Chanakya Niti: പാമ്പിനേക്കാളും വിഷം, ഇവരോട് സങ്കടം പറയാൻ നിൽക്കേണ്ട

Chanakya Niti Lessons: ഒരു വ്യക്തിയുടെ ജീവിതത്തിലെ സംബന്ധിക്കുന്ന നിരവധി കാര്യങ്ങളും പ്രതിസന്ധികളെ തരണം ചെയ്ത് വിജയം നേടാനുള്ള വഴികളും ചാണക്യൻ തന്റെ ചാണക്യനീതിയിൽ പരാമർശിച്ചിട്ടുണ്ട്. ജീവിതത്തിൽ പലപ്പോഴും നമുക്കുണ്ടാകുന്ന സങ്കടങ്ങളും വേദനകളും മറ്റുള്ളവരോട് പങ്കുവെച്ചാൽ ആശ്വാസമാകുമെന്ന് നമ്മൾ കരുതാറുണ്ട്. എന്നാൽ അങ്ങനെ ചെയ്യുന്നത് ശ്രദ്ധിച്ചുവേണമെന്ന് ചാണക്യൻ പറയുന്നു.

Chanakya Niti: പാമ്പിനേക്കാളും വിഷം, ഇവരോട് സങ്കടം പറയാൻ നിൽക്കേണ്ട

പ്രതീകാത്മക ചിത്രം

Updated On: 

18 Apr 2026 | 06:17 AM

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനുമായിരുന്നു ആചാര്യനായ ചാണക്യൻ. ഒരു വ്യക്തിയുടെ ജീവിതത്തിലെ സംബന്ധിക്കുന്ന നിരവധി കാര്യങ്ങളും പ്രതിസന്ധികളെ തരണം ചെയ്ത് വിജയം നേടാനുള്ള വഴികളും ചാണക്യൻ തന്റെ ചാണക്യനീതിയിൽ പരാമർശിച്ചിട്ടുണ്ട്. ജീവിതത്തിൽ പലപ്പോഴും നമുക്കുണ്ടാകുന്ന സങ്കടങ്ങളും വേദനകളും മറ്റുള്ളവരോട് പങ്കുവെച്ചാൽ ആശ്വാസമാകുമെന്ന് നമ്മൾ കരുതാറുണ്ട്. എന്നാൽ അങ്ങനെ ചെയ്യുന്നത് ശ്രദ്ധിച്ചുവേണമെന്ന് ചാണക്യൻ പറയുന്നു. ചില ആളുകളോട് ഒരിക്കലും നിങ്ങളുടെ സങ്കടങ്ങൾ പങ്കുവെക്കരുത്. അത് ഗുണത്തേക്കാൾ ദോഷം ചെയ്യും.

വ്യാജസൗഹൃദം

വ്യാജസൗഹൃദം നിലനിർത്തുന്നവരോട് നിങ്ങളുടെ സങ്കടങ്ങൾ പങ്കുവെക്കരുത്. അവർ പാമ്പിനേക്കാൾ വിഷമുള്ളവരാണ്. നിങ്ങളുടെ സ്വകാര്യ പ്രശ്നങ്ങൾ അവരോട് വെളിപ്പെടുത്തിയാൽ പിന്നീടൊരു അവസരത്തിൽ അവർ അത് നിങ്ങൾക്കെതിരെ പ്രയോ​ഗിച്ചേക്കും.

കളിയാക്കുന്നവർ

എന്തിനും ഏതിനും കളിയാക്കുന്ന സ്വഭാവമുള്ളവരോട് നിങ്ങളുടെ വേദനകൾ പങ്കുവെക്കരുത്. അവർ നിങ്ങളുടെ സങ്കടങ്ങൾക്ക് അത്രയും വിലയെ നൽകുകയുള്ളൂ. നിങ്ങളുടെ സങ്കടങ്ങൾ അവർക്ക് വെറും കളിതമാശയായേക്കാം.

ALSO READ: ലക്ഷങ്ങൾ സമ്പാദിച്ചിട്ടും കാര്യമില്ല, പണം നിലനിൽക്കാൻ വേണ്ടത് ഈ ശീലങ്ങൾ

സ്വാർത്ഥർ

സ്വാർത്ഥ സ്വഭാവമുള്ളവരോട് നിങ്ങളുടെ സങ്കടങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കണമെന്ന് ചാണക്യൻ പറയുന്നു. അവർക്ക് നിങ്ങളെ മനസിലാകണമെന്നില്ല. നിങ്ങളെ ഇത് പറഞ്ഞ് ദ്രോ​ഹിക്കാനും അവർ മടികാണിക്കില്ലെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.

അസൂയക്കാർ

അസൂയയുള്ളവരോടും നിങ്ങളുടെ ദു:ഖങ്ങൾ പറയരുത്. നിങ്ങളോട് അസൂയയുള്ള വ്യക്തിയാണെങ്കിൽ നിങ്ങളുടെ വേദനകൾ അവർക്ക് സന്തോഷം നൽകിയേക്കും. അതുപോലെ എല്ലാവരോടും അമിതമായ സംസാരിക്കുന്ന സുഹൃത്തുക്കളോടും വിഷമങ്ങൾ പങ്കുവെക്കരുത്. അത് പിന്നീട് നിങ്ങൾക്കൊരു തലവേദനയാകുമെന്നും ചാണക്യൻ പറയുന്നു.

നിരാകരണം: നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല.

Follow Us
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്