Chanakya Niti: പണമുണ്ടാക്കിയിട്ട് കാര്യമില്ല, ആവശ്യത്തിന് ഉപകരിക്കാൻ ഇത് ചെയ്തേ മതിയാകൂ!

Chanakya Niti, Money Management Rules: ഒരു വ്യക്തിയുടെ സാമ്പത്തിക വിജയം നിർണ്ണയിക്കുന്നത് അയാൾ എത്രമാത്രം സമ്പാദിക്കുന്നു എന്നതിലല്ല, മറിച്ച് എത്രത്തോളം ബുദ്ധിപൂർവ്വം അത് ചിലവഴിക്കുന്നു എന്നതിലാണെന്ന് ചാണക്യൻ പറയുന്നു. പണം ലാഭിക്കാനും സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും ചാണക്യൻ നൽകിയ ചില ഉപദേശങ്ങൾ പഠിച്ചാലോ...

Chanakya Niti: പണമുണ്ടാക്കിയിട്ട് കാര്യമില്ല, ആവശ്യത്തിന് ഉപകരിക്കാൻ ഇത് ചെയ്തേ മതിയാകൂ!

പ്രതീകാത്മക ചിത്രം

Updated On: 

04 Jun 2026 | 10:51 AM

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ. നൂറ്റാണ്ടുകൾക്ക് മുമ്പ് അദ്ദേഹം പറഞ്ഞ ഓരോ കാര്യങ്ങളും ഉപദേശങ്ങളും ഇന്നും ആളുകൾ പിന്തുടരുന്നുണ്ട്. വിഷ്ണുഗുപ്തൻ, കൗടില്യൻ തുടങ്ങിയ പേരുകളിലും അറിയപ്പെട്ടിരുന്ന ചാണക്യൻ ഒരു വ്യക്തിയുടെ ജീവിതത്തിൽ വിജയം കൈവരിക്കേണ്ട മാർഗങ്ങളെ കുറിച്ച് ചാണക്യനീതിയിൽ പ്രതിപാദിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്ത് സാമ്പത്തിക ചെലവ് വളരെ വലുതാണ്. ആവശ്യത്തേക്കാൾ ഉപരി അനാവശ്യത്തിനും പണം ചെലവാക്കുന്നവർ നമുക്കിടയിലുണ്ട്.

ഒരു വ്യക്തിയുടെ സാമ്പത്തിക വിജയം നിർണ്ണയിക്കുന്നത് അയാൾ എത്രമാത്രം സമ്പാദിക്കുന്നു എന്നതിലല്ല, മറിച്ച് എത്രത്തോളം ബുദ്ധിപൂർവ്വം അത് ചിലവഴിക്കുന്നു എന്നതിലാണെന്ന് ചാണക്യൻ പറയുന്നു. പണം ലാഭിക്കാനും സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും ചാണക്യൻ നൽകിയ ചില ഉപദേശങ്ങൾ പഠിച്ചാലോ…

മറ്റുള്ളവരെ കാണിക്കാൻ ചിലവഴിക്കരുത്

പലരും സാമ്പത്തിക പ്രതിസന്ധിയിലാകുന്നതിന്റെ പ്രധാന കാരണം അനാവശ്യമായ ചെലവാക്കളുകളാണ്. സമൂഹത്തിൽ മറ്റുള്ളവരെ കാണിക്കാനും, വ്യാജ അന്തസ്സ് നിലനിർത്തതാനും വിലകൂടിയ ഗാഡ്‌ജെറ്റുകൾ വാങ്ങുകയും, ട്രെൻഡി വസ്ത്രങ്ങൾ വാങ്ങുകയും ആളുകളുടെ കൈയടി നേടാൻ വേണ്ടി മാത്രം പാർട്ടികൾ നടത്തുന്നവരുമുണ്ട്. ഇത് നിങ്ങളുടെ സമ്പാദ്യം നശിപ്പിക്കും. അതിനാൽ, താൽക്കാലികമായ സാമൂഹിക പദവിയേക്കാൾ ദീർഘകാല സാമ്പത്തിക സുരക്ഷിതത്വത്തിന് മുൻഗണന നൽകണമെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു.

ALSO READ: ഈ അഞ്ച് കാര്യങ്ങൾ മാറ്റിവയ്ക്കുന്നത് വലിയ നഷ്ടമുണ്ടാക്കും!

