Mahashivratri 2025: ‘ആയിരം ഏകാദശിക്ക് തുല്യം അര ശിവരാത്രി’; ശിവരാത്രി വ്രതമെടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെ?
Mahashivratri 2025 Fasting Rules: ശിവരാത്രിയിൽ വ്രതം അനുഷ്ഠിക്കുന്നത് വളരെ പ്രധാനപ്പെട്ടതാണ്. ശിവരാത്രി വ്രതമെടുക്കുന്നവർ തലേദിവസം തന്നെ അതിന്റെ ഒരുക്കങ്ങൾ ആരംഭികേണ്ടതായുണ്ട്.

ഹൈന്ദവ വിശ്വാസികളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് മഹാശിവരാത്രി അഥവാ ശിവരാത്രി. ശിവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഇത്. രാജ്യമെമ്പാടും ഹൈദവർ ഈ ദിവസം വളരെ വിപുലമായി ആഘോഷിക്കാറുണ്ട്. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതി മൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ഇത്തവണ ഫെബ്രുവരി 26നാണ് ശിവരാത്രി ആഘോഷിക്കുന്നത്.
ഇന്നേ ദിവസം ശിവക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ നടത്തപ്പെടും. കൂവളത്തിലകൾ ശിവന് ചാർത്തി ഉപവാസമനുഷ്ടിച്ച് രാത്രി ഉറക്കമിളക്കുന്നതും, പഞ്ചാക്ഷരി മന്ത്രമായ “ ഓം നമഃ ശിവായ ” ജപിക്കുന്നതും, ശിവപൂജ ചെയ്യുന്നതും എല്ലാം ഈ ദിവസത്തെ ആചാരങ്ങൾ ആണ്. ശിവലിംഗം പാലും തേനും കരിക്കും കൊണ്ട് അഭിഷേകം ചെയത് ആരാധിക്കുന്നു.
Also Read:കാര്യവിജയം മുതല്‍ ഇഷ്ടഭക്ഷണസമൃദ്ധി വരെ; ഇന്നത്തെ ദിവസം ഈ നാളുകാര്‍ക്ക് അനുകൂലം രാശിഫലം നോക്കാം
ശിവരാത്രിയിൽ വ്രതം അനുഷ്ഠിക്കുന്നത് വളരെ പ്രധാനപ്പെട്ടതാണ്. ശിവരാത്രി വ്രതമെടുക്കുന്നവർ തലേദിവസം തന്നെ അതിന്റെ ഒരുക്കങ്ങൾ ആരംഭികേണ്ടതായുണ്ട്. വീടും പരിസരവും വൃത്തിയാക്കി വേണം വ്രതം നോൽക്കാൻ. തലേദിവസം രാത്രിയിൽ അരി ആഹാരം പാടില്ല. ലഘുവായ ആഹാരങ്ങൾ കഴിക്കാം. ഈ വ്രതം രണ്ട് രീതിയിൽ എടുക്കാം. പൂർണ ഉപവാസം ആയോ ഒരിക്കൽ ഉപവാസം ആയോ അനുഷ്ടിക്കാം.
ഒരിക്കൽ നോക്കുന്നവർ ഒരു നേരം മാത്രമേ അരിഹാരം കഴിക്കാൻ പാടുള്ളു. രാത്രിയോ പകലോ ഉറക്കം പാടില്ല. പഞ്ചാക്ഷരീ മന്ത്രം ജപിക്കാം. വൈകിട്ട് ക്ഷേത്രത്തിൽ ശിവന് അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിക്കോ കുടിക്കാം. പൂർണ്ണ ഉപവാസം എടുക്കുന്നവർ അതുവരെ ജലപാനം പാടുള്ളതല്ല. ശിവരാത്രി കഴിഞ്ഞുള്ള ദിവസം രാവിലെ ക്ഷേത്രത്തിൽ പോയി തീർത്ഥം പാനം ചെയ്ത് വ്രതം അവസാനിപ്പിക്കാം.