AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Chanakya Niti: അച്ഛൻ ഈ തെറ്റ് ചെയ്താൽ മക്കളുടെ ഭാവി തകരും!

Chanakya Niti for Parents: ഒരു വ്യക്തിയുടെ ജീവിതത്തിൽ വിജയത്തിന് ആവശ്യമായ നിരവധി തന്ത്രങ്ങളും ഉപദേശങ്ങളും അദ്ദേഹം തന്റെ ചാണക്യനീതിയിലൂടെ നൽകിയിട്ടുണ്ട്. പിതാവിന്റെ ഭാ​ഗത്ത് നിന്നുണ്ടാകുന്ന ചില തെറ്റുകൾ മക്കളുടെ ഭാവി നശിക്കാൻ കാരണമാകും. മക്കളുടെ വിദ്യാഭ്യാസത്തിലും കരിയറിലും ആവശ്യമായ പിന്തുണ നൽകണമെന്ന് ചാണക്യൻ പറയുന്നു.

Chanakya Niti: അച്ഛൻ ഈ തെറ്റ് ചെയ്താൽ മക്കളുടെ ഭാവി തകരും!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 30 Mar 2026 | 11:27 PM

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. ഒരു വ്യക്തിയുടെ ജീവിതത്തിൽ വിജയത്തിന് ആവശ്യമായ നിരവധി തന്ത്രങ്ങളും ഉപദേശങ്ങളും അദ്ദേഹം തന്റെ ചാണക്യനീതിയിലൂടെ നൽകിയിട്ടുണ്ട്. പിതാവിന്റെ ഭാ​ഗത്ത് നിന്നുണ്ടാകുന്ന ചില തെറ്റുകൾ മക്കളുടെ ഭാവി നശിക്കാൻ കാരണമാകും. അവ ഏതെല്ലാമെന്ന് നോക്കിയാലോ…

മക്കളുടെ നല്ല ഭാവിക്ക് ശ്രദ്ധിക്കേണ്ടവ

ചാണക്യനീതി പ്രകാരം, ഒരു പിതാവിന് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം തന്റെ മക്കളുടെ സ്വപ്നങ്ങളെ അവ​ഗണിക്കാതിരിക്കുക എന്നതാണ്. ആൺ പെൺ വ്യത്യസമില്ലാതെ തന്റെ മക്കളുടെ വിദ്യാഭ്യാസത്തിലും കരിയറിലും ആവശ്യമായ പിന്തുണ നൽകുക. അവർക്ക് വളരാൻ കൂടുതൽ അവസരങ്ങൾ നൽകേണ്ടതാണ്.

കുട്ടികൾക്ക് അമിത സ്വാതന്ത്ര്യം നൽകുന്നത് അവരുടെ നിയന്ത്രണം നഷ്ടപ്പെടുത്തുമെന്ന് പലരും കരുതുന്നുണ്ട്. പക്ഷേ അമിതമായ അച്ചടക്കം ശരിയായ സമീപനമല്ല. അച്ചടക്കം അത്യാവശ്യമാണെങ്കിലും അതിന്റെ പേരിൽ മക്കളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കരുത്. മകനായാലും മകളായാലും, അവർക്ക് സ്വന്തം തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടാൽ, അവരുടെ ആത്മവിശ്വാസം തകർന്നേക്കാം. സ്വന്തം തീരുമാനങ്ങൾ എടുക്കാൻ അവരെ പഠിപ്പിക്കുക.

ALSO READ: തടസ്സങ്ങൾ നീങ്ങി അപ്രതീക്ഷിത സൗഭാഗ്യം വരും! ചോതി, വിശാഖം നാളുകാരുടെ വിഷുഫലം

കുട്ടികളുടെ മാതൃക മാതാപിതാക്കളാണ്. അവരെ കണ്ടാണ് കുട്ടികൾ വളരുന്നത്. അതിനാൽ വീട്ടിൽ പിതാവ് കാണിക്കുന്ന മോശം സ്വഭാവങ്ങൾ, കള്ളത്തരം, അസഭ്യം പറയുന്നത് ഇതെല്ലാം കുട്ടികളും അനുകരിക്കും, അതുകൊണ്ട് കുട്ടികളുടെ മുമ്പിൽ മാതൃകാപരമായി പെരുമാറണമെന്ന് ചാണക്യൻ പറയുന്നു.

അതുപോലെ, പണം സമ്പാദിക്കുന്നതിനിടയിൽ മക്കൾക്ക് നൽകേണ്ട സമയവും ശ്രദ്ധയും നൽകാതിരിക്കുന്നത്, മക്കളെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് പരിഹസിക്കുകയോ അവരുടെ കുറവുകൾ വിളിച്ചു പറയുകയോ ചെയ്യുന്നതെല്ലാം ഒരു നല്ല പിതാവിന് യോജിച്ച പ്രവൃത്തികളല്ലെന്നും ചാണക്യൻ പറയുന്നു.

 

നിരാകരണം: ഈ ലേഖനം പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല.

Follow Us