Today Horoscope: ഈ രാശിക്കാർ സൂക്ഷിക്കണം, യാത്രകൾ അപകടമായേക്കാം; അറിയാം ഇന്നത്തെ നക്ഷത്രഫലം
Daily Horoscope In Malayalam: ചിലരുടെ ജീവിതത്തിൽ സന്തോഷം, മനസമാധാനം, സാമ്പത്തിക നേട്ടം തുടങ്ങി എല്ലാം കൈവരിച്ചേക്കാം. എന്നാൽ മറ്റിചിലർക്ക് മനക്ലേശം, സാമ്പത്തിക നഷ്ടം, അപകടഭീതി എന്നിങ്ങനെയുള്ള നിരവധി പ്രശ്നങ്ങൾ അലട്ടിയേക്കാം. ഇന്നത്തെ നിങ്ങളുടെ രാശിഫലം എന്താണെന്ന് അറിയുന്നതിന് താഴെപറയുന്ന നക്ഷത്രഫലം വിശദമായി വായിച്ചറിയൂ.
ഇന്ന് ജൂലൈ 16 ബുധനാഴ്ച്ച. നിങ്ങളുടെ ദിവസത്തിൻ്റെ തുടക്കം മുതൽ അവസാന നിമിഷം വരെ എന്താണ് സംഭവിക്കാൻ പോകുന്നതെന്നുള്ള ഒരു സൂചന നൽകാൻ രാശിഫലങ്ങൾക്ക് സാധിക്കും. ചിലരുടെ ജീവിതത്തിൽ സന്തോഷം, മനസമാധാനം, സാമ്പത്തിക നേട്ടം തുടങ്ങി എല്ലാം കൈവരിച്ചേക്കാം. എന്നാൽ മറ്റിചിലർക്ക് മനക്ലേശം, സാമ്പത്തിക നഷ്ടം, അപകടഭീതി എന്നിങ്ങനെയുള്ള നിരവധി പ്രശ്നങ്ങൾ അലട്ടിയേക്കാം. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ രാശിഫലം എന്താണെന്ന് അറിയുന്നതിന് താഴെപറയുന്ന നക്ഷത്രഫലം വിശദമായി വായിച്ചറിയൂ.
മേടം
മേടം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഗുണങ്ങളുടെ ദിവസമാണ്. ഉച്ചവരെ കാര്യവിജയം, സാമ്പത്തിക നേട്ടം തുടങ്ങി എല്ലാം കൈവരിച്ചേക്കാം. എന്നാൽ ഉച്ചയ്ക്ക് ശേഷം പല കാര്യങ്ങളിലും തടസങ്ങൾ നേരിടാനുള്ള സാധ്യതയും കാണുന്നു.
ഇടവം
ഇടവം രാശിക്കാർ ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങാൻ അത്ര നല്ല ദിവസമല്ല. ജോലികൾ കൃത്യ സമയത്ത് ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണ കാര്യങ്ങളിലും ശ്രദ്ധ വേണം.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമാണ്. പുതിയ വാഹനം വാങ്ങാനുള്ള അവസരം ഉണ്ടായേക്കാം. പുതിയ വസ്ത്രങ്ങൾ വാങ്ങാനും സാധിക്കും. നിക്ഷേപങ്ങൾക്ക് നല്ല ദിവസമാണ്.
കർക്കിടകം
എല്ലാവരുമായി നല്ല ബന്ധം നിലനിർത്താൻ ശ്രമിക്കുക. അതിലൂടെ മനസ്സമാധാനം ഉണ്ടാകും. ജലദോഷം, ചുമ എന്നിവ വരാൻ സാധ്യതയുണ്ട്. രോഗങ്ങൾ വഷളാകാതെ ശ്രദ്ധിക്കണം.
ചിങ്ങം
ഇന്ന് നിങ്ങൾക്ക് കൂടുതൽ ജോലികൾ തീർക്കാൻ ഉണ്ടാകും. പ്രിയപ്പെട്ട ഒരു സുഹൃത്തിനെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും.
കന്നി
കന്നി രാശിക്കാർ പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടി വന്നേക്കാം. ആരോഗ്യത്തെക്കുറിച്ച് ഉത്കണ്ഠയുണ്ടാകാം. യാത്രകൾ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ചില അപകടങ്ങൾക്ക് സാധ്യത കാണുന്നു.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ശത്രുക്കളുടെ മുന്നിൽ നിങ്ങൾ വിജയിക്കും. എല്ലാ കാര്യങ്ങളിലും വിജയം നേടും. ഇന്ന് ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചകൾക്ക് സാധ്യതയുണ്ട്.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും. കൂടുതൽ പണം ചിലവഴിക്കാതിരിക്കുക. ബിസിനസ്സിൽ പുരോഗതി ഉണ്ടാകും. പണമിടപാടുകൾ സൂക്ഷിക്കുക.
ധനു
ധനു രാശിക്കാർക്ക് ഇന്ന് കാര്യങ്ങൾ നല്ല രീതിയിൽ നടക്കും. സാമ്പത്തിക ലാഭം ഉണ്ടാകും. കുടുംബത്തോടൊപ്പം ഒരു മംഗളകർമ്മത്തിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്.
മകരം
മകരം രാശിക്കാർക്ക് ഇന്ന് മതപരമായ കാര്യങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. അതിലൂടെ മനസ്സിന് സമാധാനം ഉണ്ടാകും. മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക. വാക്കുകൾ പരോക്ഷമാകരുത്.
കുംഭം
കുംഭം രാശിക്കാർക്ക് പുതിയ കാര്യങ്ങൾ തുടങ്ങാൻ നല്ല ദിവസമാണ്. ജോലിയിലും ബിസിനസ്സിലും നേട്ടങ്ങൾ കൈവരിക്കും. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. ജോലിസ്ഥലത്ത് പുരോഗമനം ഉണ്ടാകും.
മീനം
മീനം രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. ഉദ്യോഗസ്ഥരുമായി നല്ല ബന്ധം സ്ഥാപിക്കാൻ കഴിയും. ബിസിനസ്സിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാകും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)