ദൈനംദിനമുള്ള കണക്ക്

ഓൺലൈൻ ഷോപ്പിംഗുകളും പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കുന്നതുമെല്ലാം നമ്മുടെ ജീവിതത്തിൽ സംഭവിക്കാറുണ്ട്. ആദ്യം മാസത്തിൽ ഒരിക്കൽ എന്ന രീതിയിൽ തുടങ്ങിയാലും പതിയെ പതിയെ കൂടുന്നു. കാലക്രമേണ ഈ ചെറിയ തുകകൾ വലിയൊരു ബാധ്യതയായി മാറും. അതുകൊണ്ട് തന്നെ സമ്പത്തിന്റെ കാര്യത്തിൽ കൃത്യമായ നിരീക്ഷണം ആവശ്യമാണെന്ന് ചാണക്യൻ പറയുന്നു. ദിവസേനയുള്ള ചെലവുകളുടെ കണക്ക് സൂക്ഷിക്കുന്നത് വഴി ഇത്തരം സാമ്പത്തിക ചോർച്ചകൾ തടയാൻ കഴിയും.

അനാവശ്യമായ കടങ്ങൾ വേണ്ട

ആഡംബര ജീവിതത്തിന് വേണ്ടി കടം വാങ്ങുന്നത് ഭാവിയിൽ വലിയ സാമ്പത്തിക സമ്മർദ്ദത്തിന് കാരണമാകും. സ്വന്തം വരുമാന പരിധിക്കുള്ളിൽ ജീവിക്കാൻ പഠിക്കണമെന്ന് ചാണക്യൻ പറയുന്നു. പിന്നീട് വലിയ ബാധ്യതയാകുന്ന ഒരു സാമ്പത്തിക ഉത്തരവാദിത്തവും ഏറ്റെടുക്കരുതെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

വരുമാനത്തിന്റെ ഒരു ഭാഗം മാറ്റിവയ്ക്കുക

വരുമാനത്തിന്റെ നിശ്ചിത ശതമാനം മാറ്റിവയ്ക്കുന്നത് നിങ്ങളുടെ ഭാവിയിൽ ഉപകരിക്കുമെന്ന് ചാണക്യനീതിയിൽ പറയുന്നു. അപ്രതീക്ഷിതമായി സംഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ, മറ്റ് അടിയന്തിര ഘട്ടങ്ങളിലെല്ലാം ഈ പണം ഉപകരിക്കും. കൂടാതെ, കൃത്യമായ സമ്പാദ്യശീലം കടക്കെണിയിൽ വീഴുന്നതിൽ നിന്നും സംരക്ഷിക്കുകയും സാമ്പത്തിക സ്ഥിരത നൽകുകയും ചെയ്യുമെന്നും ചാണക്യൻ പഠിപ്പിക്കുന്നു.

നിക്ഷേപത്തിന് മുൻഗണന

പണം നിക്ഷേപിക്കാൻ മറക്കരുതെന്നും ചാണക്യനീതിയിൽ പറയുന്നു. പണം വെറുതെ പൂഴ്ത്തിവെക്കേണ്ട ഒന്നല്ല. ദൈനംദിന ആവശ്യങ്ങൾക്ക് ശേഷം ബാക്കി വരുന്ന പണം അനാവശ്യമായി ചിലവഴിക്കുന്നതിന് പകരം ഭാവിയിൽ മികച്ച വരുമാനം നൽകുന്ന സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിക്കാവുന്നതാണ്. കൃത്യമായ ആസൂത്രണത്തോടെയുള്ള നിക്ഷേപങ്ങൾ സമ്പത്ത് വർധിപ്പിക്കുകയും ആപത്ത് സമയങ്ങളിൽ നിങ്ങൾക്ക് സംരക്ഷണം ഒരുക്കുകയും ചെയ്യും.

നിരാകരണം: ഈ ലേഖനം പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല

English Summary:

According to Chanakya Niti, financial success depends not on how much a person earns but on how wisely they manage and save money. Chanakya recommends setting aside a portion of income for emergencies and future needs instead of spending everything earned.

Follow Us
സ്വന്തം കാര്യം സിന്ദാബാദ്! ഈ രാശികളെ സൂക്ഷിക്കണം
ഡി.കെ ഒന്നാമത്, ഇവര്‍ രാജ്യത്തെ സമ്പന്ന മുഖ്യമന്ത്രിമാര്‍
സ്ത്രീകൾക്ക് ഇനി അമിതവണ്ണം വയ്ക്കില്ല, വഴിയുണ്ട്
ഈച്ച ശല്യം കുറയ്ക്കാൻ ഈ ഇല മതി
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ
സ്കൂട്ടർ യാത്രകിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
അജിത്തിൻ്റെ അമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി വിജയ്