Utpanna Ekadashi 2025: ഉത്പന്ന ഏകാദശി എന്നാണ്? ഭഗവാൻ വിഷ്ണുവിനെ ആരാധിക്കേണ്ട രീതി, ശുഭസമയം, പൂജാ നിയമം
Utpanna ekadashi rituals: ഭഗവാൻ വിഷ്ണുവിന്റെ ശരീരത്തിൽ നിന്നും ഒരു ദിവ്യശക്തിയായി ഏകാദശി ദേവി അഥവാ അമ്മ ഏകാദശി ജന്മമെടുത്ത ദിവസമാണ് ഇതെന്നാണ് വിശ്വാസം. ഈ ദേവിയെ ഭഗവാൻ വിഷ്ണു ഉത്പന്ന എന്ന് വിളിക്കുകയും...
ഹിന്ദുമത വിശ്വാസപ്രകാരം ഏറ്റവും പ്രധാനപ്പെട്ട ഒരു ഏകാദശിയായി ഉത്പന്ന ഏകാദശിയെ കണക്കാക്കുന്നു. ഭഗവാൻ വിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കുന്നതിനായി ഈ ഏകാദശി വ്രതം എടുക്കുന്നത് ഉത്തമമായി കണക്കാക്കുന്നു. ഉത്പന്ന ഏകാദശി എന്നാൽ ഉത്ഭവിച്ച ഏകാദശി എന്നാണ് അർത്ഥമാക്കുന്നത്. വിശ്വാസികൾ ഏകാദശിവൃതം അനുഷ്ഠിക്കുന്ന പാരമ്പര്യം ആരംഭിച്ചത് ഉത്പന്ന ഏകാദശിയിലൂടെയാണ് എന്നാണ് വിശ്വാസം.
മുരൻ എന്ന അസുരനെ വധിക്കുന്നതിന് വേണ്ടി ഭഗവാൻ വിഷ്ണുവിന്റെ ശരീരത്തിൽ നിന്നും ഒരു ദിവ്യശക്തിയായി ഏകാദശി ദേവി അഥവാ അമ്മ ഏകാദശി ജന്മമെടുത്ത ദിവസമാണ് ഇതെന്നാണ് വിശ്വാസം. ഈ ദേവിയെ ഭഗവാൻ വിഷ്ണു ഉത്പന്ന എന്ന് വിളിക്കുകയും ഈ ദിവസം വ്രതം എടുക്കുന്നവർക്ക് തങ്ങളുടെ ജീവിതത്തിൽ ചെയ്ത എല്ലാ പാപങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്നും ആണ് വിശ്വാസം.
ഈ കാരണത്തിനാലാണ് ഇതിനെ ഉത്പന്ന ഏകാദശി എന്നും വിളിക്കുന്നത്. ഇതിലൂടെ ഭഗവാൻ വിഷ്ണുവിന്റെ അനുഗ്രഹം നേടുവാനും ജീവിതത്തിലെ തെറ്റുകളിൽ നിന്നും കുറ്റങ്ങളിൽ നിന്നും മോക്ഷം ലഭിക്കാനും സഹായകരമാണെന്നും വിശ്വാസം.എല്ലാവർഷവും മാർഗ ശീർഷ മാസത്തിലെ കൃഷ്ണപക്ഷത്തിൽ വരുന്ന ഏകാദശിയാണ് ഉത്പന്ന ഏകാദശി. ഈ വർഷം നവംബർ 15 ശനിയാഴ്ചയാണ് ഉത്പന്ന ഏകാദശി ആചരിക്കുന്നത്.
ALSO READ: ദോഷങ്ങൾ അകലും, ദുരിതം മാറും; കാലഭൈരവ ജയന്തിക്ക് ഈ വഴിപാടുകൾ നടത്തൂ
ഏകാദശിയുടെ ദേവി ഭഗവാൻ വിഷ്ണുവിൽ നിന്നും ജനിച്ചതായി കരുതപ്പെടുന്നതാണ് ഈ ദിവസം. വർഷം മുഴുവൻ ഏകാദശിവൃതം അനുഷ്ഠിക്കുന്നതിന് വേണ്ടിയുള്ള തുടക്കമായും ഈ ദിവസത്തെ കണക്കാക്കുന്നു. നവംബർ 15 പുലർച്ചെ 12:49 നാണ് ഏകാദശി ആരംഭിക്കുന്നത്. നവംബർ 16 പുലർച്ചെ 2: 37 ന് ഏകാദശി അവസാനിക്കും. നവംബർ 16 ഉച്ചയ്ക്ക് 1:10 മുതൽ 3:18 വരെയാണ് പാരണ അഥവാ വ്രതം അവസാനിപ്പിക്കേണ്ട സമയം.
ഏകാദശിയുടെ തലേദിവസം ഭക്തൻ ഒരു നേരം മാത്രമേ അരി ഭക്ഷണം കഴിക്കാൻ പാടുള്ളു. ഏകാദശിയുടെ ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ധ്യാനിച്ച ശേഷം മഞ്ഞ വസ്ത്രം ധരിക്കുക. ശേഷം ആചാരങ്ങളോടെ വിഷ്ണുവിനെ ആരാധിക്കുക. വിഷ്ണു ഭഗവാന് ഈ ദിവസം തുളസിയില സമർപ്പിക്കുന്നത് നല്ലതായി കണക്കാക്കുന്നു. പഴങ്ങൾ പൂക്കൾ പുതിയ വസ്ത്രങ്ങൾ മധുരപലഹാരങ്ങൾ എന്നിവയും സമർപ്പിക്കാം. വിഷ്ണുനാരായണ മന്ത്രം ചൊല്ലാം. പൂജയുടെ അവസാനദിവസം ശുദ്ധമായ നെയ് വിളക്ക് ഉപയോഗിച്ച് വിഷ്ണു ഭഗവാനെ ആരതി നടത്തുന്നതും ഉത്തമം. ഏകദശി ദിനത്തിൽ മറ്റുള്ളവർക്ക് നല്ല കർമ്മങ്ങൾ ചെയ്യുന്നതും നല്ലതാണ്.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)