Today’s Horoscope: മനസമാധാനം തകരും, കുടുംബത്തിൽ തർക്കം; അറിയാം ഇന്നത്തെ നക്ഷത്രഫലം

Daily Horoscope In Malayalam: ചിലർക്ക് കാര്യവിജയം, സന്തോഷം, സാമ്പത്തിക നേട്ടം തുടങ്ങി ഇന്ന് സന്തോഷകരമായ നിരവധി കാര്യങ്ങളും ജീവിതത്തിൽ സംഭവിച്ചേക്കാം. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ രാശിഫലം എന്താണെന്ന് വിശദമായി വായിച്ചറിയൂ.

Today’s Horoscope: മനസമാധാനം തകരും, കുടുംബത്തിൽ തർക്കം; അറിയാം ഇന്നത്തെ നക്ഷത്രഫലം

Horoscope

Published: 

21 Jul 2025 06:09 AM

ഇന്ന് തിങ്കൾ ജൂലൈ 21. എല്ലാ ദിവസവും പോലെ ഇന്നും ചില നക്ഷത്രക്കാരെ കാത്തിരിക്കുന്നത് വലിയ കടമ്പകളും പലതരം ബുദ്ധിമുട്ടുകളുമാണ്. മനക്ലേശം, കുടുംബത്തിലെ തർക്കം, കാര്യപരാജയം എന്നിങ്ങനെ നിങ്ങളെ തകർക്കുന്ന പലതും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. എന്നാൽ ചിലർക്ക് കാര്യവിജയം, സന്തോഷം, സാമ്പത്തിക നേട്ടം തുടങ്ങി ഇന്ന് സന്തോഷകരമായ നിരവധി കാര്യങ്ങളും ജീവിതത്തിൽ സംഭവിച്ചേക്കാം. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ രാശിഫലം എന്താണെന്ന് വിശദമായി വായിച്ചറിയൂ.

മേടം

ഇന്ന് നിങ്ങൾക്ക് കുറച്ച് പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധയും വ്യായാമവും വേണ്ട ദിവസമാണ്. സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ സാധിക്കും. ദാമ്പത്യ ജീവിതത്തിൽ സമാധാനം ഉണ്ടാകും.

ഇടവം

ഇന്ന് നിങ്ങൾക്ക് പൊതുവെ നല്ല ദിവസമായിരിക്കും. ജോലിസ്ഥലത്ത് നല്ല കാര്യങ്ങൾ സംഭവിക്കാം. ശത്രുക്കളോട് ജാഗ്രത പാലിക്കുക. ആരെയും അമിതമായി വിശ്വസിക്കാതിരിക്കുക. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുക.

മിഥുനം

ഇന്ന് നിങ്ങൾക്ക് പലവിധ വെല്ലുവിളികൾ നിറഞ്ഞ ദിവസമായിരിക്കും. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക. നിക്ഷേപം നടത്താൻ ഇന്നത്തെ ദിവസം അത്ര നല്ലതല്ല. പങ്കാളിയുടെ ഉപദേശം സ്വീകരിക്കുക.

കർക്കിടകം

ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല. കുടുംബത്തിലെ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ജോലിയിൽ കൂടുതൽ ശ്രദ്ധിക്കുക. സാമ്പത്തികമായി മെച്ചപ്പെട്ട ദിവസമായിരിക്കും.

ചിങ്ങം

ഇന്ന് നിങ്ങൾക്ക് ശുഭകരമായ ദിവസമാണ്. പുതിയ കൂടികാഴ്ച്ചകൾക്കും ബന്ധങ്ങൾ ആരംഭിക്കാനും സാധ്യതയുണ്ട്. വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നവർക്ക് നല്ല വാർത്തകൾ കേൾക്കാം. വീട്ടിൽ മം​ഗളകരമായ കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്.

കന്നി

ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ജോലിയിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പൊതുവേ പരീക്ഷകളിൽ മികച്ച വിജയം നേടാൻ കഴിയും. ബിസിനസ്സിൽ പുതിയ മാറ്റങ്ങളും അതുവഴി സാമ്പത്തികവും മെച്ചപ്പെടും.

തുലാം‌

ഇന്ന് വെല്ലുവിളികൾ നിറഞ്ഞ ദിവസമായിരിക്കും. എല്ലാ കാര്യങ്ങളിലും ശ്രദ്ധയും ജാ​ഗ്രതയും വേണം. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക. മനസിന് നല്ലതല്ലാത്ത വാർത്തകൾ കേൾക്കേണ്ടി വന്നേക്കാം.

വൃശ്ചികം

ഇന്ന് നിങ്ങൾക്ക് സാമ്പത്തികമായി ഞെരുക്കം നേരിട്ടേക്കാം. നിങ്ങളുടെ കഴിവുകളിൽ പ്രകടിപ്പിക്കുക. ആരോഗ്യം ശ്രദ്ധിക്കുക. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

ധനു

ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. സ്വപ്നങ്ങൾ സാക്ഷാത്കരിക്കും. ജോലിസ്ഥലത്ത് പുതിയ ഉയരങ്ങളിലെത്താനും നിങ്ങൾക്ക് അവസരം ലഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.

മകരം

ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമാണ്. ജോലി അന്വേഷിക്കുന്നവർക്ക് ശുഭകരമായ വാർത്തകൾ കേൾക്കാം. ശത്രുക്കളിൽ നിന്ന് ജാഗ്രത പാലിക്കുക. നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ വളരെയധികം ശ്രദ്ധവേണം.

കുംഭം

ഇന്ന് നിങ്ങളുടെ ആരോഗ്യം മോശമായേക്കാം. ദാമ്പത്യ ജീവിതത്തിൽ ഏറെ സന്തോഷമുണ്ടാകും. ജോലി ചെയ്യുന്നവർക്ക് നല്ല ദിവസമാണ്. വരവിനനുസരിച്ച് ചിലവുകൾ നിയന്ത്രിക്കുക.

മീനം

ഇന്ന് മികച്ച അവസരങ്ങൾ ലഭിക്കും. സന്തോഷം നിറഞ്ഞ ദിവസമാണ്. ആരോഗ്യം മെച്ചപ്പെടും. ബിസിനസ്സിൽ പുതിയ പദ്ധതികൾ ആരംഭിക്കാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും