Sarvartha Siddhi Yoga: കർക്കിടകം, വൃശ്ചികം… 5 രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത നേട്ടങ്ങളും സൗഭാഗ്യങ്ങളും; സർവ്വാർത്ഥ സിദ്ധി യോഗത്തിന്റെ ശുഭസംയോജനം
Top 5 Lucky Zodiac Signs on November 10: ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. ഉദ്യോഗസ്ഥരിൽ നിന്നും പ്രശംസ ലഭിക്കും. ബിസിനസ്സുകാർക്ക് ലാഭമുണ്ടാകും. പുതിയ കാര്യങ്ങൾ ആരംഭിക്കാൻ മികച്ച ദിവസം.

Sarvartha Sidhi Yoga
ഇന്ന് നവംബർ 10 തിങ്കളാഴ്ച. മാർഗ്ഗ ശീർഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഷഷ്ഠി ദിവസം കൂടിയാണ്. ഇന്നത്തെ ദിവസത്തിന്റെ അധിപൻ ശിവനാണ്. ഇന്ന് ശുഭകരമായ പല യോഗങ്ങളും രൂപപ്പെടും. അതിൽ പ്രധാനമാണ് സർവ്വാർത്ഥ സിദ്ധി യോഗം. ഇത് ഇടവം കർക്കിടകം എന്നിവ ഉൾപ്പെടെ അഞ്ച് രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരും. അവർ എന്തൊക്കെയെന്ന് വിശദമായി നോക്കാം
ഇടവം: ഇടവം രാശിക്കാർക്ക് ഇന്ന് എല്ലാ തരത്തിലും ശുഭകരമായ ദിവസമാണ്. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. ഉദ്യോഗസ്ഥരിൽ നിന്നും പ്രശംസ ലഭിക്കും. ബിസിനസ്സുകാർക്ക് ലാഭമുണ്ടാകും. പുതിയ കാര്യങ്ങൾ ആരംഭിക്കാൻ മികച്ച ദിവസം. ശിവന് പാലുകൊണ്ട് അഭിഷേകം നടത്തുക.
ചിങ്ങം : ചിങ്ങം രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. നിങ്ങളുടെ സ്വാധീനം ബഹുമാനവും വർദ്ധിക്കും. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് എന്ന ശുഭകരമായ ദിവസം. കുടുംബത്തിൽ മനസ്സമാധാനം ഉണ്ടാകും. തിങ്കളാഴ്ച ആവശ്യക്കാർക്ക് അരിദാനം ചെയ്യുക.
കന്നി: കന്നി രാശിക്കാർക്ക് ഇന്ന് ബിസിനസ്സിൽ നല്ല നേട്ടങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് നല്ല ദിവസമാണ്. സന്താനങ്ങളിൽ നിന്നും സന്തോഷം ഉണ്ടാകും. നിക്ഷേപങ്ങളിൽ നിന്നും നേട്ടം ലഭിക്കും. ശുഭകരമായ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കും. ഇന്ന് ദുർഗ 32നാമങ്ങൾ ചൊല്ലുക.
ALSO READ: വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക, ആരോഗ്യത്തിൽ ശ്രദ്ധിക്കുക; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം
വൃശ്ചികം: വൃശ്ചിക രാശിക്കാർക്ക് ഇന്ന് ഭാഗ്യകരമായ ദിവസമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ പദ്ധതികളും ഉപദേശങ്ങളും ബഹുമാനിക്കപ്പെടും. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് ശുഭദിവസം. കുടുംബത്തിലും മനസ്സമാധാനം ഉണ്ടാവും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. വിവാഹമന്വേഷിക്കുന്നവർക്കും നല്ല ദിവസം. രുദ്രാഷ്ടകം ചൊല്ലുക.
മീനം: മീനം രാശിക്കാർക്ക് ഇന്ന് ജോലിസ്ഥലത്ത് ഭാഗ്യകരമായ ദിവസമായിരിക്കും. ഏറ്റെടുത്ത ജോലികൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. അതിനായി ചുറ്റുമുള്ളവരിൽ നിന്നും പിന്തുണ ലഭിക്കും. അപരിചിതനിൽ നിന്നും അപ്രതീക്ഷിത ഉറവിടത്തിൽ നിന്നോ എന്തെങ്കിലും ആനുകൂല്യങ്ങൾ ലഭിച്ചേക്കാം. തിങ്കളാഴ്ച ശ്രീനാരായണ കവചം പാരായണം ചെയ്യുക.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)