AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Horoscope Today: ഇന്ന് ഭാഗ്യമോ നഷ്ടമോ? ഈ രാശിക്കാർക്ക് അംഗീകാരവും സ്ഥാനക്കയറ്റവും; നക്ഷത്രഫലം…

Daily Horoscope Today September 15: ചിലർക്ക് നേട്ടങ്ങളും ഭാഗ്യങ്ങളും വന്നുചേരുമ്പോൾ മറ്റ് ചിലർക്ക് നേരിയ പ്രതികൂലങ്ങൾ നേരിടേണ്ടി വന്നേക്കാം. 12 രാശികളുടെ ജീവിതത്തിൽ ഇന്ന് സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിതമായ സംഭവങ്ങൾ ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ അറിഞ്ഞാലോ....

Horoscope Today: ഇന്ന് ഭാഗ്യമോ നഷ്ടമോ? ഈ രാശിക്കാർക്ക് അംഗീകാരവും സ്ഥാനക്കയറ്റവും; നക്ഷത്രഫലം…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 15 Sep 2026 | 07:52 AM

ഇന്ന് സെപ്റ്റംബർ 15 ചൊവ്വാഴ്ച. ചെയ്തുതീർക്കാൻ നിരവധി കാര്യങ്ങളും ഉത്തരവാദിത്തങ്ങളുമുള്ള ഒരു ദിവസം. എന്നാൽ, ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ? ചിലർക്ക് നേട്ടങ്ങളും ഭാഗ്യങ്ങളും വന്നുചേരുമ്പോൾ മറ്റ് ചിലർക്ക് നേരിയ പ്രതികൂലങ്ങൾ നേരിടേണ്ടി വന്നേക്കാം. 12 രാശികളുടെ ജീവിതത്തിൽ ഇന്ന് സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിതമായ സംഭവങ്ങൾ ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ അറിഞ്ഞാലോ…. ഇന്നത്തെ രാശിഫലം വായിച്ചറിയാം….

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് ഭാഗ്യവും അപ്രതീക്ഷിത നേട്ടവും വന്നുചേരും. കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം ഇവ കാണുന്നു. സാമ്പത്തിക നേട്ടങ്ങളും വന്നുചേർന്നേക്കാം.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. വായ്പാശ്രമങ്ങൾ പരാജയപ്പെട്ടേക്കാം. കാര്യപരാജയം, മാനസിക സംഘർഷം, ധനതടസ്സം, ഇച്ഛാഭംഗം എന്നിവ കാണുന്നു.

ALSO READ: ഗണപതി ബപ്പ മോരിയ..! പ്രഥമ പൂജിതന്റെ പിറന്നാൾ, ഇന്ന് വിനായക ചതുർത്ഥി

കർക്കടകം

കർക്കടകം രാശിക്കാർക്ക് ഇന്ന് കാര്യതടസ്സം, മാനസിക സംഘർഷം, കലഹം, സ്വസ്ഥതക്കുറവ്, അഭിപ്രായവ്യത്യാസം ഇവ കാണുന്നു. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് അനുകൂലമാണ്. മത്സരവിജയം, അംഗീകാരം, ആരോഗ്യം, തൊഴിൽ ലാഭം എന്നിവ കാണുന്നു. സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാകും.

കന്നി

കന്നി രാശിക്കാർക്ക് കാര്യപരാജയം, ഇച്ഛാഭംഗം, സ്വസ്ഥതക്കുറവ്, അപകടഭീതി, അഭിമാനക്ഷതം എന്നിവയ്ക്ക് സാധ്യത. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണം.

തുലാം

തുലാം രാശിക്കാർക്ക് കാര്യവിജയം, സമ്മാന ലാഭം, സുഹൃദ്സമാഗമം, സൽക്കാരയോഗം എന്നിവയ്ക്ക് സാധ്യത. ആരോഗ്യ, സാമ്പത്തിക സ്ഥിതി മെച്ചമായിരിക്കും.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് കാര്യപരാജയം, കലഹം, അലച്ചിൽ, ചെലവ്, ധനതടസ്സം, ശത്രുക്ഷയം എന്നിവയ്ക്ക് സാധ്യത. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണം.

ധനു

ധനു രാശിക്കാർക്ക് കാര്യവിജയം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം ഇവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.

മകരം

മകരം രാശിക്കാർക്ക് തൊഴിലന്വേഷണങ്ങൾ വിജയിക്കാം. കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യത.

കുംഭം

കുംഭം രാശിക്കാർക്ക് കാര്യതടസ്സം, യാത്രാതടസ്സം, ഇച്ഛാഭംഗം, കലഹം, ശത്രുശല്യം എന്നിവ കാണുന്നു. ദാമ്പത്യജീവിതത്തിലും ഇനി ചില പ്രശ്നങ്ങൾ നേരിട്ടേക്കാം.

മീനം

മീനം രാശിക്കാർക്ക് കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, അപകടഭീതി, നഷ്ടം, ശരീരക്ഷതം എന്നിവ കാണുന്നു.

English Summary:

Daily Horoscope Today September 15. For Aries, today is expected to be a favorable day. You may experience success in your endeavors and victory in competitions.

Follow Us