AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Guru Nakshatra Parivartan 2026: മേടം മുതൽ രാശിക്കാർക്ക് ഇനി കാര്യവിജയം, ധനസമൃദ്ധി; ജൂൺ 18ന് വ്യാഴം രാശി മാറുന്നു

Guru Nakshatra Parivartan 2026 Lucky Zodiac Signs:പൂയം നക്ഷത്രത്തിലേക്കുള്ള വ്യാഴത്തിന്റെ സംക്രമണം പല രാശിക്കാരുടെയും ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾക്കും നേട്ടങ്ങൾക്കും സമ്പത്തിനും സമൃദ്ധിക്കും കാര്യ വിജയത്തിനും കാരണമാകും.ഈ നാല് രാശിക്കാരുടെയും ജീവിതത്തില്‍ വലിയതും പോസിറ്റീവുമായ മാറ്റങ്ങള്‍ ഈ സംക്രമണം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു..............

Guru Nakshatra Parivartan 2026: മേടം മുതൽ രാശിക്കാർക്ക് ഇനി കാര്യവിജയം, ധനസമൃദ്ധി; ജൂൺ 18ന് വ്യാഴം രാശി മാറുന്നു
Guru TransitImage Credit source: Tv9 Network
Ashli C
Ashli C | Published: 16 Jun 2026 | 10:01 PM

ഗ്രഹങ്ങളുടെ സംക്രമണം പല രാശിക്കാരുടെയും ജീവിതത്തിൽ വലിയ നേട്ടങ്ങൾക്ക് കാരണമാകും. അത്തരത്തിൽ ജൂൺ 18ന് വ്യാഴം നക്ഷത്രങ്ങളുടെ രാജാവായ പൂയം നക്ഷത്രത്തിലേക്ക് മാറുന്നു. പൂയം നക്ഷത്രത്തിലേക്കുള്ള വ്യാഴത്തിന്റെ സംക്രമണം പല രാശിക്കാരുടെയും ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾക്കും നേട്ടങ്ങൾക്കും സമ്പത്തിനും സമൃദ്ധിക്കും കാര്യ വിജയത്തിനും കാരണമാകും.ഈ നാല് രാശിക്കാരുടെയും ജീവിതത്തില്‍ വലിയതും പോസിറ്റീവുമായ മാറ്റങ്ങള്‍ ഈ സംക്രമണം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഭാഗ്യമുള്ള ആ രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം.

മേടം

വ്യാഴത്തിന്റെ ഈ സംക്രമണം മേടം രാശിക്കാരുടെ ജീവിതത്തിൽ വലിയ സന്തോഷങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും.തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് സ്ഥാനക്കയറ്റങ്ങളോ മികച്ച പുതിയ ജോലി ഓഫറുകളോ ലഭിച്ചേക്കാം. മുടങ്ങിക്കിടക്കുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കുകയും പുതിയ ജോലി സാധ്യതകളോ തുറന്നു വന്നേക്കാം. ജീവിതത്തിൽ ഇതുവരെ നേരിട്ടുകൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും ഇതിലൂടെ ഒരു മാറ്റം ഉണ്ടാകും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

ALSO READ:ധനു ഉൾപ്പെടെ 4 രാശിക്കാരുടെ ഭാഗ്യത്തിന്റെ നാളുകൾ ആരംഭിച്ചു; ജൂൺ 22ന് സൂര്യൻ രാഹുവിന്റെ നക്ഷത്ര സമൂഹത്തിൽ പ്രവേശിക്കും

മിഥുനം

വ്യാഴത്തിന്റെ സംക്രമണം മിഥുനം രാശിക്കാരെ സംബന്ധിച്ച് ജീവിതത്തിലെ പുതിയ തുടക്കങ്ങൾക്ക് കാരണമാകും അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടം, കാര്യവിജയം, സന്തോഷം, സമൃദ്ധി എന്നിവ ഉണ്ടാകും എന്നാണ് സൂചന.കുടുംബത്തിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും, ഐക്യം വർദ്ധിക്കും. ശുഭകരമായ പരിപാടികൾ നടക്കാൻ സാധ്യതയുണ്ട്. കൂടാതെ വിദ്യാർത്ഥികൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഈ സമയം വളരെ ശുഭകരമായിരിക്കും. കൂടാതെ തീരുമാനമെടുക്കാനുള്ള നിങ്ങളുടെ കഴിവും വർദ്ധിക്കും ക്ഷമയുടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

ചിങ്ങം

പൂയം നക്ഷത്രത്തിലേക്കുള്ള വ്യാഴത്തിന്റെ സംക്രമണം ജീവിതത്തിൽ വലിയ സന്തോഷങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും.വളരെക്കാലമായി മുടങ്ങിക്കിടന്ന പദ്ധതികളും സർക്കാർ ജോലികളും ഈ കാലയളവിൽ തടസ്സങ്ങളില്ലാതെ പൂർത്തിയാകും. മതപരവും ആത്മീയപരവുമായ കാര്യങ്ങളിലെ നിങ്ങളുടെ താല്പര്യവും വിശ്വാസവും വർദ്ധിക്കും.മതപരവും ആത്മീയവുമായ പ്രവർത്തനങ്ങളിൽ നിങ്ങൾ താല്പര്യപ്പെടും, അത് മാനസിക സമാധാനം നൽകും. ബിസിനസ്സിനോ വിദ്യാഭ്യാസത്തിനോ വേണ്ടി നടത്തുന്ന യാത്രകൾ വളരെ അധികം ഗുണം ചെയ്യും.

തുലാം

പുലാം രാശിക്കാർക്ക് ഈ സംക്രമണം ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾക്കും നേട്ടങ്ങൾക്കും കാരണമാകും എന്നാണ് സൂചന. വ്യാഴത്തിന്റെ പൂയം നക്ഷത്രത്തിലേക്കുള്ള സംക്രമണം ജീവിതത്തിൽ സൗഭാഗ്യങ്ങളും നേട്ടങ്ങളും കൊണ്ടുവരും.പൂർവ്വിക സ്വത്തിൽ നിന്നും നിങ്ങൾക്ക് നേട്ടമുണ്ടാകാം. നിങ്ങൾ ഒരു ബിസിനസ് പങ്കാളിത്തത്തിലാണെങ്കിൽ, അതിലൂടെ വലിയ നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമായേക്കാം. ദാമ്പത്യജീവിതവും കുടുംബജീവിതവും മികച്ചത് ആയിരിക്കും.

ENGLISH SUMMARY

The transit of planets will bring great achievements in the lives of many zodiac signs. In this way, on June 18, Jupiter will move into the king of stars, Pooyam Nakshatra. The transit of Jupiter into Pooyam Nakshatra will bring great fortune, achievements, wealth, prosperity and success in the lives of many zodiac signs.

Follow Us