Astrology Tips: വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഇക്കാര്യം ചെയ്യാൻ മറക്കരുത്! ​ഗുണങ്ങൾ ഏറെ

Astrology Tips: വീട്ടിൽ നിന്ന് നമ്മൾ എങ്ങോട്ടെങ്കിലും പുറത്തേക്കിറങ്ങുമ്പോൾ ഒരു ചെറിയ കാര്യം ചെയ്തത് നമ്മളുടെ ജീവിതത്തിൽ നമ്മളുടെ ലക്ഷ്യങ്ങൾ കൈവരിക്കുവാനും ഓരോ ദിവസവും അനുഗ്രഹവും സന്തോഷവും ഉണ്ടാകുവാനും സഹായിക്കും....

Astrology Tips: വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഇക്കാര്യം ചെയ്യാൻ മറക്കരുത്! ​ഗുണങ്ങൾ ഏറെ

Astro Tips (1)

Published: 

17 Mar 2026 | 01:45 PM

ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് അയാൾ വസിക്കുന്ന ഗൃഹം. ഒരു വീട് എപ്രകാരമായിരിക്കുമെന്ന് അനുസരിച്ച് ആ വ്യക്തിയുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളും സ്വാധീനങ്ങളും ഉണ്ടാകുന്നു. അതിനാൽ തന്നെ വീടിന്റെ മുക്കും മൂലയും ഏറെ പ്രധാനപ്പെട്ടതാണ്.വീടിന്റെ ഉമ്മറത്ത് മഹാലക്ഷ്മിയുടെ കൃപയും അനുഗ്രഹവും എപ്പോഴും വസിക്കുമെന്ന് പറയപ്പെടുന്നു.

അതിനാൽ തന്നെ വീട്ടിൽ നിന്ന് നമ്മൾ എങ്ങോട്ടെങ്കിലും പുറത്തേക്കിറങ്ങുമ്പോൾ ഒരു ചെറിയ കാര്യം ചെയ്തത് നമ്മളുടെ ജീവിതത്തിൽ നമ്മളുടെ ലക്ഷ്യങ്ങൾ കൈവരിക്കുവാനും ഓരോ ദിവസവും അനുഗ്രഹവും സന്തോഷവും ഉണ്ടാകുവാനും സഹായിക്കും എന്നാണ് ജ്യോതിഷത്തിൽ പരാമർശിക്കുന്നത്.

ALSO READ:ബുധനാഴ്ച്ചയോടെ ഇവർ കോടീശ്വരർ! കേന്ദ്ര ദൃഷ്ടി രാജയോഗം ‌ഈ രാശിക്കാർക്ക് പുതിയ അവസരം സൃഷ്ടിക്കും

വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ, വലതു കാൽ പുറത്ത് വെച്ച്, ഉമ്മറത്ത്, അതായത് ഗൃഹലക്ഷ്മിയിൽ സ്പർശിച്ച്, നന്ദി പറയണം. ഉമ്മറത്ത് വണങ്ങി, “ഞാൻ പുറത്തുപോകുന്നു, എന്റെ എല്ലാ ജോലികളും തടസ്സമില്ലാതെ പൂർത്തിയാകട്ടെ” എന്ന് പ്രാർത്ഥനയോടെ ഇറങ്ങുന്നത് ജീവിതത്തിൽ ശുഭകരമായ ഫലങ്ങൾ കൊണ്ടുവരുമെന്നാണ് പറയപ്പെടുന്നത്.അതുപോലെ വീട്ടിലേക്ക് കയറി വരുമ്പോഴും ഇത്തരത്തിൽ നന്ദി പറഞ്ഞുകൊണ്ട് വേണം കയറാൻ.

നമ്മൾ പുറത്തു നിന്ന് വീട്ടിലേക്ക് വരുമ്പോൾ, ആദ്യം ഉമ്മറത്ത് നോക്കി, കുമ്പിട്ട് വലതു കാൽ അകത്ത് വയ്ക്കുമ്പോൾ ആണ് പ്രാർത്ഥിക്കേണ്ടത്. കാരണം അന്നേ ദിവസം നാം അറിയാതെയെങ്കിലും ചെയ്തു പോയ പാപപ്രവൃത്തികൾ, പാപങ്ങൾ, കർമ്മങ്ങൾ എന്നിങ്ങനെ പുറത്തു നിന്ന് കൊണ്ടുവന്നേക്കാവുന്ന എല്ലാ നെഗറ്റീവ് എനർജികളെയും ‌ഇല്ലാതാക്കാൻ ഇത് സഹായിക്കും.നമ്മുടെ വീട് മാത്രമായിരിക്കണമെന്നില്ല നമ്മൾ വസിക്കുന്നത് എവിടെയാണോ അവിടെ നിന്നും പുറത്തേക്ക് പോകുമ്പോൾ നമ്മൾ ഇത്തരത്തിൽ ചെയ്യുന്നത് വളരെ ശുഭകരമായി കണക്കാക്കുന്നു.

Follow Us
ചക്കക്കുരു മാങ്ങാകറി കഴിച്ചിട്ടുണ്ടോ? എളുപ്പത്തിൽ തയ്യാറാക്കാം
കുളിക്കുന്നതിന് എത്ര നേരം മുമ്പ് മുടിയില്‍ എണ്ണ തേയ്ക്കണം?
രാവിലെ ഈ മൂന്ന് തെറ്റുകൾ ചെയ്യരുത്
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
നല്ല കമ്മ്യൂണിസ്റ്റുകാരെ കണ്ടാല്‍ ചിരിക്കണമെന്ന് വി.ഡി. സതീശന്‍
കണ്ടിട്ട് തന്നെ പേടിയാകുന്നു, അപ്പോള്‍ അത് അനുഭവിച്ചവരുടെ അവസ്ഥയോ? ഒഡീഷയില്‍ വീശിയടിച്ച ചുഴലിക്കാറ്റ്‌
ജെസ്ന കേസിൽ കൂടുതൽ തെളിവ്? സിബിഐ എത്തി
റോബിൻ ബസ് അപകടത്തിൽപ്പെട്ടു