Thiruvathira 2026: തിരുവാതിര ആഘോഷമാക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട ശിവപാർവ്വതി ക്ഷേത്രങ്ങൾ

Thiruvathira 2026: തിരുവാതിര ദിനത്തിൽ ശിവന്റെയും പാർവതിയുടെയും ക്ഷേത്രങ്ങൾ ദർശിക്കുന്നതും ഫലം ഇരട്ടിപ്പിക്കും എന്നാണ് വിശ്വാസം...

Thiruvathira 2026: തിരുവാതിര ആഘോഷമാക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട ശിവപാർവ്വതി ക്ഷേത്രങ്ങൾ

Thiruvathira 2026 (13)

Published: 

30 Dec 2025 | 10:30 AM

ധനുമാസത്തിലെ തിരുവാതിര ഇങ്ങെത്തി. ഭഗവാൻ ശിവന്റെ ജന്മനക്ഷത്രമായ തിരുവാതിര ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നത് വളരെ നല്ലതാണ് എന്നാണ് വിശ്വാസം. മാത്രമല്ല പാർവതി ദേവിയാണ് ഈ വ്രതം ആദ്യമായി അനുഷ്ഠിച്ചത്. വിവാഹിതരായ സ്ത്രീകൾ ഭർത്താവിന്റെ ദീർഘായുസ്സിനും കന്യകമാർ നല്ല ഭർത്താവിനെ ലഭിക്കുന്നതിന് വേണ്ടിയാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്.

മാത്രമല്ല തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത് സർവൈശ്വര്യത്തിനും ദുരിതങ്ങളിൽ നിന്നും രക്ഷയ്ക്കും കാരണമാകും. ഇത്തവണത്തെ തിരുവാതിര വരുന്നത് പുതുവർഷത്തിലാണ്. 2026 വർഷം വലിയ തരത്തിലുള്ള ജോതിഷഫലമായ അനുഗ്രഹങ്ങൾക്കും മാറ്റങ്ങൾക്കും കൂടി കാരണമാകുന്ന ഒരു വർഷമാണ്.

പുതുവർഷത്തിൽ തിരുവാതിര ആചരിക്കേണ്ടത് ജനുവരി മൂന്നാം തീയതി ആണ്. ജനുവരി രണ്ടിന് വരുന്ന മകയിരം അനുഷ്ഠിക്കുന്നതും നല്ലതാണ്. സന്താനങ്ങളുടെ സന്തോഷത്തിനും സമാധാനത്തിനും സമൃദ്ധിക്കും ആയുരാരോഗ്യസൗഖ്യത്തിനും സന്താനഭാഗ്യത്തിനും വേണ്ടി മകയിരം അനുഷ്ഠിക്കാം. കൂടാതെ തിരുവാതിര ദിനത്തിൽ ശിവന്റെയും പാർവതിയുടെയും ക്ഷേത്രങ്ങൾ ദർശിക്കുന്നതും ഫലം ഇരട്ടിപ്പിക്കും എന്നാണ് വിശ്വാസം. അത്തരത്തിൽ തിരുവാതിര ദിനത്തിൽ ദർശനം നടത്താവുന്ന പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ALSO READ: ആർക്കും ഇതറിയില്ല; തിരുവാതിര വ്രതം ഇങ്ങനെ അനുഷ്ഠിച്ചാൽ ഇരട്ടി ഫലം!

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം (എറണാകുളം)

വർഷത്തിൽ 12 ദിവസം മാത്രം നട തുറക്കുന്ന ഒരു ശിവപാർവ്വതി ക്ഷേത്രമാണ് ഇത്. തിരുവാതിരയോടനുബന്ധിച്ച് ജനുവരി രണ്ടു മുതൽ ജനുവരി 13 വരെയാണ് ഇവിടെ നട തുറക്കുക. തിരുവാതിര നാളിൽ ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ദാമ്പത്യസൗഖ്യത്തിന് ഉത്തമമാണ് എന്നാണ് വിശ്വാസം.

