Lord Shani Bless: ഈ ലക്ഷണങ്ങൾ ഉണ്ടോ? ശനിയുടെ അനുഗ്രഹം എന്നും നിങ്ങൾക്കൊപ്പം

Lord Shani Bless Symptoms: ശനി കോപത്തിൽ ആണെങ്കിലും ശനിയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടെങ്കിലും ജീവിതത്തിൽ ഒരുപാട് ലക്ഷണങ്ങൾ കാണിക്കാം. അത്തരത്തിൽ ഇനി പറയുന്ന ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ജീവിതത്തിൽ നിങ്ങൾക്ക് ശനിയുടെ അനുഗ്രഹം ഉണ്ടെന്നാണ് ശാസ്ത്രങ്ങൾ പറയുന്നത്....

Lord Shani Bless: ഈ ലക്ഷണങ്ങൾ ഉണ്ടോ? ശനിയുടെ അനുഗ്രഹം എന്നും നിങ്ങൾക്കൊപ്പം

Lord Shani

Published: 

05 Mar 2026 | 02:14 PM

കർമ്മഫല ദാതാവായാണ് ഭഗവാൻ ശനിയെ കണക്കാക്കുന്നത്. അതായത് നിങ്ങൾ എന്തു ചെയ്യുന്നുവോ അതിനനുസരിച്ചുള്ള ഫലങ്ങൾ നിങ്ങൾക്ക് നൽകി അനുഗ്രഹിക്കും. നവഗ്രഹങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹമാണ് ശനി. ശനിയുടെ അനുഗ്രഹം ജീവിതത്തിൽ ഉണ്ടെങ്കിൽ തന്നെ നിങ്ങൾക്ക് ജീവിതത്തിൽ പല ആഗ്രഹങ്ങളും ലക്ഷ്യങ്ങളും നിറവേറ്റാൻ സാധിക്കും. അതേസമയം ജാതകത്തിൽ ശനി കോപിഷ്ഠനായാൽ വലിയ തരത്തിലുള്ള ദുരിതങ്ങൾ അനുഭവിക്കേണ്ടതായും വരും. അതുപോലെ ശനി കോപത്തിൽ ആണെങ്കിലും ശനിയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടെങ്കിലും ജീവിതത്തിൽ ഒരുപാട് ലക്ഷണങ്ങൾ കാണിക്കാം. അത്തരത്തിൽ ഇനി പറയുന്ന ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ജീവിതത്തിൽ നിങ്ങൾക്ക് ശനിയുടെ അനുഗ്രഹം ഉണ്ടെന്നാണ് ശാസ്ത്രങ്ങൾ പറയുന്നത്.

അതിൽ പ്രധാനമായും വീട്ടിൽ നിന്ന് നിങ്ങൾ പുറത്തോട്ട് പോകുമ്പോൾ കറുത്ത നായയെ കണി കാണുന്നുണ്ടെങ്കിൽ അത് ശുഭകരമാണെന്നാണ് വിശ്വാസം. ജീവിതത്തിൽ ദീർഘകാലമായി നിലനിൽക്കുന്ന പല പ്രശ്നങ്ങളും അവസാനിക്കുവാൻ പോകുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.ശനിയുടെ അനുഗ്രഹം ലഭിച്ചതിന്റെ സൂചനയായി ഇതിനെ കാണുന്നു.

യാചകരെ കാണുന്നത് അനുഗ്രഹത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്.ഇത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. അതുപോലെ രാവിലെ എങ്ങോട്ടെങ്കിലും ഇറങ്ങുമ്പോൾ കറുത്ത പശുവിനെ കാണുകയാണെങ്കിലും അതും ശുഭകരമായയാണ് കണക്കാക്കുന്നത്. ഇത് ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും വരുന്നതിന്റെ ലക്ഷണമാണെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്