Horoscope July 17: മിഥുനക്കൂറിന് നല്ല ദിവസം, കർക്കടകക്കാർ പ്രത്യേകം ശ്രദ്ധിക്കണം; ഇന്നത്തെ പൂർണ നക്ഷത്രഫലം

Daily Horoscope July 17 Friday: കർക്കടകക്കൂറുകാർക്ക് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) ഇന്നത്തെ ദിവസം അല്പം ജാഗ്രത പുലർത്തേണ്ടതുണ്ട്. ചില കാര്യങ്ങളിൽ തടസ്സങ്ങളും മാനസികമായ അസ്വസ്ഥതകളും അനുഭവപ്പെടാൻ സാധ്യത. ക്ഷമയോടെ കാര്യങ്ങളെ സമീപിക്കുക. അനാവശ്യമായ വാഗ്വാദങ്ങൾ ബന്ധങ്ങളിൽ അകൽച്ച ഉണ്ടാക്കാൻ കാരണമായേക്കാം. ദേഷ്യം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

Horoscope July 17: മിഥുനക്കൂറിന് നല്ല ദിവസം, കർക്കടകക്കാർ പ്രത്യേകം ശ്രദ്ധിക്കണം; ഇന്നത്തെ പൂർണ നക്ഷത്രഫലം

Daily Horoscope July 17 Friday

Published: 

17 Jul 2026 | 05:52 AM

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം)

ഇന്നത്തെ ദിവസം കുറച്ചധികം ശ്രദ്ധയും ക്ഷമയും ആവശ്യമാണ്. ഗ്രഹനില അനുകൂലമല്ലാത്തതിനാൽ കാര്യതടസങ്ങളും മാനസികമായ ചില ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. ശത്രുശല്യം, ശരീരക്ഷതം എന്നിവയ്ക്കും സാധ്യത കാണുന്നു. ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക. പുതിയ തീരുമാനങ്ങളും പ്രധാനപ്പെട്ട തുടക്കങ്ങളും ഇന്നത്തെ ദിവസം ഒഴിവാക്കുന്നതാണ് നല്ലത്. തർക്കങ്ങളിൽ ഏർപ്പെടരുത്, പണമിടപാടുകളിലും കടം കൊടുക്കുന്നതിലും അതീവ ജാഗ്രത പുലർത്തുക.

ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി)

ഇന്ന് സമ്മിശ്രമായ ഫലമാണ് കാണുന്നത്. ചില കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാമെങ്കിലും ക്ഷമയോടെ കൈകാര്യം ചെയ്താൽ വലിയ ബുദ്ധിമുട്ടുകളില്ലാതെ ദിവസം കടന്നുപോകും. മനസ്സിന് അല്പം അസ്വസ്ഥത അനുഭവപ്പെട്ടാലും ശാന്തത കൈവിടരുത്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വാഗ്വാദങ്ങൾ പൂർണ്ണമായും ഒഴിവാക്കുക. കുടുംബത്തിൽ സമാധാനാന്തരീക്ഷം നിലനിർത്താൻ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും. സാമ്പത്തിക കാര്യങ്ങളിൽ ഇന്ന് വലിയ റിസ്ക്കുകൾ എടുക്കരുത്.

ALSO READ: രാമായണ ശീലുകളുടെ പുണ്യവുമായി കർക്കടകം എത്തി; ജീവിതം ജയിക്കാൻ രാമനെ ഭജിക്ക!

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

വളരെ അനുകൂലമായ ഒരു ദിവസമാണ്. കാര്യവിജയം, മത്സരവിജയം, സാമ്പത്തിക ലാഭം, തൊഴിൽപരമായ അംഗീകാരം എന്നിവ ലഭിക്കും. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുക. കുടുംബത്തിൽ സമാധാനവും സന്തോഷവും നിറഞ്ഞുനിൽക്കും. പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കാൻ അവസരം ലഭിക്കും. പുതിയ ജോലിക്കായി ശ്രമിക്കുന്നവർക്ക് ശുഭവാർത്തകൾ തേടിയെത്തും.

