AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chanakya Niti: അബദ്ധത്തിൽ പോലും ഇവരെ അപമാനിക്കരുത്; ചാണക്യൻ പറയുന്ന ആ രഹസ്യം….

Chanakya Niti Lessons For Successful Life: ജീവിതത്തിൽ ചില വ്യക്തികളെ അബദ്ധത്തിൽ പോലും അപമാനിക്കരുതെന്ന് ചാണക്യൻ പറയുന്നു. എപ്പോഴും ബഹുമാനത്തോടെയും വിനയത്തോടെയും പെരുമാറുന്ന ഒരാൾക്ക് ജീവിതത്തിൽ തടസ്സങ്ങൾ കുറവായിരിക്കും. ഇവരെ ബഹുമാനിക്കുന്നത് വഴി സമൂഹത്തിൽ നല്ലൊരു വ്യക്തിത്വമായി വളരാൻ നമുക്ക് സാധിക്കും.

Chanakya Niti: അബദ്ധത്തിൽ പോലും ഇവരെ അപമാനിക്കരുത്; ചാണക്യൻ പറയുന്ന ആ രഹസ്യം….
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 28 Jun 2026 | 12:48 PM

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും നയതന്ത്രജ്ഞനും തത്വചിന്തകനുമാണ് ആചാര്യനായ ചാണക്യൻ. ജീവിതത്തിലെ വിവിധ മേഖലകളിൽ വിജയം നേടാനുള്ള വഴികളെ കുറിച്ച് അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമർശിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളെത്ര പിന്നിട്ടാലും മനുഷ്യജീവിതത്തെയും സമൂഹത്തെയും കൃത്യമായി നിരീക്ഷിച്ച് അദ്ദേഹം തയ്യാറാക്കിയ ചാണക്യനീതിയിലെ ഉപദേശങ്ങൾ ഇന്നും ഏറെ പ്രസക്തമാണ്.  ജീവിതത്തിൽ ചില വ്യക്തികളെ അബദ്ധത്തിൽ പോലും അപമാനിക്കരുതെന്ന് ചാണക്യൻ പറയുന്നു. എപ്പോഴും ബഹുമാനത്തോടെയും വിനയത്തോടെയും പെരുമാറുന്ന ഒരാൾക്ക് ജീവിതത്തിൽ തടസ്സങ്ങൾ കുറവായിരിക്കും. ഇവരെ ബഹുമാനിക്കുന്നത് വഴി സമൂഹത്തിൽ നല്ലൊരു വ്യക്തിത്വമായി വളരാൻ നമുക്ക് സാധിക്കും. എന്നാൽ, ഇവരെ വെറുപ്പിക്കുന്നതോ അപമാനിക്കുന്നതോ ഒരു വ്യക്തിയുടെ സർവ്വനാശത്തിന് തന്നെ കാരണമായേക്കാമെന്നാണ് ചാണക്യൻ മുന്നറിയിപ്പ് നൽകുന്നത്. ആരാണ് ആ അഞ്ച് പേരെന്ന് നോക്കിയാലോ…..

അപമാനിക്കാൻ പാടില്ലാത്ത 5 പേർ

ജ്ഞാനികളായ മനുഷ്യർ

നമുക്ക് അറിവ് പകർന്ന് നൽകുന്ന ഗുരുക്കന്മാരെയും സമൂഹത്തിലെ ജ്ഞാനികളായ വ്യക്തികളെയും ഒരിക്കലും, അബദ്ധത്തിൽപോലും അപമാനിക്കരുതെന്ന് ചാണക്യ നീതിയിൽ പറയുന്നു. അറിവുള്ളവരെ നിന്ദിക്കുന്നതിലൂടെ നമ്മുടെ ബുദ്ധിയും വിവേകവുമാണ് നഷ്ടപ്പെടുന്നത്. ഇവരുടെ ശാപം ജീവിതക്കാലം മുഴുവനും പരാജയത്തിലേക്ക് നയിക്കും.

