Mahashivratri 2025: ശിവരാത്രി 26ന്, എന്താണ് ഐതിഹ്യവും പുരാണങ്ങളും; വ്രതമെടുക്കുന്നതിൻ്റെ പ്രാധാന്യമെന്ത്?
Mahashivratri Significance And Importance: മാഘമാസത്തിലെ കറുത്തപക്ഷ ചതുർദശിയിൽ അർദ്ധരാത്രിയിലാണ് ശിവരാത്രി ആഘോഷം നടക്കേണ്ടത്. ശിവപുരാണം, ലിംഗപുരാണം തുടങ്ങിയ പുരാണങ്ങളിലാണ് ശിവരാത്രിയുടെ ഐതിഹ്യവും വ്രതത്തിന്റെ പ്രാധാന്യവും പറയുന്നത്. മാഘമാസം കഴിഞ്ഞ് എന്നാൽ ഫാൽഗുനമാസം തുടങ്ങുന്നതിന് മുൻപ് വരുന്ന കറുത്ത പക്ഷത്തിലാണ് ശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടത്.

ഹിന്ദുമത വിശ്വാസികളെ സംബന്ധിച്ച് ശിവരാത്രി എന്നാൽ വലിയ ഉത്സവം മാത്രമല്ല മറിച്ച് അതൊരു പുണ്യദിനംകൂടിയാണ്. ശിവം എന്നാൽ മംഗളം എന്നാണ് അർത്ഥമാക്കുന്നത്. അതുകൊണ്ട് തന്നെ ശിവരാത്രി എന്നാൽ മംഗളരാത്രി എന്ന് കൂടി അറിയപ്പെടുന്നു. ഈ പുണ്യദിനത്തിൽ ശിവനെ ആരാധിക്കുന്നതിലൂടെ ഐശ്വര്യവും സമൃദ്ധിയും വന്നുചേരുമെന്നാണ് വിശ്വക്കുന്നത്.
മാഘമാസത്തിലെ കറുത്തപക്ഷ ചതുർദശിയിൽ അർദ്ധരാത്രിയിലാണ് ശിവരാത്രി ആഘോഷം നടക്കേണ്ടത്. ശിവപുരാണം, ലിംഗപുരാണം തുടങ്ങിയ പുരാണങ്ങളിലാണ് ശിവരാത്രിയുടെ ഐതിഹ്യവും വ്രതത്തിന്റെ പ്രാധാന്യവും പറയുന്നത്. മാഘമാസം കഴിഞ്ഞ് എന്നാൽ ഫാൽഗുനമാസം തുടങ്ങുന്നതിന് മുൻപ് വരുന്ന കറുത്ത പക്ഷത്തിലാണ് ശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടത്. ഈ വ്രതം നോക്കുന്നതിലൂടെ ദുരിതങ്ങളിൽ നിന്ന് മോചനം ലഭിക്കുന്നതായും വശ്വസിക്കപ്പെടുന്നു.
ശിവരാത്രി എന്ന ദിവസകൊണ്ട് ഉദ്ദേശിക്കുന്നത് പണ്ട് ദേവാസുരന്മാർ ചേർന്ന് അമൃതിനായി പാലാഴി കടയുകയുണ്ടായി. പാലാഴി കടഞ്ഞപ്പോൾ ലോകനാശകമായ ഒരു കാളകൂടം ഉയർന്നുവന്നു. ഈ വിഷം ഭഗവാൻ പരമശിവൻ സ്വയം വിഴുങ്ങാൻ തീരുമാനിക്കുകയും അദ്ദേഹം വിഴുങ്ങുകയും ചെയ്തു. എന്നാൽ പാർവതീദേവി തൻ്റെ ഭർത്താവായ ശിവഭഗവാൻ്റെ കണ്ഠത്തിൽ മുറുകെപ്പിടിച്ച് ആ രാത്രി മുഴുവൻ ഉറക്കമിളച്ച് പ്രാർത്ഥിച്ചു. അതുകൊണ്ടാണ് അന്നേദിവസം രാത്രി മുഴുവൻ ഉറക്കമിളച്ച് പ്രാർത്ഥിച്ചാൽ ശിവപ്രീതി ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നത്.
ശിവരാത്രി ദിവസത്തിൽ ശിവഭജനം, വ്രതാനുഷ്ഠാനം, ഉറക്കമിളപ്പ് എന്നിവയാണ് പ്രധാനം. ഏറ്റവും പ്രധാനപ്പെട്ട വ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി വ്രതം. ഇത് കുടുംബത്തിന് എല്ലാവിധ ഐശ്വര്യവും സമൃദ്ധിയും നൽകും. എന്നാൽ ശിവരാത്രിയിൽ വ്രതമെടുക്കുന്നതിലും ചില ചിട്ടവട്ടങ്ങളുണ്ട്. പുലർച്ചെ എണീറ്റ് കുളിച്ച് ശുദ്ധിയായി ശിവക്ഷേത്രത്തിൽ ദർശനം നടത്തണം. ശിവലിംഗ പൂജയും നടത്തണം. അന്നേ ദിവസം ലഘുഭക്ഷണം മാത്രമേ വ്രതം നോക്കുന്നവർ കഴിക്കാവൂ. പൂർണ ഉപവാസം സാധ്യമല്ലാത്തവർ പഴങ്ങൾ, കപ്പലണ്ടി, ലഘുവായ മറ്റ് ഭക്ഷണങ്ങളോ കഴിക്കാം.
ശിവരാത്രി ദിനത്തിൽ ശിവനെ ആരാധിക്കുന്നത് ഹിന്ദുമത വിശ്വാസപ്രകാരം പുണ്യമായി കണക്കാക്കുന്നു. ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതിലൂടെ മോക്ഷം ലഭിക്കുന്നതായാണ് വിശ്വസിക്കുന്നത്. ഈ ദിവസം ശിവ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും ആഘോഷങ്ങളും സാധാരണയായി നടക്കാറുണ്ട്. ശിവരാത്രി ദിനത്തിൽ രാത്രി ഉറങ്ങാതെ ശിവ ഭജനം നടത്തുന്നതും വിശ്വാസത്തിൻ്റെ ഭാഗമാണ്.