December Pradosh Vrat 2025: ശിവപാർവ്വതി പ്രീതിക്കായി പ്രദോഷ വ്രതം; ഡിസംബർ 1നോ 2 നോ? തീയതി, പ്രാധാന്യം, ആരാധനാ രീതി

December Pradosh Vrat 2025: എല്ലാമാസവും ശുക്ലപക്ഷത്തിലെയും കൃഷ്ണപക്ഷത്തിലെയും ത്രയോദശി ദിനത്തിലാണ് പ്രദോഷവ്രതം വരുന്നത്. ഡിസംബർ മാസത്തിൽ...

December Pradosh Vrat 2025: ശിവപാർവ്വതി പ്രീതിക്കായി പ്രദോഷ വ്രതം; ഡിസംബർ 1നോ 2 നോ? തീയതി, പ്രാധാന്യം, ആരാധനാ രീതി

December Pradosh Vrat

Updated On: 

28 Nov 2025 18:50 PM

എല്ലാമാസത്തെയും പോലെ ഡിസംബറിലും രണ്ട് പ്രദോഷ വ്രതങ്ങൾ ആചരിക്കും. നമ്മുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നൽകുന്ന ശിവനും പാർവതിക്കും വേണ്ടിയാണ് ഈ വ്രതങ്ങൾ സമർപ്പിച്ചിരിക്കുന്നത്. പ്രദോഷ വ്രത ദിനത്തിൽ മന്ത്രങ്ങൾ ജപിക്കുന്നതും ശിവനെയും പാർവതിയും ആരാധിക്കുന്നതും നിർണായകമാണ്. കാരണം ശിവനെ പ്രീതിപ്പെടുത്തുന്നതിന് ഏറ്റവും പ്രധാനപ്പെട്ട വ്രതമാണ് പ്രദോഷ വ്രതം. ഇത് ജീവിതത്തിൽ സമ്പൽസമൃദ്ധിയും സർവ്വ ഐശ്വര്യങ്ങളും കൊണ്ടുവരുമെന്നാണ് വിശ്വാസം.

അത്തരത്തിൽ ഡിസംബർ മാസത്തിലെ പ്രദോഷ വ്രതം ഏത് ദിനത്തിൽ ആണെന്ന് നോക്കാം. എല്ലാമാസവും ശുക്ലപക്ഷത്തിലെയും കൃഷ്ണപക്ഷത്തിലെയും ത്രയോദശി ദിനത്തിലാണ് പ്രദോഷവ്രതം വരുന്നത്. ഡിസംബർ മാസത്തിൽ ഡിസംബർ രണ്ടിന് ഉച്ചയ്ക്ക് 3:57ന് ആരംഭിച്ച് ഡിസംബർ മൂന്നിന് ഉച്ചയ്ക്ക് 12: 23 വരെ നീണ്ടുനിൽക്കും. പ്രദോഷ കാലത്തിൽ ത്രോദശി ദിനം വരുമ്പോൾ ആ ദിവസം പ്രദോഷ വ്രതം ആചരിക്കണം എന്നാണ് ഈ വ്രതത്തെ സംബന്ധിച്ച് നിയമം. അതിനാൽ തന്നെ ഡിസംബർ രണ്ടിനാണ് പ്രദോഷ വ്രതം. ഇത് ചൊവ്വാഴ്ച ആയതിനാൽ ഇതിനെ ഭവമപ്രദമെന്നും വിളിക്കുന്നു.

പ്രദോഷ വ്രതം അനുഷ്ഠിക്കുന്ന ദിവസം രാവിലെ എഴുന്നേൽക്കുക കുളിച്ചു വൃത്തിയുള്ള വസ്ത്രം ധരിച്ചും മാത്രം ഉപവാസം അനുഷ്ഠിക്കുക. സൂര്യന് ജലം അർപ്പിച്ച് പ്രാർത്ഥിക്കേണ്ടത് പ്രധാനമാണ്. ഇന്നേദിവസം ശിവക്ഷേത്രങ്ങളിൽ സന്ദർശനം നടത്തുകയും ശിവന് പാല് അഭിഷേകം നടത്തുകയും ചെയ്യുന്നത് ഉത്തമമാണ്. ശിവ മന്ത്രങ്ങൾ ജപിക്കുക അന്ന് മത്സ്യമാംസാദികൾ ഒഴിവാക്കുക. വ്രതം അനുഷ്ഠിക്കുന്ന ദിവസം ലഘുവായ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ഉത്തമം. ശിവപാർവ്വതി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും നല്ലതാണ്. അന്നത്തെ ദിവസം അതിരാവിലെ എഴുന്നേറ്റു വേണം വ്രതം ആരംഭിക്കുവാൻ. സ്വയം വൃത്തിയായി ഇരിക്കുന്നതിനോടൊപ്പം വീടും പരിസരവും വൃത്തിയാക്കി വയ്ക്കുവാൻ സൂക്ഷിക്കുക.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും