AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Chanakya Niti: ജീവിതത്തിൽ എന്നും പരാജയമാണോ? കാക്കകളിൽ നിന്ന് പഠിക്കാനുണ്ട് ഒട്ടേറെ

Chanakya Niti: ഭൂമിയിലെ സകല ജീവജാലങ്ങളിലും നിരവധി ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ചാണക്യൻ പറയുന്നു. ജീവിത വിജയത്തിന് മനുഷ്യരെ സഹായിക്കുന്ന നിരവധി പാഠങ്ങൾ ഓരോ ജീവജാലങ്ങളും പകർന്ന് നൽകുന്നുണ്ട്.

Chanakya Niti: ജീവിതത്തിൽ എന്നും പരാജയമാണോ? കാക്കകളിൽ നിന്ന് പഠിക്കാനുണ്ട് ഒട്ടേറെ
nithya
Nithya Vinu | Published: 20 Jun 2025 09:42 AM

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. ജീവിതത്തിലെ വിവിധ സാഹചര്യങ്ങളിൽ വിജയം നേടാനുള്ള നിരവധി തന്ത്രങ്ങളും മാർ​ഗങ്ങളും ചാണക്യനീതിയിൽ അദ്ദേഹം പരാമർശിക്കുന്നുണ്ട്.

ഭൂമിയിലെ സകല ജീവജാലങ്ങളിലും നിരവധി ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ചാണക്യൻ പറയുന്നു. ജീവിത വിജയത്തിന് മനുഷ്യരെ സഹായിക്കുന്ന നിരവധി പാഠങ്ങൾ ഓരോ ജീവജാലങ്ങളും പകർന്ന് നൽകുന്നുണ്ട്. ജീവിതം സുഗമമാക്കാന്‍ പല ഗുണങ്ങളും നമ്മെ പഠിപ്പിക്കുന്ന നിരവധി പക്ഷികളുണ്ട് ഈ ലോകത്ത്. വിജയത്തിന്റെ പാതയില്‍ സഹായകരമാകുന്ന ചില പക്ഷി ​ഗുണങ്ങൾ നോക്കാം…

കാക്ക

ചാണക്യന്റെ അഭിപ്രായത്തിൽ കാക്ക വളരെ മിടുക്കനായ പക്ഷിയാണ്. കാക്കയെ പോലെ മനുഷ്യന് ജാഗ്രത ഉണ്ടായിരിക്കേണം. ഒരു കാക്ക എല്ലായ്പ്പോഴും ജാഗ്രതയോടെ ഇരിക്കുന്നതുപോലെ മനുഷ്യനും എപ്പോഴും ജാഗ്രത പാലിക്കണമെന്ന് ചാണക്യൻ പറയുന്നു. കൂടാതെ കാക്ക മടിക്കാതെയും ഭയപ്പെടാതെയും അതിന്റെ ഭക്ഷണത്തിനായി നിരന്തരമായ പരിശ്രമങ്ങള്‍ നടത്തുന്നു, അതുപോലെ മനുഷ്യരും തങ്ങളുടെ ലക്ഷ്യത്തിനായി പരിശ്രമിക്കണം.

കൊക്ക്

ആചാര്യനായ ചാണക്യൻ കണ്ട് പഠിക്കണമെന്ന് പറയുന്ന മറ്റൊരു പക്ഷിയാണ് കൊക്ക്. കൊക്ക് ഇര പിടിക്കാന്‍ അതിന്റെ എല്ലാ ഇന്ദ്രിയങ്ങളെയും നന്നായി നിയന്ത്രിക്കുന്നത് പോലെ, ഓരോ വ്യക്തിയും വിജയത്തിനായി ഇന്ദ്രിയങ്ങളെ നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ചാണക്യന്‍ പറയുന്നു. ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ ജോലി ഏകാഗ്രതയോടെ ചെയ്താല്‍, ഉറപ്പായും ഫലം ലഭിക്കും.

കോഴി

വിജയം നേടണമെന്ന അതിയായ ആഗ്രഹം നിങ്ങള്‍ക്കുണ്ടെങ്കിൽ അലസത ഉപേക്ഷിക്കണമെന്ന് ചാണക്യൻ പറയുന്നു.അതിനാല്‍ നിങ്ങള്‍ കോഴിയെ കണ്ട് പഠിക്കേണ്ടതുണ്ട്. സൂര്യോദയത്തിന് മുമ്പ് എഴുന്നേല്‍ക്കുന്നതിന്റെ ഗുണം കോഴിയില്‍ നിന്ന് പഠിക്കണം. കൂടാതെ അവ ഭക്ഷണം പങ്കിട്ട് കഴിക്കുകയും എതിരാളികളുമായി മത്സരിക്കുകയും ചെയ്യുന്നു. അതുപോലെ സ്വന്തം അവകാശങ്ങള്‍ക്കായി ധൈര്യത്തോടെ പോരാടണമെന്ന് ചാണക്യൻ ഉപദേശിക്കുന്നു.

(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ് . ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)