Chanakya Niti: ലക്ഷങ്ങൾ സമ്പാദിച്ചിട്ടും കാര്യമില്ല, പണം നിലനിൽക്കാൻ വേണ്ടത് ഈ ശീലങ്ങൾ

Chanakya's Financial Lessons: വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കിടയിൽ പണം ഒരു പ്രശ്നമാണ്. എല്ലുമുറിയെ പണിയെടുത്താലും മാസാവസാനം പോക്കറ്റ് കാലിയായിരിക്കും. എന്നാൽ സമ്പാദിക്കുന്ന പണം ഒരാളുടെ കൈയിൽ നിലനിൽക്കുമോ അതോ വെള്ളം പോലെ ഒഴുകിപോകുമോ എന്നത് ഒരു വ്യക്തിയുടെ സ്വഭാവത്തെയും ശീലങ്ങളെയും ആശ്രയിച്ചിരിക്കും എന്നാണ് ചാണക്യൻ പറയുന്നത്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ അദ്ദേഹം നൽകുന്ന ചില ഉപദേശങ്ങൾ ഉണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ....

Chanakya Niti: ലക്ഷങ്ങൾ സമ്പാദിച്ചിട്ടും കാര്യമില്ല, പണം നിലനിൽക്കാൻ വേണ്ടത് ഈ ശീലങ്ങൾ

Indian Money (4)

Updated On: 

17 Apr 2026 | 06:09 AM

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ചാണക്യൻ. ജീവിതത്തിൽ വിജയം നേടാൻ സഹായിക്കുന്ന നിരവധി കാര്യങ്ങൾ അദ്ദേഹം തന്റെ ചാണക്യനീതിയിലൂടെ പറയുന്നുണ്ട്. വർഷങ്ങൾ പിന്നിട്ടിട്ടും അദ്ദേഹം പറഞ്ഞ ഓരോ കാര്യങ്ങളും ഇന്നും ഏറെ പ്രസക്തമാണ്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കിടയിൽ പണം ഒരു പ്രശ്നമാണ്. എല്ലുമുറിയെ പണിയെടുത്താലും മാസാവസാനം പോക്കറ്റ് കാലിയായിരിക്കും. എന്നാൽ സമ്പാദിക്കുന്ന പണം ഒരാളുടെ കൈയിൽ നിലനിൽക്കുമോ അതോ വെള്ളം പോലെ ഒഴുകിപോകുമോ എന്നത് ഒരു വ്യക്തിയുടെ സ്വഭാവത്തെയും ശീലങ്ങളെയും ആശ്രയിച്ചിരിക്കും എന്നാണ് ചാണക്യൻ പറയുന്നത്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ അദ്ദേഹം നൽകുന്ന ചില ഉപദേശങ്ങൾ ഉണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ….

ചെലവ്

ഒരു വ്യക്തിക്ക് പണം എങ്ങനെ ചെലവാക്കണം എന്നതിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. അനാവശ്യച്ചെലവുകളും ആഡംബരവുമുള്ളവരുടെ കൈയിൽ ലക്ഷ്മിദേവി വസിക്കില്ല, മിതമായ ചെലവ് പശുവളർത്തുന്നത് പോലെയാണ്. അത് ഭാവിയിൽ നിങ്ങളെ പോറ്റുമെന്ന് ചാണക്യൻ പറയുന്നു.

രഹസ്യങ്ങൾ സൂക്ഷിക്കുക

നിങ്ങളുടെ സാമ്പത്തിക നിക്ഷേപങ്ങളെ കുറിച്ചും പദ്ധതികളെ കുറിച്ചും ഒരിക്കലും എല്ലാവരോടും വിളിച്ചുപറയരുതെന്ന് ചാണക്യൻ പറയുന്നു. മറ്റുള്ളവരുടെ കണ്ണുതട്ടുന്നതും അസൂയയും നിങ്ങളുടെ പുരോഗതിയെ ബാധിച്ചേക്കും. പണം വരാനുള്ള വഴികൾ രഹസ്യമാക്കി വെക്കുന്നവരിൽ മാത്രമേ അത് വന്നെത്തുകയുള്ളൂ എന്നാണ് ചാണക്യവചനം.

ALSO READ: വിവാഹം വൈകുന്നുവോ, ഈ തന്ത്രം പരീക്ഷിക്കൂ

ദാനധർമ്മങ്ങൾ

ഒരു വ്യക്തി അയാളുടെ ജീവിതത്തിൽ ദാനധർമ്മങ്ങൾ ചെയ്യാൻ മറക്കരുതെന്ന് ചാണക്യൻ പറയുന്നു. പണം കെട്ടിവെച്ചതുകൊണ്ട് മാത്രം അത് വർദ്ധിക്കില്ല. കിണറ്റിലെ വെള്ളം കോരിക്കളയുന്തോറും പുതിയ ഉറവകൾ വരുന്നതുപോലെ, ദാനധർമ്മങ്ങൾ ചെയ്യുന്നത് സമ്പത്ത് വർദ്ധിക്കാനും ഐശ്വര്യത്തിനും കാരണമാകും.

അധർമ്മം വേണ്ട, വരുംകാലത്തേക്കുള്ള കരുതൽ

ഒരിക്കലും മറ്റുള്ളവരെ ചതിച്ചോ വേദനിപ്പിച്ചോ പണം സമ്പാദിക്കരുത്. അത് ഒരിക്കലും നിലനിൽക്കില്ല. അധർമ്മത്തിലൂടെ സമ്പാദിക്കുന്ന പണം പാപമായി വളരുകയും നിങ്ങളുടെ നാശത്തിന് കാരണമാവുകയും ചെയ്യും.

അതുപോലെ സമ്പത്ത് എപ്പോഴും ഒരാളുടെ കൈയിൽ മാത്രം നിലനിൽക്കില്ല. ഇന്നത്തെ കോടീശ്വരൻ നാളെ ദരിദ്രനായേക്കാം, അതിനാൽ പണം എപ്പോഴും നാളെത്തേക്കായ് കൂടി മാറ്റി വയ്ക്കണം. ഇത്തരത്തിൽ പണം കരുതി വയ്ക്കുന്നവനാണ് യഥാർത്ഥ ബുദ്ധിമാൻ എന്ന് ചാണക്യൻ പറയുന്നു.

Loading...
Unable to load recommendations.
Follow Us
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്