കർക്കടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

ഇന്നത്തെ ദിവസം അല്പം ജാഗ്രത പുലർത്തേണ്ടതുണ്ട്. ചില കാര്യങ്ങളിൽ തടസ്സങ്ങളും മാനസികമായ അസ്വസ്ഥതകളും അനുഭവപ്പെടാൻ സാധ്യത. ക്ഷമയോടെ കാര്യങ്ങളെ സമീപിക്കുക. അനാവശ്യമായ വാഗ്വാദങ്ങൾ ബന്ധങ്ങളിൽ അകൽച്ച ഉണ്ടാക്കാൻ കാരണമായേക്കാം. ദേഷ്യം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യ കാര്യങ്ങളിൽ ഒട്ടും അശ്രദ്ധ കാണിക്കരുത്. ദൂരയാത്രകൾ ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം)

ഇന്നത്തെ ദിവസം വളരെ അനുകൂലവും ഉന്മേഷഭരിതവുമായിരിക്കും. വിചാരിച്ച കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. തടസ്സപ്പെട്ടു കിടന്നിരുന്ന ജോലികൾ സ്വന്തം പ്രയത്നത്തിലൂടെ വിജയകരമായി തീർപ്പാക്കാൻ സാധിക്കും. ഇഷ്ടഭക്ഷണസമൃദ്ധിയും ബന്ധുജന സമാഗമവും വഴി മനസ്സിന് സന്തോഷം വർദ്ധിക്കും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ജനസമ്മതി വർദ്ധിക്കും.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി)

ഇന്നത്തെ ദിവസം അല്പം സമ്മിശ്രമായ ഫലങ്ങളാണ്. ചില കാര്യങ്ങളിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിനാൽ മനസ്സിന് ചെറിയ വിഷമങ്ങൾ തോന്നാമെങ്കിലും നിയന്ത്രണത്തോടെ മുന്നോട്ട് പോയാൽ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. സംഭാഷണങ്ങളിൽ ക്ഷമ പാലിക്കുകയും ദേഷ്യം നിയന്ത്രിക്കുകയും ചെയ്യുക. അനാവശ്യ ചിന്തകളാൽ മനസ്സിന് അസ്വസ്ഥത അനുഭവപ്പെടാം. സാമ്പത്തിക ഇടപാടുകളിൽ ഇന്ന് തിടുക്കം കൂട്ടരുത്.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം)

ഇന്നത്തെ ദിവസം വളരെ അനുകൂലവും ഉന്മേഷഭരിതവുമായിരിക്കും. കാര്യവിജയവും മത്സരവിജയവും ഉണ്ടാകും. പുതിയ കരാറുകളിൽ ഒപ്പിടാനോ പ്രധാനപ്പെട്ട കൂടിക്കാഴ്ചകൾ നടത്താനോ ഇന്ന് അനുയോജ്യമായ ദിവസമാണ്. ഏത് കഠിനമായ ദൗത്യവും വളരെ പെട്ടെന്ന് ചെയ്ത് തീർക്കാൻ സാധിക്കും. അപ്രതീക്ഷിത സഹായങ്ങൾ ലഭിക്കും. സാമൂഹികമായി പ്രശസ്തി വർദ്ധിക്കും.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

ഇന്നത്തെ ദിവസം വളരെ അനുകൂലവും വിജയകരവുമായിരിക്കും. ഉദ്ദേശിച്ച കാര്യങ്ങൾ അനുകൂലമായി ഭവിക്കും. ശത്രുക്കളുടെ നീക്കങ്ങളെയും മത്സരങ്ങളെയും അതിജീവിച്ച് വിജയം നേടും. യാത്രകൾ തികച്ചും വിജയകരമായി ഭവിക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. മനസ്സിന് വലിയൊരു ആശ്വാസവും സമാധാനവും അനുഭവപ്പെടുന്ന ദിവസമായിരിക്കും ഇത്.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യകാൽഭാഗം)

