Astrology 2026: നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം ഇതാണോ? 2026ൽ കൈനിറയം പണം വരും, ഭാ​ഗ്യം കടാക്ഷിക്കും

Astrology 2026: എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർക്ക് 2026 വലിയ ഭാഗ്യം കൊണ്ടുവരും. ഈ വർഷം ധാരാളം ശുഭകരമായ ഫലങ്ങളും, പോസിറ്റീവ് വഴിത്തിരിവുകളും...

Astrology 2026: നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം ഇതാണോ? 2026ൽ കൈനിറയം പണം വരും, ഭാ​ഗ്യം കടാക്ഷിക്കും

Astrology (1)

Published: 

12 Jan 2026 | 11:39 AM

ജീവിതത്തിൽ ആകസ്മികമായി ഒന്നും തന്നെ സംഭവിക്കുന്നില്ല എന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യങ്ങൾക്കും ഒരു കാരണവും അതിനനുസരിച്ചുള്ള ഫലവും ഉണ്ടാകും. നാം കരുതുന്നതുപോലെ പേര് വെറും ഒരു പേരല്ല. നാം ജനിച്ചതിനു ശേഷം നമുക്ക് വേണ്ടി ആരോ കൽപ്പിക്കുന്ന ഒരു കാര്യവുമല്ല അത്. നമുക്ക് ആ പേരു ഇടുന്ന വ്യക്തിക്ക് ആ സമയത്ത് ഉണ്ടായ ചില തോന്നലുകളാണ് നമുക്ക് ആ പേര് വരാൻ കാരണം. ചിലപ്പോൾ അത് നമുക്ക് ഭാഗ്യത്തിന് അയേക്കാം അല്ലെങ്കിൽ നിർഭാഗ്യത്തിന് ആയിരിക്കാം. പലപ്പോഴും നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ പല വലിയ ആളുകളും ഒരു ഘട്ടത്തിൽ എത്തുമ്പോൾ അവരുടെ പേരുകൾ മാറ്റുന്നത്. അതിന് ജ്യോതിഷഫലമായും മറ്റും പല കാരണങ്ങളും അവർ പറയാറുണ്ട്.

അത്തരത്തിൽ ഇനി പറയുന്ന അക്ഷരത്തിലാണ് നിങ്ങളുടെ പേര് തുടങ്ങുന്നത് എങ്കിൽ നിങ്ങൾക്ക് വലിയ മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. ‘S’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർക്ക് 2026 വലിയ ഭാഗ്യം കൊണ്ടുവരും. ഈ വർഷം ധാരാളം ശുഭകരമായ ഫലങ്ങളും, പോസിറ്റീവ് വഴിത്തിരിവുകളും, സന്തോഷവും കൊണ്ടുവരാൻ സാധ്യതയുണ്ട്. അതിപ്പോൾ സ്ത്രീ ആയാലും പുരുഷൻ ആയാലും ഫലം ഒന്നു തന്നെ. ഇത് ഏതെങ്കിലും പ്രത്യേക മാസത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല, മറിച്ച് വർഷം മുഴുവനും നിങ്ങൾക്ക് ഈ ഭാ​ഗ്യത്തിന്റെ പിന്തുണ ലഭിക്കുമെന്ന് പ്രശസ്ത ജ്യോതിഷിയും വാസ്തുശില്പിയുമായ ഡോ. ബസവരാജ് ഗുരുജി തന്റെ നിത്യഭക്തി പരിപാടിയിൽ വിശദീകരിച്ചു.

ഈ ഭാഗ്യത്തിന് പ്രധാനകാരണം വ്യാഴം ശനി കേതു എന്നീ ഗ്രഹങ്ങളുടെ അനുഗ്രഹമാണ്. മതം കർമ്മം മോശം എന്നിവക്ക് ഉത്തരവാദികളായ ഈ ഗ്രഹങ്ങളുടെ ശുഭഫലങ്ങൾ “ശ’ എന്ന അക്ഷരത്തിന്റെ ആളുകൾക്ക് ലഭിക്കും. പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഈ ഒരു കാലയളവിൽ നിങ്ങളുടെ മനസ്സ് ശുദ്ധമായി സൂക്ഷിക്കുകയും നല്ല ചിന്തകളും നല്ല പ്രവർത്തികളും ചെയ്യുകയും വേണം. അതായത് ഭഗവത്ഗീതയിൽ പറഞ്ഞതുപോലെ ഭക്തിയോടെ പ്രവർത്തി ചെയ്യുക ഫലത്തെക്കുറിച്ച് വിഷമിക്കാതിരിക്കുക എന്ന തത്വം ആണ് ഇവിടെ ബാധകമാകുന്നത്. ഈ കാലയളവിൽ ആരോഗ്യപരമായി എന്തെങ്കിലും വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. നിലനിൽക്കുന്ന നിങ്ങളുടെ രോഗങ്ങൾക്ക് അറുതി ലഭിക്കും. ശനിയുടെ സ്വാധീനത്താൽ ആരോഗ്യം കൂടുതൽ മെച്ചപ്പെടും.

വിദ്യാർത്ഥികൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. ബിസിനസ് ഇടപാടുകൾ ലാഭകരമായിരിക്കും. ജൂൺ 2 വരെ കുറച്ച് കഷ്ടതകൾ ഉണ്ടാകുമെങ്കിലും, ജൂൺ 2 ന് ശേഷം അത് കൂടുതൽ ശക്തി പ്രാപിക്കും. വീട്, സ്ഥലം, ഫ്ലാറ്റ് എന്നിവ വാങ്ങുന്നതിനുള്ള യോഗമുണ്ടാകും. പ്രണയബന്ധങ്ങൾ ശക്തിപ്പെടും. ശുഭകരമായ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ വർദ്ധിക്കും. വിദേശയാത്ര നടത്താനും വിദേശത്ത് ജോലി നേടാനുമുള്ള സാധ്യതകൾ ഉണ്ട്. പങ്കാളിത്തങ്ങൾ നല്ലതായിരിക്കും, ലക്ഷ്യങ്ങൾ നേടുന്നതിന് ക്ഷമയും സഹിഷ്ണുതയും വർദ്ധിക്കും. മൊത്തത്തിൽ, ‘S’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ള എല്ലാവർക്കും 2026 ഭാഗ്യകരമായ വർഷമായിരിക്കുമെന്ന് ഗുരുജി പ്രവചിച്ചിട്ടുണ്ട്.

പൊങ്കല്‍ ജനുവരി 13-നോ 14-നോ?
ദോശമാവിന്റെ പുളി കൂടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഇക്കാര്യം
കരൾ മുതൽ തലച്ചോർ വരെ, ബീറ്റ്‌റൂട്ട് കൊണ്ടുള്ള ഗുണങ്ങൾ
പാത്രങ്ങളിലെ മഞ്ഞൾക്കറ മാറുന്നില്ലേ; ഇതാ എളുപ്പവഴി
വീട്ടുമുറ്റത്തിരുന്ന വയോധികയ്ക്ക് നേരെ പാഞ്ഞടുത്ത് കുരങ്ങുകള്‍; സംഭവം ഹരിയാനയില്‍
ബൈക്കുകള്‍ ആനയ്ക്ക് നിസാരം; എല്ലാം ഫുട്‌ബോളുകള്‍ പോലെ തട്ടിത്തെറിപ്പിച്ചു
അപൂർവ്വമായൊരു ബന്ധം, ഒരിടത്തും കാണില്ല
തൻ്റെ സംരക്ഷകനെ തൊഴുന്ന സൈനീകൻ