Chanakya Niti: അബദ്ധത്തിൽ പോലും ഇവരെ സഹായിക്കരുത്; ദോഷം നിങ്ങൾക്ക് തന്നെ!
Chanakya Life Lessons: ചാണക്യനീതിയിൽ ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ കുറിച്ചും മേഖലകളെ കുറിച്ചും പരാമർശിക്കുന്നുണ്ട്. ചാണക്യ നീതി പ്രകാരം, ചില വ്യക്തികളെ സഹായിക്കുന്നത് നിങ്ങൾ തന്നെ ദോഷം ചെയ്യുമെന്ന് പറയുന്നു. ചില പ്രത്യേക സ്വഭാവമുള്ള ആളുകളെ സഹായിക്കാൻ പോയാൽ ഒടുവിൽ നമ്മൾ തന്നെ ദുഖിക്കേണ്ടി വരും.
ജീവിതത്തിൽ വിജയം ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. ഓരോ ദിവസത്തെയും ഓട്ടപാച്ചിൽ തന്നെ അതിനുവേണ്ടിയാണ്. എന്നാൽ, അവരുടെ ഈ ശ്രമത്തിനിടെ വിവിധ തരം വെല്ലുവിളികൾ നേരിടേണ്ടി വരാറുണ്ട്. ഇത്തരത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്യേണ്ടത് എങ്ങനെയെന്ന് മഹാ പണ്ഡിതനായ ചാണക്യൻ വിവരിക്കുന്നു. അദ്ദേഹത്തിന്റെ ചാണക്യനീതിയിൽ ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ കുറിച്ചും മേഖലകളെ കുറിച്ചും പരാമർശിക്കുന്നുണ്ട്. ചാണക്യ നീതി പ്രകാരം, ചില വ്യക്തികളെ സഹായിക്കുന്നത് നിങ്ങൾ തന്നെ ദോഷം ചെയ്യുമെന്ന് പറയുന്നു. അത് ആരെല്ലാമാണെന്ന് നോക്കിയാലോ…
മറ്റുള്ളവരെ സഹായിക്കുന്നത് മനുഷ്യത്വപരമായി നല്ല ഗുണമാണെങ്കിലും നമ്മൾ ചെയ്യുന്ന സഹായം ചിലപ്പോൾ നമുക്ക് തന്നെ വലിയ വിനയായി മാറാറുണ്ട്. ആരെയെങ്കിലും സഹായിക്കുന്നതിന് മുൻപ് ആ വ്യക്തിയുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണെന്ന് പുരാതന ഭാരതത്തിലെ പ്രശസ്ത തത്ത്വചിന്തകനും നയതന്ത്രജ്ഞനുമായ ആചാര്യ ചാണക്യൻ തന്റെ ചാണക്യനീതിയിൽ വ്യക്തമാക്കുന്നുണ്ട്. ചില പ്രത്യേക സ്വഭാവമുള്ള ആളുകളെ സഹായിക്കാൻ പോയാൽ ഒടുവിൽ നമ്മൾ തന്നെ ദുഖിക്കേണ്ടി വരുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്.
ALSO READ: അബദ്ധത്തിൽ പോലും ഇവരെ അപമാനിക്കരുത്; ചാണക്യൻ പറയുന്ന ആ രഹസ്യം….
മോശം സ്വഭാവമുള്ളവർ
നിരന്തരം തെറ്റുകൾ ചെയ്യുന്നവരെയോ മറ്റുള്ളവർക്ക് ദോഷം മാത്രം ആഗ്രഹിക്കുന്നവരെയോ ഒരിക്കലും സഹായിക്കരുതെന്ന് ചാണക്യൻ പറയുന്നു. അത്തരം ആളുകൾക്ക് എന്ത് സഹായം ചെയ്താലും അവർ തങ്ങളുടെ യഥാർത്ഥ സ്വഭാവം മാറ്റില്ല. മാത്രമല്ല, മറ്റുള്ളവരെ വഞ്ചിക്കുന്നതിനും മയക്കുമരുന്ന് ഉപയോഗം പോലുള്ള തെറ്റായ കാര്യങ്ങളിൽ ഏർപ്പെടുന്നതിനും അവരെ സഹായിക്കുന്നത് അവരുടെ തെറ്റുകളെ പിന്തുണയ്ക്കുന്നതിന് തുല്യമാണ്. ഇത് ഒടുവിൽ നിങ്ങളെയും വലിയ അപകടങ്ങളിൽ ചെന്ന് ചാടിച്ചേക്കാം.
നന്ദിയില്ലാത്തവർ
ചില ആളുകൾക്ക് ജീവിതത്തിൽ എന്ത് സൗകര്യങ്ങൾ ഉണ്ടായാലും അവർ എപ്പോഴും തങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് മാത്രം പരാതി പറഞ്ഞു കൊണ്ടിരിക്കും. ജീവിതത്തിലെ പോരായ്മകൾ മാത്രം കാണുന്ന ഇത്തരം നെഗറ്റീവ് ചിന്താഗതിക്കാരുടെ കൂടെ ജീവിക്കുന്നത് നിങ്ങളെയും വിഷാദത്തിലേക്ക് നയിക്കും. നിങ്ങൾ അവരെ എത്രയൊക്കെ സഹായിച്ചാലും അവർ ഒരിക്കലും അസന്തുഷ്ടരായി തന്നെ തുടരും, ഒപ്പം നിങ്ങളുടെ മാനസിക സമാധാനവും നഷ്ടപ്പെടുത്തും.
തെറ്റുകൾ സമ്മതിക്കാത്തവർ
ശരി എന്താണെന്ന് കേൾക്കാൻ പോലും താല്പര്യമില്ലാത്ത ചിലരുണ്ട്. താൻ ചെയ്യുന്നത് മാത്രമാണ് ശരിയെന്ന് ഇക്കൂട്ടർ കടുംപിടുത്തം പിടിക്കും. അവരോട് ന്യായവാദം നടത്താൻ ശ്രമിക്കുന്നത് തികച്ചും സമയനഷ്ടമാണ്. തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്ന ഇവരെ തിരുത്താനോ സഹായിക്കാനോ ശ്രമിച്ചാൽ അവർ അത് കേൾക്കില്ലെന്ന് മാത്രമല്ല, നിങ്ങളെ ശത്രുവായി കാണാനും സാധ്യതയുണ്ട്.
നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.