Ruchak Raj yog: മിഥുനം,ചിങ്ങം… 5 രാശിക്കാരെ ഇന്ന് ഭാഗ്യം തുണയ്ക്കും; രുചക രാജയോഗത്തിന്റെ ശുഭസംയോജനം
Ruchak Raj yog Lucky Zodiacs: എന്തെങ്കിലും രോഗത്താൽ ദുരിതപ്പെടുന്നവർക്ക് ഇന്ന് അതിന് പരിഹാരം കാണാൻ സാധിക്കും. ജോലിയിൽ സ്ഥാനക്കായറ്റം ലഭിക്കാൻ സാധ്യത. ജോലി മാറ്റം ആഗ്രഹിക്കുന്നവർക്കും ജോലി അന്വേഷിക്കുന്നവർക്കും...
ഇന്ന് നവംബർ 13 വ്യാഴാഴ്ച. മാർഗ ശീർഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ നവമിദിനം കൂടിയാണ് ഇന്ന്. ഇന്നത്തെ ദിവസത്തിന്റെ ദേവത ഭഗവാൻ വിഷ്ണുവാണ്. ഈ ദിവസം പല ശുഭകരമായ യോഗങ്ങളും രൂപപ്പെടാൻ സാധ്യത. അതിൽ പ്രധാനമാണ് രുചക രാജയോഗം. വിഷ്ണു ഭഗവാന്റെ അനുഗ്രഹത്താൽ ഇന്ന് അഞ്ചു രാശിക്കാരുടെ ജീവിതത്തിൽ ഭാഗ്യത്തിന്റെ അനുഗ്രഹം ലഭിക്കും. ആരാഷിക്കാർ ആരൊക്കെയാണെന്നും ഇന്നത്തെ ദിവസം അവർക്ക് സംഭവിക്കാൻ പോകുന്ന ശുഭകരമായ കാര്യങ്ങളുടെ സൂചനയും നമുക്ക് നോക്കാം.
മിഥുനം: ഈ രാശിക്കാർക്ക് ഇന്ന് ശുഭകരമായ ദിവസമായിരിക്കും. പ്രത്യേകിച്ച് തൊഴിൽ സാമ്പത്തികം എന്നീ കാര്യങ്ങളിൽ നേട്ടങ്ങൾ ഉണ്ടാകും. ബിസിനസുകാരെ സംബന്ധിച്ച് ഇന്ന് നിങ്ങൾക്ക് നല്ല ദിവസമാണ്. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന നിങ്ങളുടെ പണം തിരികെ ലഭിക്കും. പൊതുവിൽ മനസ്സിന് സമാധാനം ഉണ്ടാകും. വ്യാഴാഴ്ച പരിഹാരമായി നിങ്ങൾ ദരിദ്രന് ഭക്ഷണം ദാനം ചെയ്യുക.
ചിങ്ങം : നിങ്ങൾക്ക് ഇന്ന് ഭാഗ്യകരമായ ദിവസമായിരിക്കും. പരിശ്രമിച്ചാൽ വിജയം നിങ്ങളുടെ പക്ഷത്ത് ആയിരിക്കും. വിദ്യാർത്ഥികൾക്കും നല്ല ദിവസം. അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നും പണം കൈവരിക്കും. വിവിധ ബിസിനസ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച ദിവസം. തുളസി ദേവിയെ ആരാധിക്കുക. രാവിലെയും വൈകുന്നേരവും വിളക്ക് കത്തിക്കുക.
ALSO READ: ഉത്പന്ന ഏകാദശി എന്നാണ്? ഭഗവാൻ വിഷ്ണുവിനെ ആരാധിക്കേണ്ട രീതി, ശുഭസമയം, പൂജാ നിയമം
തുലാം: തുലാം രാശിക്കാർക്ക് ഇന്ന് പൊതുവിൽ നല്ല ദിവസം ആയിരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കും. ശാന്തതയോടെയും ക്ഷമയോടെയും കാര്യങ്ങൾ ചെയ്താൽ ഏത് പ്രശ്നത്തെയും നിങ്ങൾക്ക് തരണം ചെയ്യാൻ സാധിക്കും. ഇന്ന് രാമരക്ഷാ സ്തോത്രം ചൊല്ലുക.
ധനു: ധനു രാശിക്കാർക്ക് ഇന്ന് ശുഭകരമായ ദിവസമാണ്. എന്തെങ്കിലും രോഗത്താൽ ദുരിതപ്പെടുന്നവർക്ക് ഇന്ന് അതിന് പരിഹാരം കാണാൻ സാധിക്കും. ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് ശുഭകരമായ ദിവസമാണ്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് ഭാഗ്യം നിങ്ങളുടെ പക്ഷത്ത് ആയിരിക്കും. പരിശ്രമിച്ചാൽ വിജയം കാണാം. പശുവിന് ഭക്ഷണവും വെള്ളവും നൽകുക.
മകരം: മകരം രാശിക്കാർക്ക് ഇന്ന് പൊതുവിൽ നല്ല ദിവസമാണ്. ജോലിയിൽ സ്ഥാനക്കായറ്റം ലഭിക്കാൻ സാധ്യത. ജോലി മാറ്റം ആഗ്രഹിക്കുന്നവർക്കും ജോലി അന്വേഷിക്കുന്നവർക്കും ഇന്ന് അനുകൂലമായ ദിവസം. ഇന്ന് സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ഏർപ്പെട്ടവർക്ക് അതിന് പരിഹാരം കാണാൻ സാധിക്കും. ഇന്ന് വിഷ്ണുവിനെ ആരാധിക്കുക.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)