AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sarvartha Sidhi Yoga: ചിങ്ങം, വൃശ്ചികം…5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴ! സർവ്വാർത്ഥ സിദ്ധി യോഗത്തിന്റെ ശുഭസംയോജനം

Sarvartha Sidhi Yoga: നിങ്ങളുടെ ബിസിനസ്സിൽ നേട്ടം ഉണ്ടാകും. മനസ്സിന് സന്തോഷം ഉണ്ടാകുന്ന കാര്യങ്ങൾ നടക്കും. കുടുംബത്തിൽ...

Sarvartha Sidhi Yoga: ചിങ്ങം, വൃശ്ചികം…5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴ! സർവ്വാർത്ഥ സിദ്ധി യോഗത്തിന്റെ ശുഭസംയോജനം
Sarvartha Siddhi Yoga
ashli
Ashli C | Published: 30 Nov 2025 07:41 AM

ഇന്ന് നവംബർ 30 ഞായറാഴ്ച. മാർഗ ശീർഷ രണ്ടാഴ്ചയിലെ പത്താം ദിവസമാണ്. ഇന്നത്തെ ഭരണഗ്രഹം സൂര്യനാണ്. ഈ ദിവസം പല ശുഭകരമായ യോഗങ്ങളും രൂപംകൊള്ളാൻ സാധ്യത. അതിൽ പ്രധാനമാണ് സർവ്വാർത്ഥ സിദ്ധി യോഗം. ഇത് പ്രധാനമായും അഞ്ച് രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും. ആ ഭാ​ഗ്യ രാശികൾ ഏതൊക്കെയെന്ന് നോക്കാം.

മിഥുനം: മിഥുനം രാശിക്കാർക്ക് ഇന്ന് പൊതുവേ നല്ല ദിവസം ആയിരിക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. മനസ്സിന് സന്തോഷം ഉള്ള കാര്യങ്ങൾ സംഭവിക്കും. മിഥുന രാശിക്കാർ സൂര്യപുരാണം പാരായണം ചെയ്യുക.

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഞായറാഴ്ച ലാഭകരമായ ദിവസമായിരിക്കും. നിങ്ങളുടെ ബിസിനസ്സിൽ നേട്ടം ഉണ്ടാകും. മനസ്സിന് സന്തോഷം ഉണ്ടാകുന്ന കാര്യങ്ങൾ നടക്കും. കുടുംബത്തിൽ പൊതുവിൽ സമാധാനം ഉണ്ടാകും. ഞായറാഴ്ച പശുവിന് ഭക്ഷണം നൽകുക.

ALSO READ: വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക, മാനസിക സംഘർഷങ്ങൾക്ക് സാധ്യത! ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം

വൃശ്ചികം: രാശിക്കാർക്ക് ഞായറാഴ്ച ഭാ​ഗ്യകരമായ ദിവസമായിരിക്കും. അപ്രതീക്ഷിതമായി നടക്കുന്ന കാര്യങ്ങളിലൂടെ മനസ്സിന് സന്തോഷം ഉണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. വൃശ്ചികരാശിക്കാർ ഞായറാഴ്ച ആവശ്യക്കാർക്ക് ഭക്ഷണം ദാനം നൽകുക.

മകരം: മകരം രാശിക്കാർക്ക് ഞായറാഴ്ച ഭാ​ഗ്യകരമായ ദിവസമായിരിക്കും. നിങ്ങളുടെ പ്രവർത്തന മേഖലയിൽ നിങ്ങൾക്ക് നേട്ടം ഉണ്ടാകും. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പിന്തുണ ഉണ്ടായേക്കാം. ബിസിനസുകാർക്ക് ഇന്ന് ലാഭം ഉണ്ടാകും. പൊതുവിൽ മനസ്സിന് സമാധാനം ഉണ്ടാകും ഞായറാഴ്ച സൂര്യദേവനെ ആരാധിക്കുക.

മീനം : മീനം രാശിക്കാർക്ക് ഞായറാഴ്ച ഗുണകരമായ ദിവസമായിരിക്കും. മുൻകാല നിക്ഷേപങ്ങളിൽ നിന്നും നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യത. വിവിധ ബിസിനസുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഇന്ന് ലാഭം ഉണ്ടാകും. പൊതുവിൽ മനസ്സിന് സമാധാനം ഉണ്ടാകുന്ന കാര്യങ്ങൾ നടക്കും. ഞായറാഴ്ച ദുർഗാദേവിയെ ആരാധിക്കുക.