ഇന്നത്തെ ദിവസം അല്പം ജാഗ്രതയും മുൻകരുതലുകളും ആവശ്യമാണ്. ചില കാര്യങ്ങളിൽ തടസ്സങ്ങളും അനാവശ്യമായ ആശങ്കകളും ഉണ്ടാകാൻ സാധ്യതയുണ്ട്. അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. സാമ്പത്തിക ഇടപാടുകളിൽ ഇന്ന് വലിയ റിസ്ക്കുകൾ എടുക്കരുത്. കൃത്യസമയത്ത് ഭക്ഷണം കഴിക്കാനും ശരീരത്തിന് വിശ്രമം നൽകാനും പ്രത്യേകം ശ്രദ്ധിക്കുക.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)

ഇന്ന് അല്പം ശ്രദ്ധയും ജാഗ്രതയും പുലർണം. അവിചാരിതമായ ചില തടസ്സങ്ങളോ ചെലവുകളോ മാനസിക സമ്മർദ്ദത്തിന് കാരണമായേക്കാം. സുഹൃത്തുക്കൾ തമ്മിലോ ബിസിനസ്സിലോ വലിയ സാമ്പത്തിക റിസ്ക്കുകൾ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ദേഷ്യവും മുൻകോപവും നിയന്ത്രിക്കുക. പങ്കാളിയുടെ വാക്കുകളെ ക്ഷമയോടെ കേൾക്കുക. ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ വേണം.

കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം)

ഇന്ന് പൊതുവേ വളരെ അനുകൂല ദിവസമാണ്. ഏത് കാര്യത്തിലും ഉയർന്ന ആത്മവിശ്വാസം അനുഭവപ്പെടും. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിനും ബിസിനസ്സിൽ പുതിയ തീരുമാനങ്ങൾ എടുക്കുന്നതിനും അനുകൂലമായ സാഹചര്യങ്ങൾ ഒത്തുവരും. ഔദ്യോഗിക രംഗത്ത് ഉയരാനോ പ്രശംസ ലഭിക്കാനോ സാധ്യതയുണ്ട്. സുഹൃത്തുക്കളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും നല്ല രീതിയിലുള്ള പിന്തുണ ലഭിക്കും. പ്രിയപ്പെട്ടവരുമായി നല്ല നിമിഷങ്ങൾ പങ്കിടാൻ സാധിക്കും. ദാമ്പത്യ ജീവിതം മനോഹരമായിരിക്കും.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)

ഇന്നത്തെ ദിവസം വളരെ അനുകൂലവും സാമ്പത്തിക നേട്ടങ്ങൾ നൽകുന്നതുമായ ഒന്നാണ്. ദീർഘനാളായി ആഗ്രഹിച്ച പല കാര്യങ്ങളും ഇന്ന് സഫലമാകും. മുൻപ് ചെയ്ത കഠിനപ്രയത്നത്തിന്റെ മികച്ച ഫലം ഇന്ന് ലഭിക്കും. മത്സരപരീക്ഷകളിലും അഭിമുഖങ്ങളിലും തിളങ്ങാൻ സാധിക്കും. തൊഴിൽ പുരോഗതി, കുടുംബത്തിൽ സന്തോഷം ഉണ്ടാകും.

English Summary

Malayalam horoscope predictions for all twelve zodiac signs on Friday, July 17, provide insights into various aspects of life such as career, health, relationships, finances, etc. People born in the zodiac sign of Aquarius (Aswathi, Bharani, Karthika first half) need a little more attention and patience today. Due to unfavorable planetary positions, there may be obstacles in work and some mental difficulties. There is also a possibility of enemy harassment and physical harm.

Follow Us
തേങ്ങാച്ചട്ണി പെട്ടെന്ന് കേടാകുന്നോ? രഹസ്യ കൂട്ട് ഇതാ
ജിമ്മിൽ പോകാൻ സമയമില്ലേ? ഈ 10 മിനിറ്റ് വ്യായാമം മതി
കാറ്റില്‍ പാറും! തിരുവനന്തപുരത്തേക്ക് പോകുന്നവര്‍ ശ്രദ്ധിക്കൂ
ഫ്രിഡ്ജിൽ കോഴിയിറച്ചി എത്ര നാൾ സൂക്ഷിക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