നവംബർ 12ന് വ്യാഴം ചൊവ്വ സംഗമം: ഈ മൂന്നു രാശികൾക്ക് സാമ്പത്തികമായി ഈ മാറ്റങ്ങൾ അനുഭവിക്കാം
അതേസമയം ധൈര്യം, ശൗര്യം, ശക്തി, ധൈര്യം, ആത്മവിശ്വാസം എന്നിവയുടെ ഘടകമാണ് ചൊവ്വ. ജ്യോതിഷപ്രകാരം ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോജനം വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. മേടം മുതൽ മീനം വരെ എല്ലാ രാശികളുടെയും ജീവിതത്തിൽ ഈ ഗ്രഹം സംയോജനത്തിന് സ്വാധീനം അനുഭവപ്പെടുമെങ്കിലും ഈ മൂന്നു രാശിക്കാർക്കും മികച്ച ഫലങ്ങൾ ലഭിക്കും. അതിലവരുടെ സാമ്പത്തിക സ്ഥിതിയിൽ വലിയ പുരോഗതിയും ഉണ്ടാകും............

Mars Transit
ജ്യോതിഷപരമായി നവംബർ മാസം വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഈ മാസം പല പ്രധാനപ്പെട്ട ഗ്രഹങ്ങളുടെയും സ്ഥാനങ്ങളിലും മാറ്റം ചില രാശിക്കാരുടെ തൊഴിൽ മേഖലയിലും സാമ്പത്തിക സ്ഥിതിയിലും നല്ല പുരോഗതി കൊണ്ടുവരും. മാത്രമല്ല ഈ മാസം തുടക്കം മുതൽ ദേവന്മാരുടെ ഗുരുവായ വ്യാഴം ചിങ്ങം രാശിയിൽ സഞ്ചരിക്കുന്നു. ഈ സാഹചര്യത്തിൽ ഗ്രഹങ്ങളുടെ അധിപനായി കണക്കാക്കപ്പെടുന്ന ചൊവ്വാ നവംബർ 12ന് ചിങ്ങം രാശിയിൽ പ്രവേശിക്കും.
ജ്യോതിഷപ്രകാരം വ്യാഴത്തെ അറിവ് ഭാഗ്യം സമ്പത്ത് വിദ്യാഭ്യാസം സമൃദ്ധി എന്നിവയുടെ ഘടകമായാണ് കണക്കാക്കുന്നത്. അതേസമയം ധൈര്യം, ശൗര്യം, ശക്തി, ധൈര്യം, ആത്മവിശ്വാസം എന്നിവയുടെ ഘടകമാണ് ചൊവ്വ. ജ്യോതിഷപ്രകാരം ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോജനം വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. മേടം മുതൽ മീനം വരെ എല്ലാ രാശികളുടെയും ജീവിതത്തിൽ ഈ ഗ്രഹം സംയോജനത്തിന് സ്വാധീനം അനുഭവപ്പെടുമെങ്കിലും ഈ മൂന്നു രാശിക്കാർക്കും മികച്ച ഫലങ്ങൾ ലഭിക്കും. അതിലവരുടെ സാമ്പത്തിക സ്ഥിതിയിൽ വലിയ പുരോഗതിയും ഉണ്ടാകും. അത്തരത്തിൽ ചിങ്ങത്തിലെ വ്യാഴം ചൊവ്വ സംയോജനം മൂലം ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യങ്ങൾ ഉണ്ടാവുക എന്ന് നോക്കാം.
ALSO READ:കാർത്തിക വിളക്ക് എന്നാണ്? കൃത്യമായ തീയതി, ശുഭകരമായ സമയം, ആരാധനാ രീതി എന്നിവ അറിയാം
മേടം
മേടം രാശിയുടെ അഞ്ചാം ഭാവത്തിൽ വ്യാഴവും ചൊവ്വയും സംയോജിച്ച് നിൽക്കുന്നു.ഇത് ഈ രാശിക്കാരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും. ബിസിനസുകാർക്ക് നല്ല ലാഭം ലഭിക്കാനുള്ള സാധ്യതയുണ്ട്. ജോലി ചെയ്യുന്നവർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഉള്ള അവസരം ലഭിക്കും. ഇത് ദീർഘകാലമായി കാത്തിരുന്ന സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവ് മുതലായവയ്ക്ക് കാരണമായേക്കാം. പുതിയ വരുമാനം വരാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതിയിൽ നല്ല പുരോഗതി കൊണ്ടുവരും.
ചിങ്ങം
ചിങ്ങം രാശിയുടെ ഒന്നാം ഭാവത്തിലാണ് വ്യാഴവും ചൊവ്വയും സംയോജിക്കുന്നത്. നവംബർ 12 മുതൽ ഈ രാശിക്കാർക്ക് ഇത് ഒരു പ്രധാന കാലഘട്ടം ആയിരിക്കും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ജോലി ലഭിക്കും. ജോലിസ്ഥലത്തെ വ്യക്തിത്വം ശക്തിപ്പെടുത്താനുള്ള അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കും. ചിലർക്ക് സ്ഥാനക്കയറ്റവും പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. മറ്റു ചിലർക്ക് വളരെ പ്രധാനപ്പെട്ട ഒരു പ്രോജക്ടിൽ പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചേക്കാം. നിങ്ങൾ ഈ ഒരു പുതിയ ബിസിനസ് ആരംഭിക്കാൻ പദ്ധതി ഉണ്ടെങ്കിൽ വളരെ അനുകൂലമായിരിക്കും. പല സ്രോതസ്സങ്ങളിൽ നിന്നും നിങ്ങൾക്ക് പണം ലഭിക്കും.
കുംഭം
കുംഭം രാശിയുടെ ഏഴാം ഭാവത്തിലാണ് സംയോഗം സംഭവിക്കുന്നത്. ഇത് ഈ രാശിക്കാർക്ക് തൊഴിൽ പുരോഗതിക്ക് പുതിയ അവസരങ്ങൾ നൽകും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ശമ്പളമുള്ള ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ദീർഘകാലമായ കഠിനാധ്വാനത്തിന്റെ ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും. ജോലിയിലെ നിങ്ങളുടെ മികച്ച പ്രകടനം നിങ്ങളുടെ മേലുദ്യോഗസ്ഥർ നിരീക്ഷിക്കുകയും അതിന് നിങ്ങൾക്ക് നല്ല അംഗീകാരം ലഭിക്കുകയും ചെയ്യും.
ENGLISH SUMMARY
From an astrological perspective, the month of November is highly significant. This is because shifts in the positions of several key planets will bring positive progress to the professional lives and financial situations of individuals belonging to certain zodiac signs. Furthermore, from the beginning of the month, Jupiter—the preceptor of the gods—is transiting through the sign of Leo (Simha Rashi). In this context, Mars, considered the commander of the planets, will enter the sign of Leo on November 12th.