Shivratri 2025 Horoscope : മൂന്ന് രാശിക്കാർക്ക് ശിവരാത്രിയിൽ നേട്ടങ്ങൾ, രാശിഫലം ഇങ്ങനെ
Horoscope Shivratri 2025: 12 രാശികളിലും ഇതിൻ്റെ ഫലങ്ങൾ ഉണ്ടാവും, ചിലർക്ക് നേട്ടങ്ങളും കൈവരാം ഏതൊക്കെ രാശികൾക്കാണ് കൂടുതൽ നേട്ടം എന്ന് പരിശോധിക്കാം

ജ്യോതിഷപരമായി വളരെ അധികം പ്രധാന്യമുള്ള ദിവസങ്ങളിൽ ഒന്നാണ് 2025-ലെ മഹാ ശിവരാത്രി. ശിവരാത്രി ദിനത്തിൽ ശശ, മാളവ്യ രാജയോഗങ്ങൾ രൂപപ്പെടും.ഇതിൻ്റ ഫലം 12 രാശികളിലും ഉണ്ടാവുമെങ്കിലും 3 രാശിയിലുള്ള ആളുകൾക്കായിരിക്കും ഏറ്റവുമധികം നേട്ടം.
ശിവരാത്രി എപ്പോൾ
പഞ്ചാംഗം പ്രകാരം ഫാൽഗുന മാസത്തിലെ കൃഷ്ണപക്ഷ ചതുർത്ഥി തിഥി ഫെബ്രുവരി 26-ന് രാവിലെ 11:08 ന് ആരംഭിച്ച് ഫെബ്രുവരി 27-ന് രാവിലെ 8:54-ന് അവസാനിക്കും. മഹാശിവരാത്രി പൂജ രാത്രിയിലാണ് നടക്കുന്നത്, അതിനാൽ ഫെബ്രുവരി 26 ന് മഹാശിവരാത്രി വ്രതവും ആചരിക്കുന്നു.
ശശ രാജയോഗം
ജ്യോതിഷപ്രകാരം, ശനിദേവനാണ് ശശ രാജയോഗം സൃഷ്ടിക്കുന്നത്. എന്നിരുന്നാലും, ശുക്രൻ മീനരാശിയിൽ സഞ്ചരിക്കുമ്പോൾ, മാളവ്യ രാജയോഗവും ഉണ്ടാകും. മീനം രാശിയെ ശുക്രൻ്റെ ഉയർന്ന രാശിയായാണ് കണക്കാക്കുന്നത്. ഇതുവഴി ചില രാശികൾക്ക് ഭാഗ്യാനുഭവങ്ങൾ ഉണ്ടാവും. ഇതുവഴി ആ രാശിക്കാർക്ക് തൊഴിൽ, ബിസിനസ് എന്നിവയിൽ നേട്ടങ്ങളുണ്ടാവും.
മകരം
മകരം രാശിക്കാർക്ക് ശശ, മാളവ്യ രാജയോഗം ഗുണകരമാണ്. കാരണം ശനി മകരം രാശിയുടെ ധന ഭാവത്തിലാണ് സഞ്ചരിക്കുന്നത്, ശുക്രൻ മൂന്നാം ഭാവത്തിലും സഞ്ചരിക്കുന്നുണ്ട്. മകരം രാശിക്കാർക്ക് ഈ കാലയളവിൽ പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ബിസിനസ്സിൽ നിങ്ങൾ ആഗ്രഹിച്ച വിജയം കൈവരിക്കാൻ കഴിഞ്ഞേക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കാൻ സാധ്യതയുണ്ട്.
കുംഭം
കുംഭം രാശിക്കാർക്ക് ശശ, മാളവ്യ രാജയോഗം വഴി അനുകൂലമായ കാലമായിരിക്കും ഉണ്ടാവുക. കുംഭം രാശിയുടെ ലഗ്നത്തിൽ ശനി ഭഗവാൻ ശശ രാജയോഗം സൃഷ്ടിക്കും. ഈ സമയം, കുംഭ രാശിക്കാരുടെ ആത്മവിശ്വാസം വർദ്ധിച്ചേക്കാം. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. സമ്പത്ത് വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. കരിയറിൽ പുരോഗതി ഉണ്ടാകും. മതപരമായ യാത്രകൾക്ക് അവസരം ലഭിക്കും.
മിഥുനം
മിഥുനം രാശിക്കാർക്ക് രാജയോഗം വഴി നേട്ടങ്ങളുണ്ടാവും. ഈ സമയം ജോലിയിലും ബിസിനസ്സിലും വിജയം കൈവരിക്കും.ശനി മിഥുന രാശിയുടെ 9-ാം ഭാവത്തിൽ സഞ്ചരിക്കുകയും ശുക്രൻ ബിസിനസ്, കരിയർ എന്നീ ഭാവങ്ങളിൽ സഞ്ചരിക്കുകയും ചെയ്യുന്നത് വഴി നേട്ടം കൈവരും
(Disclaimer: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇത് ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല)