AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: ഈ രാശിക്കാർക്ക് ലോട്ടറിയടിക്കും: സ്വപ്നങ്ങൾ സഫലമാകും! നോക്കാം നിങ്ങളുടെ ഇന്നത്തെ രാശിഫലം

Malayalam Today Horoscope on February 24th: ചില രാശിക്കാർക്ക് കുറെ നാളായി നടക്കാതെ പോയ മം​ഗള കാര്യങ്ങൾ ഇന്ന് നടക്കാൻ സാധ്യത കാണുന്നു. മറ്റ് ചിലർക്ക് ഇന്ന് ദാമ്പത്യ ജീവിതം അത്ര സന്തോഷകരമായിരിക്കില്ല. ഈ ദിവസത്തിലെ വിശദമായ രാശിഫലം അറിയാം.

Today’s Horoscope: ഈ രാശിക്കാർക്ക് ലോട്ടറിയടിക്കും: സ്വപ്നങ്ങൾ സഫലമാകും! നോക്കാം നിങ്ങളുടെ ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം Image Credit source: Getty
sarika-kp
Sarika KP | Published: 24 Feb 2025 06:07 AM

ഇന്നത്തെ ദിവസം ചില രാശിക്കാരെ കാത്തിരിക്കുന്നത് മികച്ച തൊഴിൽ അവസരമാണ്. സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് അനുകൂല സാഹചര്യങ്ങൾ വന്ന് ചേരും. വിദ്യാർത്ഥികൾക്ക് ഇന്ന് മത്സര പരീക്ഷകളിൽ മികച്ച വിജയം നേടാനാകും. ചില രാശിക്കാർക്ക് കുറെ നാളായി നടക്കാതെ പോയ മം​ഗള കാര്യങ്ങൾ ഇന്ന് നടക്കാൻ സാധ്യത കാണുന്നു. മറ്റ് ചിലർക്ക് ഇന്ന് ദാമ്പത്യ ജീവിതം അത്ര സന്തോഷകരമായിരിക്കില്ല. ഈ ദിവസത്തിലെ വിശദമായ രാശിഫലം അറിയാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

മേടം രാശിക്കാർക്ക് ഇന്ന് ​ഗുണകരമായ ദിവസമാണ്. ഇന്ന് നിങ്ങൾക്ക് പ്രിയപ്പെട്ടവരുമായി ദൂരെ യാത്ര നടത്താൻ അവസരം ലഭിക്കും. വളരെക്കാലമായി മുടങ്ങികിടന്ന ജോലി പൂർത്തിയാക്കാൻ ഇന്നത്തെ ദിവസം നിങ്ങൾക്ക് സാധിക്കും. കുടുംബത്തിൽ മം​ഗള കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ കൂടുതൽ പരിശ്രമിക്കുക.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

ഇടവം രാശിക്കാർക്ക് ഇന്ന് ഭാ​ഗ്യം നിറഞ്ഞ ദിവസമായിരിക്കും. ബിസിനസ്സിൽ നിങ്ങൾ ആ​ഗ്രഹിക്കുന്ന ലാഭം കൈവരിക്കാൻ നിങ്ങൾക്ക് സാധിക്കും.വിദേശത്ത് പോകുന്നവർക്ക് ഇന്ന് അനുകൂല ദിവസമാകും. ഓഫീസിലെ സഹപ്രവർത്തകരുടെ സഹായത്തോടെ നിങ്ങളുടെ ലക്ഷ്യം കൃത്യസമയത്ത് പൂർത്തീകരിക്കും. നിങ്ങളുടെ പങ്കാളിയുടെ ആ​ഗ്രഹം സാധിച്ച് നൽകും.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

മിഥുനം രാശിക്കാർക്ക് ജോലിസ്ഥലത്ത് വലിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാനുള്ള സാധ്യത കാണുന്നു. സ്വത്ത് സംബന്ധമായ തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുക. പൊതുപ്രവർത്തകർക്ക് ഇന്ന് അനുകൂല ദിവസമാണ്. ദാമ്പത്യജീവിതം സന്തോഷകരമായിരിക്കും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അല്പം ശ്രദ്ധിക്കണം.

കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കർക്കിടകം രാശിക്കാർക്ക് ഇന്ന് അത്ര അനുകൂല ദിവസമല്ല. കോടതി സംബന്ധമായ കാര്യങ്ങളിൽ, പ്രതികൂല തീരുമാനങ്ങൾ ഉണ്ടാകും. അമിത ചിലവ് ഉണ്ടാകും. ഒരാളുമായുള്ള ഒരു സമീപകാല സൗഹൃദം ഒരു പ്രണയബന്ധമായി മാറിയേക്കാം. വിദേശത്തേക്ക് പോകാൻ നിൽക്കുന്നവർ എല്ലാ കാര്യങ്ങളും കൃത്യമാണെന്ന് ഉറപ്പുവരുത്തുക.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