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം (കോട്ടയം)

ശിവഭക്തരുടെ പ്രധാനമായ തീർത്ഥാടന കേന്ദ്രം ആണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിന്റെ ‘ആറാട്ട്’ തിരുവാതിര നാളിലാണ് വരുന്നത് (സാധാരണയായി കുംഭ മാസത്തിലെ തിരുവാതിര). എന്നാൽ ധനു മാസത്തിലെ തിരുവാതിരയ്ക്കും ഇവിടെ പ്രത്യേക പൂജകളും വഴിപാടുകളും ഉണ്ടാകും.

വൈക്കം മഹാദേവ ക്ഷേത്രം (കോട്ടയം)

ദക്ഷിണകാശി എന്നറിയപ്പെടുന്ന വൈക്കം മഹാദേവ ക്ഷേത്രത്തിൽ ധനുമാസത്തിലെ തിരുവാതിരയ്ക്ക് പ്രത്യേക പ്രാധാന്യമാണ് ഉള്ളത്. പ്രത്യേകത പൂജകളും വഴിപാടുകളും എല്ലാം ഇവിടെ അന്നേദിവസം വളരെ പ്രാധാന്യമുള്ളതാണ്.

ചെന്നല്ലൂർ ശ്രീ മഹാദേവ ക്ഷേത്രം (തിരുവനന്തപുരം)

തിരുവനന്തപുരം ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളിൽ ഒന്നായ ഇവിടെ തിരുവാതിര മഹോത്സവം വിപുലമായി ആഘോഷിക്കപ്പെടുന്നു. 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണിത്. കലാപരിപാടികളും അന്നദാനവും ഇതിന്റെ ഭാഗമായി നടക്കാറുണ്ട്..

തൃക്കടീരി ശ്രീ മൂന്നുമൂർത്തി ക്ഷേത്രം (പാലക്കാട്)

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന തിരുവാതിര മഹോത്സവമാണ് പൊതുവേ നടക്കാറുള്ളത്. ഭക്തർക്കായി പ്രത്യേക പൂജകളും തിരുവാതിര കളി മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.

കടമ്പുഴ ഭഗവതി ക്ഷേത്രം (മലപ്പുറം)

ധനു മാസത്തിലെ തിരുവാതിരയോട് അനുബന്ധിച്ച് ഇവിടെ ഋഗ്വേദ ലക്ഷാർച്ചന നടക്കാറുണ്ട്. പാർവ്വതി ദേവി ‘കിരാതി’ രൂപത്തിൽ ശിവനോടൊപ്പം വസിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഇടമായതിനാൽ സ്ത്രീകൾക്ക് ഈ ദിനം ഇവിടെ സന്ദർശിക്കുന്നത് വളരെ പ്രധാനമാണ്.

തടികുറയ്ക്കാൻ തുളസിവെള്ളമോ?
ഹാപ്പി ന്യൂയര്‍ പറയാം വെറൈറ്റിയായി
നരച്ച മുടി പിഴുതാൽ കൂടുതൽ മുടി നരയ്ക്കുമോ?
പഞ്ചസാര വേണ്ട, തണുപ്പിന് ബെസ്റ്റ് ശർക്കര, ​ഗുണങ്ങളിതാ...
മുഖംമൂടിധാരികള്‍ കവര്‍ന്നത് കോടികളുടെ സ്വര്‍ണം; ഹുന്‍സൂരില്‍ മലയാളിയുടെ ജ്വല്ലറിയില്‍ നടന്ന കവര്‍ച്ച
Thrissur Accident Video: തൃശ്ശൂരിൽ ദേശീയപാതയിലെ ഞെട്ടിക്കുന്ന അപകടം
കുളനടയിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം
പാട്ടവയൽ - ബത്തേരി റോഡിൽ ഇറങ്ങി നടക്കുന്ന കടുവ