Guru Mangala Yoga: സെപ്റ്റംബർ 18 മുതൽ ഇവർ കുതിരയുടെ വേഗത്തിൽ ജീവിതത്തിൽ മുന്നേറും! കർക്കടക രാശിയിൽ ഗുരു മംഗള യോഗം
Guru Mangala Yoga on September 18:വ്യാഴം ഇതിനോടകം തന്നെ കടക്കടകരാശിയിൽ ഉണ്ട്. ജൂൺ രണ്ടു മുതൽ ഒക്ടോബർ 31 വരെ കർക്കടക രാശിയിൽ വ്യാഴം സഞ്ചരിക്കും.സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 31 വരെ ചൊവ്വയും വ്യാഴവും കർക്കടക രാശിയിൽ സംയോജിച്ച് പ്രവർത്തിക്കും. ഇത് വ്യാഴ മംഗള യോഗം രൂപപ്പെടാൻ കാരണമാകുന്നു. ചില രാശിക്കാർക്ക് ഈ യോഗം അനുകൂലമായ ഫലങ്ങൾ നൽകും.....

Guru Mangal Yog
നവഗ്രഹങ്ങളിൽ പ്രധാനപ്പെട്ട ഒരു ഗ്രഹമാണ് ചൊവ്വ. സെപ്റ്റംബർ 18ന് ചൊവ്വ കർക്കടക രാശിയിൽ പ്രവേശിക്കും. 2026 നവംബർ 12 വരെ ഇത് കർക്കടകത്തിൽ തുടരും. ജ്യോതിഷപ്രകാരം പ്രധാനപ്പെട്ട ഒരു ഗ്രഹസംക്രമണമാണ് ഇത്. കാരണം വ്യാഴം ഇതിനോടകം തന്നെ കടക്കടകരാശിയിൽ ഉണ്ട്. ജൂൺ രണ്ടു മുതൽ ഒക്ടോബർ 31 വരെ കർക്കടക രാശിയിൽ വ്യാഴം സഞ്ചരിക്കും.
സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 31 വരെ ചൊവ്വയും വ്യാഴവും കർക്കടക രാശിയിൽ സംയോജിച്ച് പ്രവർത്തിക്കും. ഇത് വ്യാഴ മംഗള യോഗം രൂപപ്പെടാൻ കാരണമാകുന്നു. ചില രാശിക്കാർക്ക് ഈ യോഗം അനുകൂലമായ ഫലങ്ങൾ നൽകും. അത്തരത്തിൽ കർക്കടക രാശിയിലെ വ്യാഴത്തിന്റെയും ചൊവ്വയുടെയും സംയോജനം മൂലം ഉണ്ടാകുന്ന ഗുരു മംഗള യോഗം ആർക്കൊക്കെയാണ് ഗുണം ചെയ്യുന്നത് എന്ന് നോക്കാം.
ALSO READ:അഭിമാനക്ഷതം സംഭവിക്കും! വിനായക ചതുർത്ഥിയിൽ ചന്ദ്രനെ എന്തുകൊണ്ട് നോക്കാൻ പാടില്ല, ഐതീഹ്യം അറിയാം
മേടം
ഈ കാലയളവിൽ ചൊവ്വ നാലാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇത് വീടിനെയും സ്വത്തിനെയും കുടുംബ ജീവിതത്തെയും പ്രതിനിധീകരിക്കുന്നു. ഇത് വിവിധ മേഖലകളിൽ മേടം രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകാം. എന്നിരുന്നാലും ഇതിന് വളരെയധികം പരിശ്രമം ആവശ്യമാണ്. ഈ കാലയളവിൽ നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യും. പുതിയ എന്തെങ്കിലും പദ്ധതികൾ ആരംഭിക്കുവാനുള്ള ആലോചന ഉണ്ടെങ്കിൽ ഈ കാലയളവിൽ അത് നടത്താവുന്നതാണ്. സാമ്പത്തികമായി ഇത് അനുകൂലമായ കാലഘട്ടം ആയിരിക്കും. നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ അവർക്ക് അനുകൂലമായേക്കാം .കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവും തൊഴിൽ രംഗത്തും നേട്ടങ്ങൾ ഉണ്ടാകും.
കർക്കടകം
വ്യാഴം ഇതിനോടകം തന്നെ കർക്കടക രാശിയിൽ വസിക്കുന്നു. സെപ്റ്റംബർ 18 ചൊവ്വയും അതിലേക്ക് വന്നു ചേരുന്നതോടെ ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും. ജീവിതത്തിലെ തടസ്സങ്ങൾ മാറും. പ്രത്യേകിച്ച് നിയമപരമായ പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിക്കും. ബിസിനസ്സുകാർക്ക് വലിയ ലാഭം പ്രതീക്ഷിക്കാം. അതേസമയം ജോലിയുള്ളവർക്ക് ഓഫീസിൽ അനുകൂലമായ ഫലങ്ങൾ ലഭിക്കും. കുടുംബജീവിതം സന്തോഷവും ഐക്യവും നിറഞ്ഞതായിരിക്കും നിങ്ങൾ ഒരു പ്രോജക്ടിൽ പ്രവർത്തിക്കുകയാണെങ്കിൽ അത് വിജയകരമായി പൂർത്തീകരിക്കപ്പെടും. പ്രണയ ജീവിതവും ദാമ്പത്യജീവിതവും മികച്ചതാവും. പൊതുവിൽ ആത്മവിശ്വാസവും സമാധാനവും വർധിക്കും.
വൃശ്ചികം
വൃശ്ചിക രാശിക്കാർക്ക് ഗുരു മംഗള യോഗം അപ്രതീക്ഷിതമായ നേട്ടങ്ങൾ കൊണ്ടുവരും. ഗുരുവിന്റെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തിൽ നിരവധി സന്തോഷകരമായ മാറ്റങ്ങൾ കൊണ്ടുവരും. ഈ ശക്തമായ യോഗത്തിലൂടെ ബിസിനസിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും. കൂടാതെ വിവിധ ഇടപാടുകളിൽ നിന്നും ധാരാളമായി സ്വത്ത് സമ്പാദിക്കാൻ സാധിക്കും. വിവിധ നിക്ഷേപങ്ങളിൽ നിന്നും വരുമാനം നേടാനുള്ള അവസരങ്ങൾ ലഭിക്കും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ അന്വേഷിക്കുന്നവർക്കും ഇത് മികച്ച സമയം. ഈ കാലയളവിൽ നിങ്ങൾക്ക് ആരോഗ്യ പരമായ പ്രശ്നങ്ങളൊന്നും നേരിടേണ്ടതായി വരില്ല. മുൻകാല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും കരകയറാൻ സാധിക്കും.
ENGLISH SUMMARY
Mars is a significant planet among the Navagrahas (the nine celestial bodies in Vedic astrology). On September 18, Mars will enter the zodiac sign of Cancer (Karkidaka Rashi) and remain there until November 12, 2026. This is considered a significant planetary transit in astrology, primarily because Jupiter is already positioned in Cancer; Jupiter will be transiting through Cancer from June 2 to October 31.