ഈ ദിവസം നിങ്ങൾക്ക് ഭാഗ്യത്തിന്റെ ദിവസമാണ്. കരിയറിലും ബിസിനസ്സിലും ആഗ്രഹിക്കുന്ന പുരോഗതി ഉണ്ടാ‌കും. സർക്കാർ ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. വളരെ കാലമായി ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല സാഹചര്യങ്ങൾ വന്നുചേരാം. പുതിയ വീട് വാഹനങ്ങളോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കന്നി രാശിക്കാർക്ക് ഇന്ന് ​ഗുണകരമായ ദിവസമാകും. പൊതു പരീക്ഷകൾക്കും മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. വിവാ​ഹകാര്യത്തിൽ തടസ്സം നേരിടാം. എന്നാൽ ഇത് താൽകാലികം മാത്രമായിരിക്കും. ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. കടം നൽകിയവർ തിരിച്ചു നൽകും, ഇത് നിങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തും. കുടുംബത്തോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കാൻ അവസരം ലഭിക്കും.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

ദിവസത്തിന്റെ ആരംഭം അൽപ്പം മോശമാണെങ്കിലും വൈകുന്നേരത്തോടെ അനുകൂലമാകും. ഓഫീസിൽ ചില പ്രധാന ഉത്തരവാദിത്തങ്ങൾ നിങ്ങൾക്ക് ലഭിച്ചേക്കാം, അത് കൃത്യമായി ചെയ്ത് തീർക്കാൻ ശ്രമിക്കുക. അതേസമയം നിങ്ങളുടെ എതിരാളികളും അതിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നതായി കാണപ്പെടും. കുറെ നാളായി നിലനിന്ന ഒരു പ്രധാന കുടുംബ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുന്നതിൽ നിങ്ങൾ വിജയിക്കും.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

ഇന്ന് നിങ്ങൾക്ക് വളരെ ശുഭകരമായ ദിവസമാകും. ആരോഗ്യ കാര്യത്തിൽ കുറെ നാളായി നിലനിന്നിരുന്ന ബുദ്ധിമുട്ടുകൾ മാറും. മികച്ച ജോലി തേടുന്നവർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. കുടുംബത്തിൽ മംഗള കാര്യങ്ങൾ നടക്കും. ബിസിനസിൽ പുരോഗതി ഉണ്ടാകും. പങ്കാളിയുമായി സന്തോഷകരമായ ദിവസമായിരിക്കും ഇന്ന് നിങ്ങൾക്ക്.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമല്ല. ജോലിസ്ഥലത്തെ എതിരാളികളെക്കുറിച്ച് ജാഗ്രത പാലിക്കുക. നിങ്ങളുടെ കുട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിങ്ങൾക്ക് മാനസിക ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം. ബിസിനസ്സിൽ നഷ്ടം സംഭവിക്കാം, അമിത ചിലവ് ഇന്നത്തെ ദിവസം നിയന്ത്രിക്കാൻ ശ്രമിക്കുക. ദാമ്പത്യ ജീവിതം അത്ര സന്തോഷകരമായിരിക്കില്ല.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

ഇന്ന് നിങ്ങൾക്ക് അസുഖങ്ങൾ മൂലം ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. ജോലി സമ്മർദ്ദം കാരണം നിങ്ങൾക്ക് എല്ലാ കാര്യത്തിലും തടസ്സങ്ങൾ ഉണ്ടാകും. ബിസിനസുകാരന് തന്റെ ബിസിനസ്സിൽ ഉയർച്ച താഴ്ചകൾ നേരിടേണ്ടി വന്നേക്കാം. പ്രണയ ബന്ധത്തിൽ ജാഗ്രതയോടെ മുന്നോട്ട് പോകുക.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

നിങ്ങളുടെ ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ കുറയാൻ ഇന്നത്തെ ദിവസം സാധിക്കും. നിങ്ങളുടെ ഉറ്റ സുഹൃത്തിന്റെ സഹായത്തോടെ, നിങ്ങളുടെ ജോലികൾ പൂർത്തികരിക്കും. പുതിയ വരുമാന സ്രോതസ്സുകളും സൃഷ്ടിക്കപ്പെടും. കുറെ നാളായി കാണാൻ കാത്തിരുന്ന ആളുകളെ കണ്ടുമുട്ടുന്നതിന് സാധ്യതയുണ്ട്.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

ഇന്ന് നിങ്ങൾക്ക് വളരെ ശുഭകരമാകും, നിങ്ങളുടെ കഴിവിന് അം​ഗീകാരം ലഭിക്കും. നിങ്ങളുടെ ജീവിതത്തിൽ ലഭിക്കുന്ന എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുന്നതിൽ നിങ്ങൾ വിജയിക്കും. നിങ്ങളുടെ കുട്ടികളുടെ നേട്ടത്തിൽ അഭിമാനിക്കും. ഇന്നത്തെ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സന്തോഷകരമായ സമയം ചെലവഴിക്കാൻ അവസരങ്ങൾ ലഭിക്കും.