AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Chanakya Niti: ഈ 6 കാര്യങ്ങൾ നാളത്തേക്ക് മാറ്റിവെയ്ക്കരുത്; ജീവിതം തകരും!

Chanakya Niti Life Lessons: ചാണക്യന്റെ അഭിപ്രായത്തിൽ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്താണ് സമയം. ശരിയായ സമയത്ത് ശരിയായ കാര്യങ്ങൾ ചെയ്യുന്നവർക്ക് മാത്രമേ ജീവിതത്തിൽ വിജയവും ബഹുമാനവും ലഭിക്കൂ. പ്രധാനപ്പെട്ട കാര്യങ്ങൾ നീട്ടിവെക്കുന്നവരുടെ ജീവിതം പതുക്കെ പതുക്കെ പോരാട്ടങ്ങളും പരാജയങ്ങളും നിറഞ്ഞതായി മാറും.

Chanakya Niti: ഈ 6 കാര്യങ്ങൾ നാളത്തേക്ക് മാറ്റിവെയ്ക്കരുത്; ജീവിതം തകരും!
പ്രതീകാത്മക ചിത്രംImage Credit source: Maskot/Getty Images
Nithya Vinu
Nithya Vinu | Published: 09 Oct 2026 | 01:51 PM

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനും നയന്ത്രജ്ഞനും തത്വചിന്തകനുമാണ് ആചാര്യനായ ചാണക്യൻ. നൂറ്റാണ്ടുകളെത്ര കഴിഞ്ഞാലും അദ്ദേഹത്തിന്റെ തത്വങ്ങൾ ഇന്നത്തെ ജീവിതത്തിന് ഏറെ സഹായകരമാണ്.  ചാണക്യന്റെ അഭിപ്രായത്തിൽ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്താണ് സമയം. ശരിയായ സമയത്ത് ശരിയായ കാര്യങ്ങൾ ചെയ്യുന്നവർക്ക് മാത്രമേ ജീവിതത്തിൽ വിജയവും ബഹുമാനവും ലഭിക്കൂ. പ്രധാനപ്പെട്ട കാര്യങ്ങൾ നീട്ടിവെക്കുന്നവരുടെ ജീവിതം പതുക്കെ പതുക്കെ പോരാട്ടങ്ങളും പരാജയങ്ങളും നിറഞ്ഞതായി മാറും. ചില കാര്യങ്ങൾ വൈകിപ്പിക്കുന്നത് നാശത്തെ നേരിട്ട് ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്ന് ചാണക്യനീതി വ്യക്തമാക്കുന്നു.

ഒരിക്കലും മാറ്റിവയ്ക്കാൻ പാടില്ലാത്തവ..

വിദ്യാഭ്യാസം

ചാണക്യനീതി പ്രകാരം, അറിവാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത്. ഒരാൾ കൃത്യസമയത്ത് വിദ്യാഭ്യാസം നേടിയില്ലെങ്കിൽ, ജീവിതത്തിൽ പിന്നീട് അയാൾക്ക് ദുഃഖിക്കേണ്ടി വരും എന്ന് ചാണക്യ നീതിയിൽ പറയുന്നു.

വിവാഹം

വിവാഹമാണ് മറ്റൊന്ന്. വിവാഹം അനുയോജ്യമായ പ്രായത്തിൽ തന്നെ നടക്കണമെന്ന് ആചാര്യ ചാണക്യൻ പറയുന്നു. വിവാഹം വളരെ വൈകുന്നത് സാമൂഹികമായ പ്രശ്നങ്ങൾ മാത്രമല്ല, മാനസികവും കുടുംബപരവുമായ ബുദ്ധിമുട്ടുകളും വർദ്ധിപ്പിക്കും.

ALSO READ: വിവാഹാലോചനയിലാണോ? ഉത്തമ പങ്കാളിയെ തിരിച്ചറിയാനുള്ള വഴികൾ

സന്താനസൗഭാഗ്യം

നീതിശാസ്ത്രം അനുസരിച്ച്, കുട്ടികളുടെ ജനനവും കൃത്യസമയത്ത് നടക്കേണ്ടതുണ്ട്. അനാവശ്യമായി ഇത് നീട്ടിവെക്കുന്നത് പിന്നീട് ആരോഗ്യപ്രശ്നങ്ങൾക്കും കുടുംബബന്ധങ്ങളിൽ വിള്ളലുകൾക്കും കാരണമാകും.

കടം വീട്ടൽ

കടബാധ്യതകൾ ഒരിക്കലും നാളത്തേക്ക് മാറ്റിവെക്കരുത് എന്ന് ചാണക്യൻ വിശ്വസിച്ചിരുന്നു. കടം തിരിച്ചടയ്ക്കാൻ വൈകിയാൽ, അത് ജീവിതകാലം മുഴുവൻ ഒരു വലിയ ഭാരമായി തുടരുകയും നിങ്ങളുടെ അഭിമാനത്തെയും പ്രശസ്തിയെയും ബാധിക്കുകയും ചെയ്യും.

തിന്മകളെയും ദുശ്ശീലങ്ങളെയും നശിപ്പിക്കൽ

നിങ്ങളുടെ കുടുംബത്തിലോ സമൂഹത്തിലോ ഒരു ദുശ്ശീലമോ ശത്രുതയോ തിന്മയോ കണ്ടാൽ, അത് തുടക്കത്തിൽ തന്നെ ഇല്ലാതാക്കണം. അത് ഇല്ലാതാക്കാൻ വൈകുന്നത് പിന്നീട് വൻ ദുരന്തങ്ങൾക്ക് വഴിവെക്കും.

 ധർമ്മവും സൽകർമ്മങ്ങളും

ചാണക്യനീതി പ്രകാരം, പുണ്യപ്രവർത്തികളും ധർമ്മകാര്യങ്ങളും ഒരിക്കലും നീട്ടിവെക്കരുത്. കാരണം ഒരിക്കൽ ആ അവസരം നഷ്ടപ്പെട്ടാൽ പിന്നെ പശ്ചാത്തപിക്കേണ്ടി വരും; ജീവിതം അപൂർണ്ണമായി അവശേഷിക്കുകയും ചെയ്യുമെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു.

( നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെയും വിശ്വാസത്തെയും അടിസ്ഥാനമാക്കി ഉള്ളവയാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല. )

English Summary:

According to Chanakya Niti, certain tasks should never be postponed, as delaying them can lead to missed opportunities, failure and regret. Acharya Chanakya’s teachings emphasize the importance of discipline, timely action and careful planning in achieving success.

Follow Us