Chanakya Niti: തൊഴിലിടങ്ങളിൽ നിങ്ങൾ തന്നെ ഒന്നാമൻ; ഈ തന്ത്രങ്ങൾ പിന്തുടർന്നാൽ മാത്രം മതി!

Chanakya Niti: ജോലി സ്ഥലത്ത് എന്നും ഒന്നാമനാവുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ പല ഘടകങ്ങൾ നിങ്ങളുടെ വിജയത്തിന് തടസ്സമാകുന്നു. എതിരാളികളെ പിന്നിലാക്കി, തൊഴിലിടങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സഹായിക്കുന്ന ചില തന്ത്രങ്ങൾ ചാണക്യൻ തന്റെ ചാണക്യ നീതിയിൽ പരാമർശിക്കുന്നുണ്ട്.

Chanakya Niti: തൊഴിലിടങ്ങളിൽ നിങ്ങൾ തന്നെ ഒന്നാമൻ; ഈ തന്ത്രങ്ങൾ പിന്തുടർന്നാൽ മാത്രം മതി!

ദേഷ്യത്തിന്റെയോ വാശിയുടെ പുറത്ത് ഒന്നും വിളിച്ചു പറയരുതെന്ന് ചാണക്യൻ പറയുന്നു. ചെയ്യുമെന്ന് ഉറപ്പുള്ള കാര്യങ്ങൾ മാത്രം പറയുക. വാക്കുകളെക്കാൾ പ്രവർത്തിക്കു മുൻഗണന നൽകുന്നത് ശത്രുവിനെ കീഴ്പ്പെടുത്താനുള്ള മറ്റൊരു തന്ത്രമാണ്.

Published: 

14 Mar 2025 21:31 PM

ബി.സി മൂന്നാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ജീവിച്ചിരുന്ന പണ്ഡിതനും നയതന്ത്രജ്ഞനും സാമ്പത്തിക ശാസ്ത്രജ്ഞനും രാജ ഉപദേശകനുമായിരുന്നു ചാണക്യന്‍.  വിഷ്ണു​ഗുപ്തൻ, കൗടില്യൻ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന ചാണക്യനെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായാണ് കണക്കാക്കുന്നത്. മൗര്യ സാമ്രാജ്യ ചക്രവർത്തിയായിരുന്ന ചന്ദ്ര​ഗുപ്ത മൗര്യൻ്റെ പ്രധാനമന്ത്രിയുമായിരുന്ന ചാണക്യനാണ് പുരാതന ഇന്ത്യന്‍ രാഷ്ട്രീയ ഗ്രന്ഥമായ അര്‍ത്ഥശാസ്ത്രം രചിച്ചതും. ജീവിതത്തിന്റെ സമസ്ത മേഖലകളിൽ അദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യം ലോക പ്രശസ്തമാണ്. ദാമ്പത്യം, സാമ്പത്തികം തുടങ്ങിയ വിവിധ മേഖലകളെ കുറിച്ച് ചാണക്യൻ തന്റെ നീതി ശാസ്ത്രത്തിൽ പരാമർശിക്കുന്നു.

നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും സമൂഹത്തിന് ഏറെ ഉപകാരപ്രദമാണ്. ജോലി സ്ഥലത്ത് എന്നും ഒന്നാമനാവുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ പല ഘടകങ്ങൾ നിങ്ങളുടെ വിജയത്തിന് തടസ്സമാകുന്നു. എതിരാളികളെ പിന്നിലാക്കി, തൊഴിലിടങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സഹായിക്കുന്ന ചില തന്ത്രങ്ങൾ ചാണക്യൻ തന്റെ ചാണക്യ നീതിയിൽ പരാമർശിക്കുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

നിശബ്ദത
മൗനം വിദ്വാന് ഭൂഷണം എന്ന് കേട്ടിട്ടില്ലേ? നിശബ്ദതയ്ക്ക് അത്രയധികം ശക്തിയുണ്ട്. ഏതൊരു സാഹചര്യത്തെയും നിയന്ത്രിക്കാൻ നിശബ്ദതയിലൂടെ കഴിയും. അഭിപ്രായ വ്യത്യാസങ്ങൾ വരുമ്പോൾ നിശബ്ദതയോടെ മറ്റുള്ളവരുടെ ഭാഗം കൂടി കേൾക്കുക. അതുപോലെ മീറ്റിങ്ങ് സമയത്തും നമുക്ക് അറിവില്ലാത്ത കാര്യങ്ങളാണ് ചർച്ച ചെയ്യുന്നതെങ്കിൽ നിശബ്ദത പാലിച്ച് അവ മനസ്സിലാക്കാൻ ശ്രമിക്കുക. അറിയാത്ത കാര്യങ്ങളെ കുറിച്ച് തെറ്റുകൾ വിളിച്ച് പറയരുത്.

ALSO READ: എതിരാളികളെ നിഷ്പ്രയാസം തകർക്കാം, പക്ഷെ ഈ തന്ത്രങ്ങൾ അറിയണം

ശത്രുവിനെ തിരിച്ചറിയുക
വിജയം നേടാൻ ഏറ്റവും പ്രധാനം ശത്രുവിനെ തിരിച്ചറിയുന്നതാണ്.  സ്വന്തം ശക്തികളും ബലഹീനതകളും തിരിച്ചറിയുന്നതിനോടൊപ്പം ശത്രുവിനെ പറ്റിയും മനസ്സിലാക്കുക. ആരെയും നിസ്സാരനായി കാണരുതെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു.

അമിത വിശ്വാസം ആപത്ത്
ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. ജോലി സ്ഥലത്ത് നിങ്ങളുടെ വിശ്വാസം മുതലെടുത്ത് കൂടെ നിന്ന് ചതിക്കുന്നവരുണ്ടാകും. അതിനാൽ ജാഗ്രത പുലര്‍ത്തണമെന്ന് ചാണക്യൻ പറയുന്നു. തൊഴിൽ സ്ഥലത്ത് സൗഹൃദങ്ങളും വിശ്വാസവും ആവശ്യമാണെങ്കിലും ആരെങ്കിലും നിങ്ങളെ മുതലെടുക്കുന്നുണ്ടോ എന്ന് എപ്പോഴും പരിശോധിക്കണം.

തന്ത്രങ്ങൾ 
വിജയം നേടാന്‍ കഠിനാധ്വാനം എത്രത്തോളം പ്രധാനമാണോ അതുപോലെ തന്ത്രങ്ങളും വേണമെന്ന് ചാണക്യന്‍ പറയുന്നു. ശരിയായ തന്ത്രങ്ങളില്ലെങ്കിൽ നിങ്ങളുടെ പ്രയത്നങ്ങൾ ഫലം കാണില്ല. കിട്ടുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക. അനാവശ്യ കാര്യങ്ങൾക്ക് സമയം കളയരുതെന്ന് ചാണക്യൻ പറയുന്നു.

സമയം
സമയം ആർക്ക് വേണ്ടിയും കാത്ത് നിൽക്കില്ല. നിങ്ങളുടെ ജോലികൾ കൃത്യസമയത്ത് ചെയ്ത് തീർക്കാൻ ശ്രദ്ധിക്കുക. എപ്പോള്‍ എവിടെ എങ്ങനെ സംസാരിക്കണം, പ്രവര്‍ത്തിക്കണം, പിന്‍വലിയണം, തിരിച്ചടിക്കണം എന്നതിനെ കുറിച്ചും അറിഞ്ഞിരിക്കണമെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു.

(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. TV9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