Friday Astro Remedies: പണം നിങ്ങളെ വിട്ടു പോകില്ല! വെള്ളിയാഴ്ച്ച ലക്ഷ്മി ദേവിയെ സന്തോഷിപ്പിക്കാൻ ചെയ്യേണ്ടത്

Friday Astro Remedies: വിതത്തിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക് ഒരു മാറ്റം ഉണ്ടാകും. ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തുന്നതിനായി വെള്ളിയാഴ്ച അതിരാവിലെ...

Friday Astro Remedies: പണം നിങ്ങളെ വിട്ടു പോകില്ല! വെള്ളിയാഴ്ച്ച ലക്ഷ്മി ദേവിയെ സന്തോഷിപ്പിക്കാൻ ചെയ്യേണ്ടത്

Friday Astro Remedies

Updated On: 

12 Dec 2025 16:55 PM

ഹിന്ദുമത വിശ്വാസപ്രകാരം ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദേവനോ ദേവതയ്ക്കോ വേണ്ടി മാറ്റിവച്ചിരിക്കുന്നു. അത്തരത്തിൽ ഈ വെള്ളിയാഴ്ച അതായത് നാളെ ആരാധിക്കേണ്ടത് ലക്ഷ്മി ദേവിയെയാണ്. കൂടാതെ നാളെ ഡിസംബർ 12ന് ശുക്രൻ്റെയും ബുധന്റെയും ശുഭകരമായ സംയോഗം ലക്ഷ്മിനാരായണയോഗവും സൃഷ്ടിക്കുന്നു. അതിനാൽ ഈ വെള്ളിയാഴ്ച ശുഭകരമായ ദിനമായി കണക്കാക്കുന്നു.

വെള്ളിയാഴ്ച ലക്ഷ്മി ദേവിയെ അതിന്റെ ആചാര അനുഷ്ഠാനങ്ങളുടെ ആരാധിക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക് ഒരു മാറ്റം ഉണ്ടാകും. ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തുന്നതിനായി വെള്ളിയാഴ്ച അതിരാവിലെ എഴുന്നേറ്റ് കുളിക്കുക. വൃത്തിയുള്ള വസ്ത്രം ധരിക്കുക. ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വെള്ളിയാഴ്ചകളിൽ നല്ലതായി കണക്കാക്കുന്നു.

ശേഷം നിങ്ങളുടെ പൂജാമുറി വൃത്തിയാക്കി ഗംഗാജലം തളിക്കുക. ലക്ഷ്മി ദേവിയുടെ മുന്നിൽ ഒരു വിളക്ക് തെളിയിക്കുക. കനകധാര സ്തോത്രം ചൊല്ലുക. അങ്ങനെ ചെയ്യുന്നത് ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കും. ഇത് ദേവിയുടെ അനുഗ്രഹം നേടുന്നതിന് കാരണമാകും. കൂടാതെ വെള്ളിയാഴ്ച രുക്കുമിണി അഷ്ടമിയാണ്. ഈ ദിവസം സ്ത്രീകൾ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ചുവന്ന വസ്ത്രം ധരിച്ച് 16 അലങ്കാരങ്ങൾ ചെയ്യണം. ലക്ഷ്മിദേവി ആരാധികുകയും അഷ്ടക സ്തോത്രം ചൊല്ലുകയും ചെയ്യുക.

ഇങ്ങനെ ചെയ്യുന്നത് സ്ത്രീകൾക്ക് സന്തോഷവും സമൃദ്ധിയും നൽകും. ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കും.കൂടാതെ നിങ്ങൾ എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ വെള്ളിയാഴ്ച ലക്ഷ്മി ദേവിയെ ആചാരാനുഷ്ഠാനത്തോടെ ആരാധിച്ച ശേഷം ദേവിക്ക് മധുരം സമർപ്പിക്കുക. പായസം അല്ലെങ്കിൽ അട പോലുള്ളവ ദേവിക്ക് സമർപ്പിക്കുന്നത് നല്ലതാണ്. ഇത് ദേവിയെ പ്രീതിപ്പെടുത്തുകയും അനു​ഗ്രഹങ്ങൾ നേടുന്നതിന് സഹായിക്കുകയും ചെയ്യും.

ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.

ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
യേശു ജനിച്ചത് ഡിസംബര്‍ 25ന് അല്ല, പിന്നെ ക്രിസ്മസ്?
ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്