Sun Transit in Rohini Nakshatra: ധനു ഉൾപ്പെടെ രാശിക്കാർക്ക് നേട്ടം! സൂര്യൻ രോഹിണി നക്ഷത്രത്തിലേക്ക് നീങ്ങുന്നു

Sun Transit in Rohini Nakshatra Lucky Zodiac Signs:മെയ് 25ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ രോഹിണി നക്ഷത്രത്തിൽ പ്രവേശിക്കും. ജ്യോതിഷമനുസരിച്ച്.വൈകുന്നേരം 3:44 ന് സൂര്യൻ ചന്ദ്രൻ ഭരിക്കുന്ന രോഹിണി നക്ഷത്രത്തിൽ പ്രവേശിക്കും. സൂര്യന്റെ ഈ സംക്രമണം പ്രധാനമായും നാലു രാശിക്കാരുടെ...

Sun Transit in Rohini Nakshatra: ധനു ഉൾപ്പെടെ രാശിക്കാർക്ക് നേട്ടം! സൂര്യൻ രോഹിണി നക്ഷത്രത്തിലേക്ക് നീങ്ങുന്നു

Sun Transit

Published: 

17 May 2026 | 02:01 PM

ഗ്രഹങ്ങളുടെ സംക്രമണത്തിന് വലിയ പ്രാധാന്യം ഉണ്ട്. കാരണം ഇത് 12 രാശികളുടെയും ജീവിതത്തിൽ എന്തെല്ലാം സംഭവിക്കണം എന്തെല്ലാം നേടണം എന്നിങ്ങനെയുള്ള പല കാര്യങ്ങളിലും വലിയ സ്വാധീനം ചെലുത്തുന്നു. അത്തരത്തിൽ മെയ് 25ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ രോഹിണി നക്ഷത്രത്തിൽ പ്രവേശിക്കും. ജ്യോതിഷമനുസരിച്ച്.വൈകുന്നേരം 3:44 ന് സൂര്യൻ ചന്ദ്രൻ ഭരിക്കുന്ന രോഹിണി നക്ഷത്രത്തിൽ പ്രവേശിക്കും. സൂര്യന്റെ ഈ സംക്രമണം പ്രധാനമായും നാലു രാശിക്കാരുടെ ജീവിതത്തിൽ വലിയ സന്തോഷങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും.

ജീവിതത്തിൽ സന്തോഷം, സമൃദ്ധി, സമ്പത്ത് എന്നിവ കൊണ്ടുവരും. അത്തരത്തിൽ സൂര്യന്റെ രോഹിണി നക്ഷത്രത്തിലേക്കുള്ള ഈ നീക്കം ഭാഗ്യം കൊണ്ടു വരുന്ന രാശികൾ ആരൊക്കെ എന്ന് നോക്കാം.ജ്യോതിഷ പ്രകാരം, ഈ സുപ്രധാന സൂര്യസംക്രമണം ജൂൺ 8 വരെ നീണ്ടുനിൽക്കും. സൂര്യൻ രോഹിണി നക്ഷത്രത്തിൽ 15 ദിവസം തുടരും. ഈ കാലയളവിൽ ചില നല്ല കർമ്മങ്ങൾ ചെയ്യുന്നതും ജീവിതത്തിൽ സന്തോഷവും അഭിവൃദ്ധിയും വർധിക്കുവാൻ കാരണമാകും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.

ഇടവം

രോഹിണി നക്ഷത്രത്തിലേക്കുള്ള സൂര്യന്റെ പ്രവേശനം ഇടവം രാശിക്കാരുടെ ജീവിതത്തിൽ വലിയ സന്തോഷത്തിനും അഭിവൃദ്ധിയും കാരണമാകും.പുതിയ വരുമാന സ്രോതസ്സുകൾ ഉയർന്നുവരും, അതോടൊപ്പം ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ പൂർണ്ണ പിന്തുണയും ലഭിക്കും. ഇടവം രാശിക്കാർക്ക് ദീർഘകാല നിക്ഷേപങ്ങൾക്കും ഇത് മികച്ച സമയം. കൂടാതെ പൂർവിക സ്വത്ത് അവകാശമായി ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. വ്യക്തിത്വത്തിനും ശക്തമായ മാറ്റങ്ങൾ ഉണ്ടാകും.

ALSO READ:തുലാം ഉൾപ്പെടെ രാശിക്കാരുടെ ഭാഗ്യം തിരികെ എത്തുന്നു! ശനി രേവതി നക്ഷത്രത്തിലേക്ക് സംക്രമിക്കുന്നു

മിഥുനം

സൂര്യൻ രോഹിണി നക്ഷത്രത്തിലേക്ക് നീങ്ങുന്നത് വിജിലന്റെ ആവശ്യക്കാർക്ക് പുതിയ തൊഴിലവസരങ്ങൾ നൽകും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങൾ എല്ലാം ശുഭകരമായ ഫലങ്ങൾ നൽകും. ബിസിനസിൽ ധന്യമായ വളർച്ചയുണ്ടാകും. അത് നിങ്ങൾക്ക് മനസ്സിന് സമാധാനവും സന്തോഷവും നൽകും.

ചിങ്ങം

സൂര്യന്റെ രോഹിണി നക്ഷത്രത്തിലേക്കുള്ള ഈ നീക്കം ചിങ്ങം രാശിക്കാരുടെ ജീവിതത്തിൽ വലിയ സന്തോഷത്തിനും സമാധാനത്തിനും വഴിയൊരുക്കും.ശമ്പള വർദ്ധനവ് അല്ലെങ്കിൽ സ്ഥാനക്കയറ്റം കാത്തിരിക്കുന്നവർക്ക് അവരുടെ ആഗ്രഹങ്ങൾ സഫലമാകാൻ സാധ്യതയുണ്ട്. സാമ്പത്തിക ആശങ്കകൾ ലഘൂകരിക്കുന്നത് ആശ്വാസം നൽകും.ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഈ സമയത്ത് പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ കഴിയും, ഇത് ഭാവിയിൽ നേട്ടങ്ങൾ നൽകും. ഒന്നിലധികം വരുമാന സ്രോതസ്സുകൾ പണമൊഴുക്ക് വർദ്ധിപ്പിക്കും. സമ്മർദ്ദവും മാനസിക പിരിമുറുക്കവും കുറയും.

ധനു

ധനുരാശിക്കാർക്ക് മുടങ്ങിക്കിടക്കുന്ന പണം ലഭിക്കും. സാമ്പത്തിക സ്ഥിരത കൈവരിക്കാൻ സാധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ തുറന്നുവരും. മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം നേടാൻ സാധിക്കും.. ക്ഷമയോടെ ചിന്തിച്ചു ചെയ്യുന്ന കാര്യങ്ങളെല്ലാം ഫലപ്രാപ്തിയിൽ വരും.

ENGLISH SUMMARY

On May 25, the Sun, the king of planets, will enter the Rohini star. According to astrology, at 3:44 pm, the Sun will enter the Rohini star, ruled by the Moon. This transit of the Sun will mainly cause great happiness and good fortune in the lives of the four zodiac signs.

Follow Us
മുട്ട പുഴുങ്ങുമ്പോൾ പൊട്ടാതിരിക്കാൻ... ഇത് പരീക്ഷിക്കൂ
ഗ്യാസിനും അസിഡിറ്റിക്കും ഇഞ്ചി കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്