Evil eye Remedies: കണ്ണേറ്, ദൃഷ്ടി ദോഷം അകറ്റുന്ന ശനി ഭഗവാൻ! ശനിയാഴ്ചകളിൽ ഈ പരിഹാരക്രിയകൾ ചെയ്യുന്നത് ഭാഗ്യത്തിന്റെ വാതിൽ തുറക്കും
Evil Eye Astro Remedies:രാളുടെ ജീവിതത്തിൽ പുരോഗതി ഉണ്ടാകുന്നത് കാണുമ്പോൾ അവർക്ക് ചുറ്റുമുള്ളവർക്ക് ആ വ്യക്തിയോട് അസൂയ തോന്നാൻ കാരണമാകും. അങ്ങനെ സംഭവിച്ചാൽ അവരുടെ ആ ദുഷ്ട കണ്ണ് നമ്മുടെ പുരോഗതിയെ ബാധിക്കുന്നു. അത്തരത്തിൽ ദൃഷ്ടി ദോഷം കാരണം ജീവിതത്തിൽ....

Shani Dev
ഒരു കാരണവുമില്ലാതെ ഒരുപക്ഷേ നമുക്ക് ജീവിതത്തിൽ പല തടസ്സങ്ങളും ഉണ്ടായേക്കാം. രോഗങ്ങൾ, സാമ്പത്തിക നഷ്ടം, കുടുംബത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ. ആ സമയത്ത് നാം ചിന്തിക്കും എന്തുകൊണ്ട് ഇപ്പോൾ നമുക്ക് ഇങ്ങനെ ഒരു പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന്. ആദ്യകാലങ്ങളിൽ ഇതിനെ കണ്ണേറ് അല്ലെങ്കിൽ ദൃഷ്ടി ദോഷം പെട്ടതുകൊണ്ടാണ് എന്നാണ് പറയാറുള്ളത്. ഒരാളുടെ ജീവിതത്തിൽ പുരോഗതി ഉണ്ടാകുന്നത് കാണുമ്പോൾ അവർക്ക് ചുറ്റുമുള്ളവർക്ക് ആ വ്യക്തിയോട് അസൂയ തോന്നാൻ കാരണമാകും.
അങ്ങനെ സംഭവിച്ചാൽ അവരുടെ ആ ദുഷ്ട കണ്ണ് നമ്മുടെ പുരോഗതിയെ ബാധിക്കുന്നു. അത്തരത്തിൽ ദൃഷ്ടി ദോഷം കാരണം ജീവിതത്തിൽ ദുരിതങ്ങൾ അനുഭവിക്കുന്നവരാണ് നിങ്ങളെങ്കിൽ ഭഗവാൻ ശനിയാണ് അതിനുള്ള പരിഹാരം. ശനിയാഴ്ച ദിവസങ്ങളിൽ ചില കാര്യങ്ങൾ ചെയ്താൽ ദൃഷ്ടി ദോഷം അകലും എന്നാണ് വിശ്വാസം. കാരണം മറ്റൊരാളുടെ നെഗറ്റീവ് എനർജി നമ്മുടെ ജീവിതത്തിലേക്ക് വരുന്നതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ശനി ഭഗവാനെ പ്രീതിപ്പെടുത്തുന്നതിലൂടെ ജീവിതത്തിലെ ഇത്തരം ദുരിതങ്ങൾ അകലും.
ഹനുമാൻ ക്ഷേത്രം സന്ദർശിക്കുക
നിങ്ങളുടെ ജീവിതത്തിൽ പെട്ടെന്ന് അപ്രതീക്ഷിതമായി ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയാണെങ്കിൽ അത് ദൃഷ്ടി ദോഷം കൊണ്ടാണ്. അതിൽ നിന്നും രക്ഷ നേടുന്നതിനായി ശനിയാഴ്ച ഒരു ഹനുമാൻ ക്ഷേത്രം സന്ദർശിക്കുക. ശനിയാഴ്ചകളിൽ ഹനുമാൻ ചാലിസ ചൊല്ലുക. ശേഷം ഹനുമാന്റെ പാദങ്ങളിൽ അർപ്പിച്ച കുങ്കുമം എടുത്ത് നിങ്ങളുടെ നെറ്റിയിൽ ചേർക്കുക. ഈ സിന്ദൂരം കണ്ണിന്റെ ദോഷഫലങ്ങൾ ഒഴിവാക്കാനും നിങ്ങളുടെ ജോലിയിലെ തടസ്സങ്ങൾ നീക്കം ചെയ്യാനും സഹായിക്കും.
