ലതൊന്നും ഈ ദിനങ്ങളിൽ വേണ്ട

Adhik Maas 2026: Adhik Maas 2026: ദിവസം നല്ലതല്ലെങ്കിൽ ആ കാര്യത്തിന്റെ മല്ല ​ഗുണവും ഐശ്വര്യവും നമ്മൾക്ക് ലഭിക്കില്ല. അത്തരത്തിൽ ചില ദിവസങ്ങൾ ഉണ്ട്. പുതിയ വർഷം....

Adhik Maas 2026: 2026 ലെ ദുരിതം പിടിച്ച ദിവസങ്ങൾ! നല്ലതൊന്നും ഈ ദിനങ്ങളിൽ വേണ്ട
Adhik Maas 2026 (1)
ashli
Ashli C | Published: 05 Dec 2025 14:17 PM

ഒരു കാര്യം ചെയ്യുമ്പോൾ ആ ദിവസം നല്ലതല്ലെങ്കിൽ ആ കാര്യത്തിന്റെ മല്ല ​ഗുണവും ഐശ്വര്യവും നമ്മൾക്ക് ലഭിക്കില്ല. അത്തരത്തിൽ ചില ദിവസങ്ങൾ ഉണ്ട്. പുതിയ വർഷം പിറക്കാൻ ഇനി എണ്ണപ്പെട്ട ദിനങ്ങൾ മാത്രം. 2026 ചില ദിവസങ്ങളിൽ ശുഭകരമായ കാര്യങ്ങൾ ചെയ്യുന്നത് അനുയോജ്യമല്ല. ഇതിനെ മാൽമാസങ്ങൾ എന്നാണ് പറയുന്നത്. ഹിന്ദു പഞ്ചാംഗപ്രകാരം അധികമായി വരുന്ന ഒരു മാസമാണിത്. ഇതിനെ അധിക മാസമല്ലെങ്കിൽ പുരുഷോത്തമമാസം എന്നും വിളിക്കാറുണ്ട്.

ഈ ദിവസങ്ങളിൽ വിവാഹം ഗൃഹപ്രവേശം കുട്ടികളുടെ നാമകരണം ചടങ്ങുകൾ തുടങ്ങി ശുഭകരമായ ഒന്നും നടത്തുന്നത് നല്ലതല്ല എന്നാണ് വിശ്വാസം. എന്നാലും ഈ മാസത്തിൽ ഭഗവാൻ വിഷ്ണുവിന് ആരാധിക്കുന്നത് ജീവിതത്തിൽ ദുരിതം മാറ്റി പുണ്യം കൊണ്ട് വരും എന്നും പറയപ്പെടുന്നു. പുതിയ വർഷത്തിലെ മാൽമാസം നിരവധി മാറ്റങ്ങൾക്ക് കാരണമാകും. പുതുവർഷത്തിൽ ഈ അധികമാസം ആരംഭിക്കുന്നത് 2026 മെയ് 17നാണ്. മെയ് 17ന് ആരംഭിച്ച 2026 ജൂൺ 15ന് അവസാനിക്കും. ഈ കാലയളവിൽ ജീവിതത്തിലെ നല്ല മുഹൂർത്തങ്ങൾ ഒന്നും നടത്താൻ ശുഭകരമല്ല എന്നാണ് വിശ്വാസം.

മാൽമാസത്തിലെ ചില ദിവസങ്ങളിൽ ഉപവാസം അനുഷ്ടിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ഉപവസിക്കുന്നവർക്ക് അവരുടെ പാപങ്ങളിൽ നിന്നും തെറ്റുകളിൽ നിന്നും മോക്ഷം കിട്ടുമെന്നും വിശ്വാസം. പൊതുവിൽ എന്തു നല്ല കാര്യങ്ങൾ ചെയ്യുന്നതിനും ഈ മാസങ്ങൾ ​ഗുണകരമല്ല. അതിനാൽ ഈ മാസത്തിൽ വിവാഹം ഗൃഹപ്രവേശം കുട്ടികളുടെ വിശേഷമായ ചടങ്ങുകൾ എന്നിവ നടത്തുവാൻ പാടുള്ളതല്ലെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്.

ഈ മാസത്തിൽ ഭഗവാൻ വിഷ്ണുവിന് ആരാധിക്കുന്നത് വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. ഈ കാലയളവിൽ ദാനധർമ്മങ്ങൾ ജപങ്ങൾ തപസ് പ്രാർത്ഥന പശുവിനെ ആരാധിക്കൽ എന്നിവ ചെയ്യുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.കൂടാതെ രാമായണം ഗീത തുടങ്ങിയ മതഗ്രന്ഥങ്ങൾ ദാനം ചെയ്യുന്നതും പാരായണം ചെയ്യുന്നതും ശുഭകരമാണ്.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. TV9 ഇവ സ്ഥിരീകരിക്കുന്നില്ല.)