പ്രായത്തിലും പദവിയിലും മുതിർന്നവർ

നമ്മുടെ മാതാപിതാക്കൾ, മുത്തശ്ശൻ, മുത്തശ്ശിമാർ അല്ലെങ്കിൽ പ്രായത്തിൽ മുതിർന്ന വ്യക്തികൾ എന്നിവരെ എപ്പോഴും ബഹുമാനിക്കണമെന്നും അവരെ ആദരിക്കണമെന്നും ചാണക്യ നീതിയിൽ ഓർമിപ്പിക്കുന്നു. അവരുടെ അനുഭവസമ്പത്ത് ജീവിതത്തിലെ പ്രതിസന്ധികളിൽ നമുക്ക് വഴികാട്ടിയാകും. അവരെ വീട്ടിൽ നിന്ന് ഇറക്കിവിടുകയോ അപമാനിക്കുകയോ ചെയ്യരുത്.  ഇവരെ അപമാനിക്കുന്ന വീട്ടിൽ നിന്ന് ലക്ഷ്മി ദേവി പടിയിറങ്ങുമെന്ന് ചാണക്യൻ പറയുന്നു.

ALSO READ: കണ്ണടച്ച് വിശ്വസിക്കരുത്! നിങ്ങളെ നാശത്തിലേക്ക് നയിക്കുന്ന ആ കാര്യങ്ങൾ ഇതെല്ലാമാണ്

ഭരണാധികാരി അല്ലെങ്കിൽ അധികാരമുള്ളവർ

ഭരണാധികാരികളെയും അധികാരമുള്ളവരെയും അപമാനിക്കരുതെന്ന് ചാണക്യനീതിയിൽ പറയുന്നു.  പഴയകാലത്ത് ഇത് രാജാവിനെയാണ് ഉദ്ദേശിച്ചതെങ്കിൽ ഇന്നത്തെ കാലത്ത് അത് നിയമസംവിധാനങ്ങളെയോ കമ്പനിയിലെ മേലധികാരികളെയോ രാജ്യത്തെ ഭരണകർത്താക്കളെയോ ആണ്. അധികാരവും ശക്തിയുമുള്ള വ്യക്തികളെ അനാവശ്യമായി അപമാനിക്കുകയോ അവരുമായി ശത്രുതയിലാവുകയോ ചെയ്യുന്നത് നമ്മുടെ ജീവിതം ദുസ്സഹമാക്കും.

ആയുധം കൈവശമുള്ളവർ

തങ്ങളുടെ സുരക്ഷയ്ക്കോ മറ്റുള്ളവരുടെ സംരക്ഷണത്തിനായോ ആയുധം കൈവശം വെച്ചിരിക്കുന്ന വ്യക്തികളെ ഒരിക്കലും അപമാനിക്കരുതെന്ന് ചാണക്യനീതിയിൽ പറയുന്നു. സൈനികർ, പോലീസ് തുടങ്ങിയവരെയും ഇക്കൂട്ടത്തിൽ പെടുത്താം. അവരുമായി അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടുന്നത് നമ്മുടെ ജീവന് തന്നെ ഭീഷണിയായേക്കാം.

ഡോക്ടർമാർ

നമ്മുടെ ആരോഗ്യവും ജീവനും സംരക്ഷിക്കുന്ന ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും ഒരു ഘട്ടത്തിലും നിന്ദിക്കരുത്. രോഗാവസ്ഥയിലോ അപകട സമയത്തോ നമ്മെ സഹായിക്കേണ്ടത് ഇവരാണ്. ഇവരുമായി ശത്രുത പുലർത്തുന്നത് ജീവന് തന്നെ അപകടകരമായ സാഹചര്യങ്ങളിൽ നമ്മെ ഒറ്റപ്പെടുത്തിയേക്കാം.

നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.

English Summary:

According to the Chanakya Niti, showing respect to certain people is considered essential for a peaceful and successful life. The article says that insulting five types of people can lead to difficulties in your life. They include your parents, your teacher or mentor etc…

Follow Us