ALSO READ: നാളെ സങ്കഷ്ടി ചതുർത്ഥി! വിഘ്നങ്ങളകറ്റാൻ ഗണപതി ഭഗവാനെ ആരാധിക്കേണ്ട രീതി, നിയമം, ശുഭസമയം
ബിസിനസിലെ പ്രശ്നങ്ങൾ അകറ്റാൻ
നിങ്ങളുടെ ജോലി സ്ഥലത്തോ ബിസിനസിലോ ആവർത്തിച്ച് എന്തെങ്കിലും പ്രശ്നങ്ങൾ വരികയാണെങ്കിൽ നിങ്ങളുടെ സ്ഥാപനത്തിനു മുൻപിലായി നാരങ്ങയും മുളകും തമ്മിൽ കോർത്ത് തൂക്കിയിടുക. ശനിയാഴ്ചകളിലാണ് ഇവ ചെയ്യേണ്ടത്. ഇവ ഉണങ്ങിക്കഴിഞ്ഞാൽ അടുത്ത ശനിയാഴ്ച ആകുമ്പോൾ പുതിയത് ഇത്തരത്തിൽ തൂക്കുക. ഇങ്ങനെ ചെയ്യുന്നത് ബിസിനസ്സിൽ ലാഭം കൊണ്ടുവരും.
കുടുംബങ്ങളിൽ നിന്നുള്ള ദൃഷ്ടി ദോഷം അകറ്റാൻ
പലപ്പോഴും നമ്മുടെ കുടുംബത്തിലുള്ളവർക്ക് പോലും നമ്മളോട് അസൂയ തോന്നിയേക്കാം. അങ്ങനെ വരുമ്പോൾ നമുക്ക് ജോലിയിൽ താല്പര്യക്കുറവ് ചെയ്യുന്ന കാര്യങ്ങളിൽ ഇഷ്ടമില്ലായ്മ എന്നിവയെല്ലാം തോന്നാം. അത്തരം ഒരു സാഹചര്യത്തിൽ ശനിയാഴ്ച ഗോതമ്പുമാവ് കൊണ്ട് ഒരു വിളക്ക് ഉണ്ടാക്കുക. ശേഷം കറുത്ത നൂല് കൊണ്ട് ഒരു തിരി കത്തിക്കുക. ആ വിളക്കിൽ രണ്ട് ചുവന്ന മുളകും ചേർക്കുക. വിളക്ക് പൂർണ്ണമായും കത്തി സ്വയം അണയുമ്പോൾ അത് ഒഴുകുന്ന വെള്ളത്തിൽ കൊണ്ടുപോയി നിക്ഷേപിക്കുക. ഇങ്ങനെ ചെയ്യുന്നത് ദൃഷ്ടി ദോഷം അകറ്റാൻ സഹായിക്കും.
വീട്ടിൽ ദൃഷ്ടി ദോഷം അകറ്റാൻ
നിങ്ങളുടെ കുടുംബത്തിന് ദൃഷ്ടി ദോശ സംഭവിച്ചിട്ടുണ്ടെങ്കിൽ കുടുംബത്തിൽ അനാവശ്യമായ പ്രശ്നങ്ങളും ദുരിതങ്ങളും ഉണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ വീടിന്റെ മുകളിൽ നാസർ ബട്ടു ചുവന്ന നൂലിൽ കെട്ടി സ്ഥാപിക്കുക. ഇങ്ങനെ ചെയ്യുന്നത് നെഗറ്റീവ് എനർജി ഇല്ലാതാക്കി വീട്ടിലേക്ക് പോസിറ്റീവ് എനർജി കൊണ്ടുവരുമെന്നാണ് വിശ്വാസം. കൂടാതെ വീട്ടിൽ ഗംഗാജലം കളിക്കുന്നതും നല്ലതായി കണക്കാക്കുന്നു.
ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല.)